Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Achankovilar

Pathanamthitta

തീ​രം കവർന്ന് അച്ചൻകോവിലാർ; പ​ന്ത​ള​ത്ത് നി​ര​വ​ധി വീ​ടു​ക​ൾ ഭീ​ഷ​ണി​യി​ൽ

പ​ന്ത​ളം: ഒ​രോ പ്ര​ള​യം ക​ഴി​യു​മ്പോ​ഴും അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ തീ​ര​മി​ടി​ഞ്ഞ് ഏ​ക്ക​റു ക​ണ​ക്കി​നു മ​ണ്ണാ​ണ് പു​ഴ​യെ​ടു​ക്കു​ന്ന​ത്. പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി നി​ര​വ​ധി വീ​ടു​ക​ളാ​ണ് ഏ​തു​നി​മി​ഷ​വും ആ​റ്റി​ലേ​ക്ക് പ​തി​ക്കു​മെ​ന്ന ഭീ​തി​യി​ൽ ക​ഴി​യു​ന്ന​ത്. വെ​ള്ളം താ​ഴ്ന്നു​തു​ട​ങ്ങി​യ​തോ​ടെ തീ​ര​ത്തി​ന്‍റെ ഭ​യാ​ന​ക​മാ​യ ചി​ത്രം കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ങ്ങ​ൾ​ക്കു പു​റ​മേ കു​ള​ന​ട, തു​മ്പ​മ​ൺ, ചെ​ന്നീ​ർ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ്യാ​പ​ക​മാ​യി തീ​ര​വും ഫ​ല​വൃ​ക്ഷ​ങ്ങ​ളും ഇ​ടി​ഞ്ഞു​പോ​യി​ട്ടു​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ടി​വു​ണ്ടാ​യ ഭാ​ഗ​ങ്ങ​ളി​ൽ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ള്ള​ത്.
കൈ​പ്പു​ഴ വെ​ളി​ച്ച​പ്പാ​ട്ട് വീ​ട്ടി​ൽ വ​യോ​ധി​ക​യാ​യ തു​ള​സി​യ​മ്മ​യും മ​ക​ൾ സു​ജാ​ത​യും ആ​റ്റി​ൽ ജ​ല​നി​ര​പ്പു​യ​രു​മ്പോ​ൾ ഭ​യ​ത്തോ​ടെ ഉ​റ​ങ്ങാ​തെ വീ​ടി​ന് കാ​വ​ലി​രി​ക്കു​ക​യാ​ണ്. ഇ​നി നാ​ല​ടി മ​ണ്ണു​കൂ​ടി ഇ​ടി​ഞ്ഞാ​ൽ ഇ​വ​രു​ടെ വീ​ടി​ന്‍റെ അ​ടി​ത്ത​റ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു​വീ​ഴും. സു​ജാ​ത​യു​ടെ മ​ക​ൻ സ​ജി​ത്കു​മാ​ർ സൈ​നി​ക​നാ​ണ്. തോ​ട്ട​ക്കോ​ണം പൂ​ഴി​ത്ത​റ​യി​ൽ സു​രേ​ഷ് കു​മാ​ർ, ഇ​രു​വും​മ​ണ്ണി​ൽ അ​നി​ൽ കു​മാ​ർ, വാ​ലി​ൽ ശാ​ന്ത​മ്മ, പാ​ല​യ്ക്കാ​ട് ഇ​ട​പ്പു​ര​യി​ൽ സോ​മ​ൻ പി​ള്ള, വി​ജ​യ​കു​മാ​ർ, ഇ​ന്ദി​രാ​മ്മ, മു​ടി​യൂ​ർ​ക്കോ​ണം ത​ച്ച​പ്പു​ഴ​ത്തി​ൽ ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ളും, ഒ​രു​താ​പ്പ​ള്ളി​ൽ ജ​യ​ന്തി​യു​ടെ പ​റ​മ്പും സ​മാ​ന​മാ​യ രീ​തി​യി​ൽ ക​ടു​ത്ത ത​ക​ർ​ച്ചാ​ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്.

കു​ള​ന​ട പ​ഞ്ചാ​യ​ത്തി​ലെ കൈ​പ്പു​ഴ, തു​മ്പ​മ​ൺ താ​ഴം, ഞെ​ട്ടൂ​ർ, പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ തോ​ന്ന​ല്ലൂ​ർ, മ​ങ്ങാ​രം, മു​ള​മ്പു​ഴ, തോ​ട്ട​ക്കോ​ണം, മു​ടി​യൂ​ർ​ക്കോ​ണം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വ​ർ​ഷ​ങ്ങ​ളാ​യി തീ​ര​മി​ടി​ച്ചി​ൽ പ​തി​വാ​ണ്. വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ അ​ടി​വാ​ര​ത്തു​ള്ള ദു​ർ​ബ​ല​മാ​യ മ​ണ്ണ് ഒ​ലി​ച്ചു​പോ​കു​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണം. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് നി​ർ​മ്മി​ച്ച സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ പോ​ലും ഇ​ത്ത​വ​ണ പ്ര​ള​യ​ജ​ല​ത്തി​ൽ അ​ട​ർ​ന്നു​പോ​യി. ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ണ വ​ലി​യ ഫ​ല​വൃ​ക്ഷ​ങ്ങ​ളും മു​ള​ങ്കൂ​ട്ട​ങ്ങ​ളും ഇ​പ്പോ​ഴും ആ​റ്റി​ൽ​ത്ത​ന്നെ കി​ട​ക്കു​ക​യാ​ണ്.

വീ​ടു​ക​ൾ​ക്ക് പു​റ​മേ പ്ര​ദേ​ശ​ത്തെ കു​ളി​ക്ക​ട​വു​ക​ളും ക്ഷേ​ത്ര​ക്ക​ട​വു​ക​ളും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. മു​ൻ​പ് റി​വ​ർ മാ​നേ​ജ്‌​മെ​ന്‍റ്, ജ​ല​സേ​ച​ന വ​കു​പ്പ്, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ കെ​ട്ടി​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. തീ​രം ക​രി​ങ്ക​ൽ​കെ​ട്ടി സം​ര​ക്ഷി​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​വി​ടു​ത്തു​കാ​ർ. അ​ടി​യ​ന്ത​ര​മാ​യി തീ​ര​സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ വ​ലി​യൊ​രു ദു​ര​ന്ത​ത്തി​നാ​കും പ്ര​ദേ​ശം സാ​ക്ഷ്യം വ​ഹി​ക്കു​ക.

Latest News

Corehub Up