Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accused Arrested.

Thiruvananthapuram

സ്വ​ർ​ണ ക​ച്ച​വ​ട​ത്തിന്‍റെ പേ​രി​ൽ 35 ലക്ഷം തട്ടിയ പ്രതി പിടിയിൽ


വ​ർ​ക്ക​ല: സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 35 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വാ​വി​നെ വ​ർ​ക്ക​ല പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ് തു. വ​ർ​ക്ക​ല പു​ത്ത​ൻ​ച​ന്ത മ​ങ്ങാ​ട്ട് ച​രു​വി​ള വീ​ട്ടി​ൽ അ​ക്ഷ​യ് ച​ന്ദ്ര​ൻ (31) അ​റ​സ്റ്റി​ലാ​യ​ത്. ക​ല്ല​മ്പ​ലം ക​ര​വാ​രം സ്വ​ദേ​ശി സ​മീ​റി​ന്‍റെ പ​രാ​തി​യി​ലാ​ണു ന​ട​പ​ടി.

ഭാ​ര്യ​യു​ടെ കൈ​വ​ശ​മു​ള്ള 660 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​ക്കാ​നു​ണ്ടെ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​ണ് അ​ക്ഷ​യ് ച​ന്ദ്ര​ൻ സ​മീ​റി​നെ സ​മീ​പി​ച്ച​തെ​ന്നാ​ണ് പ​രാ​തി. ഓ​ഗ​സ്റ്റ് 24നു ​ശേ​ഷ​മു​ള്ള ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 13.86 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ അ​ക്ഷ​യ് ച​ന്ദ്ര​ൻ പ​ക​ര​മാ​യി 99.5 ഗ്രാം ​സ്വ​ർ​ണം ന​ൽ​കി സ​മീ​റി​ന്‍റെ വി​ശ്വാ​സം നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ ര​ണ്ടി​നു സ​മീ​ർ ബി​സി​ന​സ് ന​ട​ത്തു​ന്ന അ​ടൂ​രി​ലെ സ്ഥാ​പ​ന​ത്തി​ന്‍റെ ഫെ​ഡ​റ​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് 35 ല​ക്ഷം രൂ​പ​യും സെ​പ്റ്റം​ബ​ർ മൂ​ന്നി​നു സ​ഹോ​ദ​രി​യു​ടെ വ​ർ​ക്ക​ല ഗ്രാ​മീ​ൺ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 10 ല​ക്ഷം രൂ​പ​യും അ​ക്ഷ​യ് ച​ന്ദ്ര​ന്‍റെ എ​സ്ബി​ഐ ജെ​റോം ന​ഗ​ർ ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റി​യ​താ​യും വ​ർ​ക്ക​ല എ​സ്ബി​ഐ ശാ​ഖ​യ്ക്ക് മു​ന്നി​ൽ​വ​ച്ച് 9.50 ല​ക്ഷം രൂ​പ നേ​രി​ട്ടും ന​ൽ​കി​യ​താ യും ​പ​രാ​തി​യി​ൽ പ​റ​യു​ന്നു. 54.50 ല​ക്ഷം രൂ​പ​യു​ടെ ഇ​ട​പാ​ടി​ൽ 19.50 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 153 ഗ്രാം ​സ്വ​ർ​ണം മാ​ത്ര​മാ​ണ് ന​ൽ​കി​യ​തെ​ന്നും ശേ​ഷി​ക്കു​ന്ന 35 ല​ക്ഷം രൂ​പ​യോ തു​ല്യ​മാ​യ സ്വ​ർ​ണ​മോ ന​ൽ​കാ​തെ വ​ഞ്ചി​ച്ചെ​ന്നു​മാ​ണ് എ​ഫ്ഐ​ആ​ർ. സെ​പ്റ്റം​ബ​ർ 28ന് ​ക​ല്ല​മ്പ​ലം പൊ​ലി​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ​ണം കൈ​മാ​റി​യ പ്ര​ധാ​ന സം​ഭ​വം ന​ട​ന്ന​തു വ​ർ​ക്ക​ല പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തി​നാ​ൽ കേ​സ് പി​ന്നീ​ട് വ​ർ​ക്ക​ല​യി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നാ​ണ് വ​ർ​ക്ക​ല പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up