Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Achudanadan

ത​മ്മി​ൽ​ത്ത​ല്ലി കോ​ണ്‍​ഗ്ര​സ് ഭ​ര​ണം;​ ത​രം​ഗ​മാ​യി വിഎ​സ്

തൊ​​​​ണ്ണൂ​​​​റ്റി​​​​യൊ​​​​ന്പ​​​​തു സീ​​​​റ്റി​​​​ലെ ത​​​​ക​​​​ർ​​​​പ്പ​​​​ൻ വി​​​​ജ​​​​യ​​​​വു​​​​മാ​​​​യാ​​​​ണ് 2001ൽ ​​​​യു​​​​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്ന​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു തൊ​​​​ട്ടു മു​​​​ന്പു വ​​​​രെ മ​​​​നം​​​​മ​​​​ടു​​​​പ്പി​​​​ക്കു​​​​ന്ന ഗ്രൂ​​​​പ്പു പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ടി​​​​ട്ടും നേ​​​​ടി​​​​യ ഈ ​​​​വി​​​​ജ​​​​യം അ​​​​ദ്ഭു​​​​ത​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു. കോ​​​​ണ്‍​ഗ്ര​​​​സി​​​​നു മാ​​​​ത്രം 62 സീ​​​​റ്റു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

മേ​​​​യ് 16ന് ​​​​എ.​​​​കെ. ആ​​​​ന്‍റ​​​​ണി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി മ​​​​ന്ത്രി​​​​സ​​​​ഭ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റു. തു​​​​ട​​​​ക്കം മു​​​​ത​​​​ൽ കെ. ​​​​ക​​​​രു​​​​ണാ​​​​ക​​​​ര​​​​ന്‍റെ എ​​​​തി​​​​ർ​​​​പ്പു നേ​​​​രി​​​​ട്ടു​​കൊ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു ആ​​​​ന്‍റ​​​​ണി​​​​ക്കു മു​​​​ന്നോ​​​​ട്ടു പോ​​​​കേ​​​​ണ്ടിവ​​​​ന്ന​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു സ​​​​മ​​​​യ​​​​ത്തു​​പോ​​​​ലും ആ​​​​റ​​​​ന്മു​​​​ള, വ​​​​ട​​​​ക്കേ​​​​ക്ക​​​​ര, പേ​​​​രാ​​​​വൂ​​​​ർ സീ​​​​റ്റു​​​​ക​​​​ളി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ അ​​​​വ​​​​സാ​​​​ന​​​​നി​​​​മി​​​​ഷം മാ​​​​റ്റേ​​​​ണ്ടിവ​​​​ന്നി​​​​രു​​​​ന്നു. ക​​​​രു​​​​ണാ​​​​ക​​​​ര​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ വൈ​​​​കി​​​​യ വേ​​​​ള​​​​യി​​​​ൽ ഇ​​​​വി​​​​ടെ മ​​​​ത്സ​​​​ര​​​​രം​​​​ഗ​​​​ത്തി​​​​റ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും മൂ​​​​വ​​​​രും ജ​​​​യി​​​​ച്ചു വ​​​​ന്നു. ആ​​​​ന്‍റ​​​​ണി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത അ​​​​തേ ​​​​ദി​​​​വ​​​​സം കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​നെ കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി നി​​​​യ​​​​മി​​​​ച്ചു. തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ മി​​​​ക​​​​ച്ച നി​​​​ല​​​​യി​​​​ൽ മു​​​​ന്നോ​​​​ട്ടു പോ​​​​യെ​​​​ങ്കി​​​​ലും ആ​​​​ന്‍റ​​​​ണി​​​​യെ താ​​​​ഴെ​​​​യി​​​​റ​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ളു​​​​മാ​​​​യി ക​​​​രു​​​​ണാ​​​​ക​​​​ര​​​​ൻ മു​​​​ന്നോ​​​​ട്ടു പോ​​​​യി. ഒ​​​​ടു​​​​വി​​​​ൽ തു​​​​റ​​​​ന്ന പോ​​​​രി​​​​നു ക​​​​രു​​​​ണാ​​​​ക​​​​ര​​​​ൻ ത​​​​യാ​​​​റാ​​​​യി.

