റായ്പുർ: ഛത്തീസ്ഗഡിലെ നാരായൺപുരിൽ മാവോയിസ്റ്റ് വേട്ട കഴിഞ്ഞു മടങ്ങിയ ഡിസ്ട്രിക് റിസർവ് ഗാർഡ് ജവാന്മാരിൽ ഒരാളുടെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി കോൺസ്റ്റബിൾ മരിച്ചു.
കോൺസ്റ്റബിൾ ബൽദേവ് സിംഗ് ഹുറ ആണു മരിച്ചത്. ബൽദേവിന്റെ തലയിലാണു വെടിയേറ്റത്.
ഡിസംബർ 20നാണ് നാരായൺപുരിൽനിന്നുള്ള ഡിആർജി സംഘം മാവോയിസ്റ്റ് വേട്ടയ്ക്കിറങ്ങിയത്. പിറ്റേന്ന് മിഷൻ പൂർത്തിയാക്കിയ സംഘം കഡേനറിലെ ക്യാന്പിലെത്തി.
ഇന്നലെ വാഹനത്തിൽ കയറുന്നതിനിടെയാണ് ഗാർഡ് അംഗത്തിന്റെ കൈയിലിരുന്ന തോക്കിൽനിന്നു വെടിയുതിർന്നത്.
Tags : DRG constable dies tragically death Accidentally shot