Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accidents Becoming Frequent

Kollam

പ​ര​വൂ​ര്‍-​പാ​രി​പ്പ​ള്ളി റോ​ഡി​ല്‍ അ​പ​ക​ടം പ​തി​വാകുന്നു

കൊ​ല്ലം : പ​ര​വൂ​ര്‍-​പാ​രി​പ്പ​ള്ളി റോ​ഡി​ല്‍ ഡോ​ക്‌ടർ‍ മു​ക്കു​മു​ത​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് ജം​ഗ്ഷ​ന്‍​വ​രെ​യു​ള്ള ഭാ​ഗ​ത്ത് അ​പ​ക​ടം പ​തി​വാ​കു​ന്നു. നാ​ലു​വ​ര്‍​ഷ​ത്തി​നി​ടെ പ​ത്തോ​ളം ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ര്‍ ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍ മ​രി​ക്കാ​നി​ട​യാ​യി. അ​തി​ലേ​റേ​പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ര​ണ്ടാ​ഴ്ച മു​ന്‍​പും ഡോ​ക്‌ടര്‍​മു​ക്കി​ലെ വ​ള​വി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​നാ​യ യു​വാ​വ് അ​പ​ക​ട​ത്തി​ല്‍ മ​ര​ണ​മ​ട​യു​ക​യു​ണ്ടാ​യി.

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ മൂ​ന്നു​യു​വാ​ക്ക​ള്‍​ക്ക് ട്രാ​ന്‍​സ്ഫോ​ര്‍​മ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​താ​യി​രു​ന്നു അ​തി​നു​മു​മ്പു​ണ്ടാ​യ സം​ഭ​വം.

പ​ഞ്ചാ​യ​ത്ത് ഓ​ഫിസി​ന് മു​ന്‍​വ​ശ​ത്തും ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​ന്‍ റോ​ഡ് വ​ന്നു​ചേ​രു​ന്ന ഭാ​ഗ​ത്തും തു​ട​രെ അ​പ​ക​ട​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണ്. ഡോ​ക്‌ടര്‍​മു​ക്ക് ജം​ഗ്ഷ​നും പ​ഞ്ചാ​യ​ത്ത് ഓ​ഫിസി​നും ഇ​ട​യി​ലെ വ​ള​വി​ല്‍ റോ​ഡി​ന് ന​ടു​വി​ലെ ജ​ല​വി​ത​ര​ണ​വ​കു​പ്പി​ന്‍റെ വാ​ല്‍​വ് ചേ​മ്പ​റും അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു.
അ​മി​ത​വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. രാ​പ​ക​ല്‍ ഭേ​ദ​മി​ല്ലാ​തെ പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​വ​രെ ര​ക്ഷി​ക്കാ​ന്‍ ഇ​റ​ങ്ങു​ന്നു​ണ്ട്. അ​തി​നാ​ലാ​ണ് കു​റേ ജീ​വ​നു​ക​ള്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത്.

ഒ​രു​വ​ര്‍​ഷം​മു​ന്‍​പ് റോ​ഡു​സു​ര​ക്ഷാ അ​ഥോ​റി​റ്റി സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ക​യും അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ ബോ​ര്‍​ഡ് സ്ഥാ​പി​ക്കാ​മെ​ന്നും സി​ഗ്‌​ന​ല്‍​ലൈ​റ്റും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് ന​ട​പ്പാ​ത​യും ഒ​രു​ക്കാ​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. റോ​ഡി​ന്‍റെ വ​ള​വ് മാ​റ്റി​യെ​ടു​ത്താ​ല്‍് അ​പ​ക​ടം കു​റ​യ്ക്കാ​നാ​കും. എം​എ​ല്‍​എ​മു​ക്ക് റോ​ഡി​ല്‍ നി​ന്നു പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ആ​ലി​ന്‍റെ മൂ​ട്ടി​ല്‍ നി​ന്നു വ​ണ്‍​വേ തെ​റ്റി​ച്ച് റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന​തും അ​പ​ക​ടം വി​ത​യ്ക്കു​ക​യാ​ണ്. ഇ​തി​നാ​യി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

 

Latest News

Corehub Up