തു​​​​റ​​​​ന്ന പോ​​​​രി​​​​ലേ​​​​ക്കു ക​​​​രു​​​​ണാ​​​​ക​​​​ര​​​​ൻ

രാ​​​​ജ്യ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ കോ​​​​ടോ​​​​ത്ത് ഗോ​​​​വി​​​​ന്ദ​​​​ൻ നാ​​​​യ​​​​രെ വി​​​​മ​​​​ത സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി രം​​​​ഗ​​​​ത്തി​​​​റ​​​​ക്കി ക​​​​രു​​​​ണാ​​​​ക​​​​ര​​​​ൻ ഒ​​​​രു ബ​​​​ല​​​​പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു ത​​​​യാ​​​​റാ​​​​യി. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഔ​​​​ദ്യോ​​​​ഗി​​​​ക സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ വി​​​​ജ​​​​യി​​​​പ്പി​​​​ക്കാ​​​​ൻ കോ​​​​ണ്‍​ഗ്ര​​​​സി​​​​നു സാ​​​​ധി​​​​ച്ചെ​​​​ങ്കി​​​​ലും ക​​​​രു​​​​ണാ​​​​ക​​​​ര​​​​ൻ പാ​​​​ർ​​​​ട്ടി​​​​ക്കു പു​​​​റ​​​​ത്തേ​​​​ക്കു പോ​​​​കാ​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​നെ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ കൊ​​​​ണ്ടു​​വ​​​​ന്ന് ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പി​​​​നു​​​​ള്ള ശ്ര​​​​മം ന​​​​ട​​​​ത്തി കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വം ന​​​​ട​​​​ത്തി​​​​യ പ​​​​രീ​​​​ക്ഷ​​​​ണ​​​​വും വി​​​​ജ​​​​യി​​​​ച്ചി​​​​ല്ല. വ​​​​ട​​​​ക്കാ​​​​ഞ്ചേ​​​​രി​​​​യി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. ഇ​​​​തോ​​​​ടെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു മ​​​​ന്ത്രി​​​​സ്ഥാ​​​​നം ന​​​​ഷ്ട​​​​മാ​​​​യി. മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​ത്തി​​​​യ ശേ​​​​ഷം ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ നേ​​​​രി​​​​ട്ട മ​​​​റ്റൊ​​​​രാ​​​​ളും തോ​​​​റ്റ ച​​​​രി​​​​ത്രം കേ​​​​ര​​​​ള​​​​ത്തി​​​​ലി​​​​ല്ല.

ആ​​​​ന്‍റ​​​​ണി​​​​യു​​​​ടെ രാ​​​​ജി

ഗ്രൂ​​​​പ്പു​​​​പോ​​​​ര് രൂ​​​​ക്ഷ​​​​മാ​​​​യി നി​​​​ൽ​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​ത്തു ന​​​​ട​​​​ന്ന ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ​​​​രാ​​​​ജ​​​​യ​​​​മാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​രി​​​​ട്ട​​​​ത്. ഒ​​​​രു സീ​​​​റ്റി​​​​ൽ പോ​​​​ലും കോ​​​​ണ്‍​ഗ​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ വി​​​​ജ​​​​യി​​​​ച്ചി​​​​ല്ല. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് എ.​​​​കെ. ആ​​​​ന്‍റ​​​​ണി രാ​​​​ജി​​​​വ​​​​ച്ചു. ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പു​​​​തി​​​​യ മ​​​​ന്ത്രി​​​​സ​​​​ഭ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റു.

