Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tragically Death

അബദ്ധത്തിൽ വെടിയുതിർത്തു; ഡിആർജി കോൺസ്റ്റബിളിനു ദാരുണാന്ത്യം

റാ​​​യ്പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ലെ നാ​​​രാ​​​യ​​​ൺ​​​പു​​​രി​​​ൽ മാ​​​വോ​​​യി​​​സ്റ്റ്‌ വേ​​​ട്ട ക​​​ഴി​​​ഞ്ഞു മ​​​ട​​​ങ്ങി​​​യ ഡി​​​സ്ട്രി​​​ക് റി​​​സ​​​ർ​​​വ് ഗാ​​​ർ​​​ഡ് ജ​​​വാ​​​ന്മാ​​​രി​​​ൽ ഒ​​​രാ​​​ളു​​​ടെ തോ​​​ക്കി​​​ൽ​​​നി​​​ന്ന് അ​​​ബ​​​ദ്ധ​​​ത്തി​​​ൽ വെ​​​ടി​​​പൊ​​​ട്ടി കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ മ​​​രി​​​ച്ചു.

കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ ബ​​​ൽ​​​ദേ​​​വ് സിം​​​ഗ് ഹു​​​റ ആ​​​ണു മ​​​രി​​​ച്ച​​​ത്. ബ​​​ൽ​​​ദേ​​​വി​​​ന്‍റെ ത​​​ല​​​യി​​​ലാ​​​ണു വെ​​​ടി​​​യേ​​​റ്റ​​​ത്.

ഡി​​​സം​​​ബ​​​ർ 20നാ​​​ണ് നാ​​​രാ​​​യ​​​ൺ​​​പു​​​രി​​​ൽ​​​നി​​​ന്നു​​​ള്ള ഡി​​​ആ​​​ർ​​​ജി സം​​​ഘം മാ​​​വോ​​​യി​​​സ്റ്റ് വേ​​​ട്ട​​​യ്ക്കി​​​റ​​​ങ്ങി​​​യ​​​ത്. പി​​​റ്റേ​​​ന്ന് മി​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ സം​​​ഘം ക​​​ഡേ​​​ന​​​റി​​​ലെ ക്യാ​​​ന്പി​​​ലെ​​​ത്തി.

ഇ​​​ന്ന​​​ലെ വാ​​​ഹ​​​ന​​​ത്തി​​​ൽ ക‍യ​​​റു​​​ന്ന​​​തി​​​നി​​​ടെയാണ് ഗാ​​​ർ​​​ഡ് അം​​​ഗ​​​ത്തി​​​ന്‍റെ കൈ​​​യി​​​ലി​​​രു​​​ന്ന തോ​​​ക്കി​​​ൽ​​​നി​​​ന്നു വെ​​​ടി​​​യു​​​തി​​​ർ​​​ന്നത്.

Latest News

Corehub Up