Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accidentally Shot

അ​ബ​ദ്ധ​ത്തി​ൽ വെടിപൊട്ടിയതെന്ന് സംശയം; കാ​സ​ർ​ഗോ​ട്ട് യുവാവ് വെ​ടി​യേ​റ്റ് മ​രി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: മു​ളി​യാ​ര്‍ കാ​ട്ടി​പ്പ​ള്ള​ത്ത് യു​വാ​വി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​ടി​യേ​റ്റു മ​രി​ച്ച​നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ടു. മു​ളി​യാ​ര്‍ കാ​ട്ടി​പ്പ​ള്ള​ത്തെ മൊ​യ്തു-​ജ​മീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഹൈ​ദ​ര്‍ അ​ലി (28) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.

കാ​ട്ടി​പ്പ​ള്ള​ത്തെ ഗ്രൗ​ണ്ടി​ലാ​ണ് സ്‌​കൂ​ട്ട​റി​ല്‍ നി​ന്ന് വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് ഹൈ​ദ​ര്‍ അ​ലി​യെ ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്ത് ഒ​രു റൈ​ഫി​ളു​മു​ണ്ടാ​യി​രു​ന്നു. ത​ല​യ്ക്കാ​ണ് വെ​ടി​യേ​റ്റ​ത്. വീ​ണു​കി​ട​ന്നി​രു​ന്ന ഹൈ​ദ​റി​നെ സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് റ​മീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി ഡോ​ക്ട​ര്‍ സ്ഥി​രീ​ക​രി​ച്ചു. തോ​ക്കു​മാ​യി സ്‌​കൂ​ട്ട​റി​ല്‍ പോ​കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മൃ​ത​ദേ​ഹം കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ആ​ദൂ​ര്‍ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മു​മ്പ് ദു​ബാ​യി​ലാ​യി​രു​ന്ന ഹൈ​ദ​ര്‍ അ​ടു​ത്തി​ടെ​യാ​ണ് നാ​ട്ടി​ലെ​ത്തി ബോ​വി​ക്കാ​ന​ത്ത് ടെ​ക്‌​സ്റ്റൈ​ല്‍ ഷോ​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഷാ​ഫി (ദു​ബാ​യി), ഖ​ദീ​ജ, ന​സീ​റ.

Latest News

Corehub Up