2005 മേ​​​​യ് ഒ​​​​ന്നി​​​​ന് കെ. ​​​​ക​​​​രു​​​​ണാ​​​​ക​​​​ര​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ്-ഇ​​​​ന്ദി​​​​ര എ​​​​ന്ന പേ​​​​രി​​​​ൽ പു​​​​തി​​​​യ പാ​​​​ർ​​​​ട്ടി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. പി​​​​ന്നീ​​​​ട് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ പേ​​​​ര് ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക ഇ​​​​ന്ദി​​​​ര കോ​​​​ണ്‍​ഗ്ര​​​​സ് എ​​​​ന്നു മാ​​​​റ്റി. 2005ൽ ​​​​ന​​​​ട​​​​ന്ന ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഡി​​​​ഐ​​​​സി ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യു​​​​മാ​​​​യി കൈ​​​​കോ​​​​ർ​​​​ത്തു മ​​​​ത്സ​​​​രി​​​​ച്ചു. മു​​​​ന്ന​​​​ണി​​​​ക്കും പാ​​​​ർ​​​​ട്ടി​​​​ക്കും മി​​​​ക​​​​ച്ച വി​​​​ജ​​​​യം നേ​​​​ടാ​​​​ൻ സാ​​​​ധി​​​​ച്ചു. പി.​​​​കെ. വാ​​​​സു​​​​ദേ​​​​വ​​​​ൻ നാ​​​​യ​​​​രു​​​​ടെ നി​​​​ര്യാ​​​​ണ​​​​ത്തെത്തു​​​​ട​​​​ർ​​​​ന്നു തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​ട​​​​തു​​​​ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യ പ​​​​ന്ന്യ​​​​ൻ ര​​​​വീ​​​​ന്ദ്ര​​​​നു ഡി​​​​ഐ​​​​സി ശ​​​​ക്ത​​​​മാ​​​​യ പി​​​​ന്തു​​​​ണ ന​​​​ൽ​​​​കി. പ​​​​ന്ന്യ​​​​ൻ മി​​​​ക​​​​ച്ച വി​​​​ജ​​​​യം നേ​​​​ടു​​​​ക​​​​യും ചെ​​​​യ്തു.എ​​​​ന്നാ​​​​ൽ, നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഡി​​​​ഐ​​​​സി​​​​യെ ഒ​​​​പ്പം കൂ​​​​ട്ടാ​​​​ൻ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി ത​​​​യാ​​​​റാ​​​​യി​​​​ല്ല. അ​​​​തോ​​​​ടെ അ​​​​വ​​​​ർ യു​​​​ഡി​​​​എ​​​​ഫു​​​​മാ​​​​യി സീ​​​​റ്റ് ധാ​​​​ര​​​​ണ​​​​യ്ക്കു ത​​​​യാ​​​​റാ​​​​യി. ഏ​​​​താ​​​​യാ​​​​ലും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​നും ഡി​​​​ഐ​​​​സി​​​​ക്കും ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി ല​​​​ഭി​​​​ച്ചു.

കൊ​​​​ടു​​​​ങ്കാ​​​​റ്റാ​​​​യി വിഎ​​​​സ്

2001ൽ 99 ​​​​സീ​​​​റ്റി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​നെ വി​​​​ജ​​​​യി​​​​പ്പി​​​​ച്ച അ​​​​തേ വോ​​​​ട്ട​​​​ർ​​​​മാ​​​​ർ 2006ൽ 98 ​​​​സീ​​​​റ്റോ​​​​ടെ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നെ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലേ​​​​റ്റി. വി.​​​​എ​​​​സ്. അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റു.

