പാറ്റ്ന/ജാമുയി: ബിഹാറിലെ ജാമുയിയിൽ പത്താംക്ലാസുകാരിയെയും സുഹൃത്തിനെയും ശാരീരികമായി ആക്രമിച്ച സംഭവത്തിലെ രണ്ടു പ്രതികളെ പൊലിസ് ഏറ്റുമുട്ടലിലൂടെ കീഴടക്കി.
തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചതാണ് ഏറ്റുമുട്ടലിലേക്കു നയിച്ചത്. മുഖ്യപ്രതിയായ നന്ദൻ യാദവിന്റെ കാലിൽ വെടിയേറ്റിട്ടുണ്ട്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഹരേരാം യാദവ് എന്ന പ്രതിയുടെ കാൽമുട്ട് തകരുകയും ചെയ്തു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ശനിയാഴ്ചയുണ്ടായ അതിക്രമത്തിൽ മൂന്നുപേരെ നേരത്തെ പിടികൂടിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.
ശനിയാഴ്ച വൈകുന്നേരം ട്യൂഷൻക്ലാസിൽനിന്നു മടങ്ങിയ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ജാമുയിയില്വച്ച് ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുകയായിരുന്നു.
ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയശേഷം കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ ജനരോഷമാണ്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയരുകയും ചെയ്തു.
സംഭവത്തിന്റെ പേരിൽ ബിഹാറിലെ ബിജെപി സർക്കാരിനെതിരേ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അതിരൂക്ഷ വിമർശനമാണ് ഉയർത്തിയത്. പ്രിയങ്ക ഗാന്ധി, ആർജെഡി വർക്കിംഗ് പ്രസിഡന്റ് തേജസ്വി യാദവ്, ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ തുടങ്ങിയവരും സർക്കാർ അനാസ്ഥയ്ക്കെതിരേ രംഗത്തെത്തിയിരുന്നു.