മു​​​​ഖ്യ​​​​മ​​​​ന്ത്രിപ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്കു​​​​ള്ള വിഎ​​​​സി​​​​ന്‍റെ യാ​​​​ത്ര അ​​​​ത്ര എ​​​​ളു​​​​പ്പ​​​​മ​​​​ല്ലാ​​​​യി​​​​രു​​​​ന്നി​​​​ല്ല. പാ​​​​ർ​​​​ട്ടി സ​​​​ന്പൂ​​​​ർ​​​​ണ​​​​മാ​​​​യും വ​​​​രു​​​​തി​​​​യി​​​​ലാ​​​​ക്കി​​​​യ ഔ​​​​ദ്യോ​​​​ഗി​​​​ക പ​​​​ക്ഷം പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ജ​​​​ന​​​​പ്രി​​​​യ​​​​ മു​​​​ഖ​​​​മാ​​​​യ വിഎ​​​​സി​​​​നു സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വം നി​​​​ഷേ​​​​ധി​​​​ച്ചു. ഇ​​​​തോ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പ​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധ പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ൾ അ​​​​ര​​​​ങ്ങേ​​​​റി. സി​​​​പി​​​​എ​​​​മ്മി​​​​ൽ കേ​​​​ട്ടു​​​​കേ​​​​ൾ​​​​വി​​​​യി​​​​ല്ലാ​​​​ത്ത​​​​താ​​​​യി​​​​രു​​​​ന്നു ഇ​​​​ത്. ഒ​​​​ടു​​​​വി​​​​ൽ പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ ഇ​​​​ട​​​​പെ​​​​ട്ട് വി​​​​എ​​​​സി​​​​നു സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വം ന​​​​ൽ​​​​കി. ഇ​​​​തോ​​​​ടെ ഹീ​​​​റോ​​​​യു​​​​ടെ പ​​​​രി​​​​വേ​​​​ഷം ല​​​​ഭി​​​​ച്ച വിഎ​​​​സ് കേ​​​​ര​​​​ള​​​​ത്തി​​​​ൽ ത​​​​രം​​​​ഗം സൃ​​​​ഷ്ടി​​​​ച്ചു. അ​​​​ങ്ങ​​​​നെ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ച​​​​രി​​​​ത്രവി​​​​ജ​​​​യം കുറിച്ചു.

ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്കം മു​​​​ത​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ ഭി​​​​ന്ന​​​​ത​​​​യാ​​​​യി​​​​രു​​​​ന്നു. പ​​​​ര​​​​സ്പ​​​​രം തോ​​​​ൽ​​​​പ്പി​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു സി​​​​പി​​​​എ​​​​മ്മി​​​​ലെ ഇ​​​​രു​​​​പ​​​​ക്ഷ​​​​വും ശ്ര​​​​മി​​​​ച്ചു​​കൊ​​​​ണ്ടി​​​​രു​​​​ന്ന​​​​ത്. പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ വിഎ​​​​സ് പോ​​​​രാ​​​​ട്ടം ന​​​​ട​​​​ത്തി​​​​യ പെ​​​​ണ്‍​വാ​​​​ണി​​​​ഭ, മാ​​​​ഫി​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ഒ​​​​ന്നും ചെ​​​​യ്യാ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു ക​​​​ഴി​​​​ഞ്ഞി​​​​ല്ല. ഏ​​​​താ​​​​യാ​​​​ലും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഒ​​​​ന്നാം വാ​​​​ർ​​​​ഷി​​​​ക​​​​ത്തി​​​​ൽ മൂന്നാ​​​​റി​​​​ലെ കൈ​​​​യേ​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി തു​​​​ട​​​​ങ്ങി​​​​യും സ്മാ​​​​ർ​​​​ട്ട് സി​​​​റ്റി ക​​​​രാ​​​​ർ ഒ​​​​പ്പി​​​​ട്ടും വിഎ​​​​സി​​​​നു കൈ​​​​യ​​​​ടി നേ​​​​ടാ​​​​ൻ ക​​​​ഴി​​​​ഞ്ഞു.

വി​​​​എ​​​​സി​​​​നെ​​​​തി​​​​രേ പാ​​​​ർ​​​​ട്ടി

എ​​​​ന്നാ​​​​ൽ തു​​​​ട​​​​ർ​​​​ന്ന​​​​ങ്ങോ​​​​ട്ടു പാ​​​​ർ​​​​ട്ടി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ ശ​​​​ക്ത​​​​മാ​​​​യ പി​​​​ടി​​​​യി​​​​ൽ വിഎ​​​​സ് ദു​​​​ർ​​​​ബ​​​​ല​​​​നാ​​​​കു​​​​ന്ന​​​​താ​​​​ണു ക​​​​ണ്ട​​​​ത്. പേ​​​​ഴ്സ​​​​ണ​​​​ൽ സ്റ്റാ​​​​ഫി​​​​ലെ സ്വ​​​​ന്ത​​​​ക്കാ​​​​രിൽ പ​​​​ല​​​​രെ​​​​യും ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ അ​​​​ദ്ദേ​​​​ഹം നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​നാ​​​​യി. മൂ​​​​ന്നാ​​​​റി​​​​ലേ​​​​ക്ക് വിഎ​​​​സ് അ​​​​യ​​​​ച്ച ‘ക​​​​റു​​​​ത്ത പൂ​​​​ച്ച​​​​ക​​​​ളെ’​​​​യും കൈ​​​​വി​​​​ടേ​​​​ണ്ടിവ​​​​ന്നു. ഔ​​​​ദ്യോ​​​​ഗി​​​​ക നേ​​​​തൃ​​​​ത്വ​​​​വും വിഎ​​​​സും വാ​​​​ക്കു​​​​ക​​​​ൾ​​കൊ​​​​ണ്ടു പ​​​​ല​​​​പ്പോ​​​​ഴും ഏ​​​​റ്റു​​​​മു​​​​ട്ടി​​​​ക്കൊ​​​​ണ്ടി​​​​രു​​​​ന്നു. വി.​​​​എ​​​​സ്. അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​നെ​​​​യും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​യും പാ​​​​ർ​​​​ട്ടി പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ​​​​യി​​​​ൽ​​നി​​​​ന്നു മൂ​​​​ന്നു മാ​​​​സ​​​​ത്തേ​​​​ക്കു സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്യു​​​​ന്ന സ്ഥി​​​​തി​​വ​​​​രെ​​​​യു​​​​ണ്ടാ​​​​യി. പി​​​​ന്നീ​​​​ട് വിഎ​​​​സി​​​​നെ പി​​​​ബി​​​​യി​​​​ൽനി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. 2006ലെ ​​​​ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് 16 സീ​​​​റ്റി​​​​ൽ വി​​​​ജ​​​​യി​​​​ച്ചു. എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നു കി​​​​ട്ടി​​​​യ​​​​ത് വെ​​​​റും നാ​​​​ലു സീ​​​​റ്റ്. സീ​​​​റ്റ് ത​​​​ർ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു തൊ​​​​ട്ടുമു​​​​ന്പ് എം.​​​​പി. വീ​​​​രേ​​​​ന്ദ്ര​​​​കു​​​​മാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ജ​​​​ന​​​​താ​​​​ദ​​​​ൾ-എ​​​​സി​​​​ലെ ഒ​​​​രു വി​​​​ഭാ​​​​ഗം യു​​​​ഡി​​​​എ​​​​ഫി​​​​ലെ​​​​ത്തി. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ന​​​​ട​​​​ന്ന ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും യു​​​​ഡി​​​​എ​​​​ഫി​​​​നു ത​​​​ക​​​​ർ​​​​പ്പ​​​​ൻ വി​​​​ജ​​​​യം. ഇ​​​​തോ​​​​ടെ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ നൂ​​​​റു സീ​​​​റ്റ് വി​​​​ജ​​​​യം യു​​​​ഡി​​​​എ​​​​ഫ് സ്വ​​​​പ്നം ക​​​​ണ്ടുതു​​​​ട​​​​ങ്ങി.

തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വു ല​​​​ക്ഷ്യ​​​​മി​​​​ട്ട് ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി

എ​​​​ന്നാ​​​​ൽ, ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​​നാ​​​​ളു​​​​ക​​​​ളി​​​​ൽ തി​​​​രി​​​​ച്ചു വ​​​​ര​​​​വി​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ ഇ​​​​ട​​​​തു​​​​പ​​​​ക്ഷം ന​​​​ട​​​​ത്തി. ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ കു​​​​റേ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി. നി​​​​ര​​​​വ​​​​ധി ക്ഷേ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഇ​​​​തു​​​​കൂ​​​​ടാ​​​​തെ ഐ​​​​സ്ക്രീം കേ​​​​സി​​​​ലു​​​​ണ്ടാ​​​​യ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലും ഇ​​​​ട​​​​മ​​​​ല​​​​യാ​​​​ർ കേ​​​​സി​​​​ൽ ആ​​​​ർ. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​പി​​​​ള്ള​​​​യ്ക്കു ശി​​​​ക്ഷ കി​​​​ട്ടി​​​​യ​​​​തും യു​​​​ഡി​​​​എ​​​​ഫി​​​​നു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി. ഈ ​​​​കേ​​​​സു​​​​ക​​​​ളി​​​​ലെ​​​​ല്ലാം നി​​​​ര​​​​ന്ത​​​​ര പോ​​​​രാ​​​​ട്ടം ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രു​​​​ന്ന വി.​​​​എ​​​​സ്. അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​ൻ പെ​​​​ട്ടെ​​​​ന്നു ഹീ​​​​റോ പ​​​​രി​​​​വേ​​​​ഷ​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങിവ​​​​ന്നു. പാമോലി​​​​ൻ കേ​​​​സി​​​​ൽ തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​മെ​​​​ന്ന കോ​​​​ട​​​​തി വി​​​​ധികൂ​​​​ടി വ​​​​ന്ന​​​​തോ​​​​ടെ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നു വീ​​​​ണ്ടു​​​​മൊ​​​​രു ആ​​​​യു​​​​ധ​​​​മാ​​​​യി.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു തീ​​​​യ​​​​തി അ​​​​ടു​​​​ക്കും​​​​തോ​​​​റും യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ നി​​​​ല പ​​​​രു​​​​ങ്ങ​​​​ലി​​​​ലാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രു​​​​ന്നു. എ​​​​ൽ​​​​ഡി​​​​എ​​​​ഫ് നി​​​​ല മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​മി​​​​രു​​​​ന്നു. അ​​​​ടു​​​​ത്ത തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും വിഎ​​​​സി​​​​നു സീ​​​​റ്റ് നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്ന വാ​​​​ർ​​​​ത്ത​​​​ക​​​​ൾ പ​​​​ര​​​​ന്നു. ഏ​​​​താ​​​​യാ​​​​ലും വ​​​​ലി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ലേ​​​​ക്കു നീ​​​​ങ്ങു​​​​ന്ന​​​​തി​​​​നു മു​​​​ന്പേ വി​​​​എ​​​​സി​​​​നെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഫ​​​​ലം വ​​​​ന്ന​​​​പ്പോ​​​​ൾ യു​​​​ഡി​​​​എ​​​​ഫ് 72, എ​​​​ൽ​​​​ഡി​​​​എ​​​​ഫ്-68. അ​​​​ൽ​​​​പംകൂ​​​​ടി ശ്ര​​​​ദ്ധി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ തു​​​​ട​​​​ർ​​​​ഭ​​​​ര​​​​ണം സാ​​​​ധ്യ​​​​മാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ചി​​​​ന്തി​​​​ച്ചു​​പോ​​​​യ സ​​​​മ​​​​യം. സ്വ​​​​ന്തം പ​​​​ക്ഷ​​​​ത്തു​​​​ള്ള​​​​വ​​​​ർ ത​​​​ന്നെ​​​​യാ​​​​ണു വിഎ​​​​സി​​​​നു തു​​​​ട​​​​ർ​​​​ഭ​​​​ര​​​​ണം നി​​​​ഷേ​​​​ധി​​​​ച്ച​​​​ത് എ​​​​ന്ന ആ​​​​ക്ഷേ​​​​പം അ​​​​ക്കാ​​​​ല​​​​ത്ത് ഉ​​​​യ​​​​ർ​​​​ന്നു​​വ​​​​ന്നി​​​​രു​​​​ന്നു. ത​​​​ദ്ദേ​​​​ശ​​​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള സീ​​​​റ്റു​​​​ക​​​​ളി​​​​ൽ സ്ത്രീ​​​​ക​​​​ൾ​​​​ക്ക് 50 ശ​​​​ത​​​​മാ​​​​നം സം​​​​വ​​​​ര​​​​ണം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​താ​​​​യി​​​​രു​​​​ന്നു ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ ഭ​​​​ര​​​​ണന​​​​ട​​​​പ​​​​ടി.

(തു​​​​ട​​​​രും)

Latest News

Corehub Up