Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ActOfKindness

Video

"ആ​രും കൂ​ടെ​യി​ല്ലാ​തി​രു​ന്ന​പ്പോ​ൾ എ​നി​ക്ക് കൂ​ട്ടാ​യ​ത് അ​വ​ൻ മാ​ത്ര​മാ​യി​രു​ന്നു"; പ​ത്തു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ആ ​ന​ന്ദി പ​റ​ച്ചി​ൽ!

അ​മേ​രി​ക്ക​ക്കാ​രി​യാ​യ കാ​റ്റ് ക​മാ​ലാ​നി എ​ന്ന യു​വ​തി ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​തി​സ​ന്ധി നി​റ​ഞ്ഞ ഒ​രു കാ​ല​ഘ​ട്ട​ത്തെ ഓ​ർ​ത്തെ​ടു​ക്കു​ക​യാ​ണി​പ്പോ​ൾ.

പ​ത്തു വ​ർ​ഷം മു​മ്പ് ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ പു​തി​യ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച കാ​റ്റി​ന് സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് നേ​രി​ടേ​ണ്ടി വ​ന്ന​ത്.

പു​തി​യൊ​രു വ്യ​ക്തി ലീ​ഡ​ർ​ഷി​പ്പ് സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യ​തി​ലു​ള്ള അ​മ​ർ​ഷം കാ​ര​ണം ചു​റ്റു​മു​ള്ള​വ​രി​ൽ നി​ന്നു​ണ്ടാ​യ ശ​ത്രു​ത അ​വ​ളെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി. ആ​രും ഒ​പ്പ​മി​ല്ലാ​തെ കാ​റി​ലി​രു​ന്ന് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കേ​ണ്ടി​വ​ന്ന ആ ​ദി​ന​ങ്ങ​ളെ അ​വ​ൾ ഇ​ന്നും വേ​ദ​ന​യോ​ടെ​യാ​ണ് ഓ​ർ​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ആ ​ഒ​റ്റ​പ്പെ​ട​ലി​ന്‍റെ നാ​ളു​ക​ളി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നെ​ത്തി​യ സൂ​ര​ജ് എ​ന്ന ഇ​ന്ത്യ​ൻ യു​വാ​വ് അ​വ​ൾ​ക്ക് വ​ലി​യൊ​രു ആ​ശ്വാ​സ​മാ​യി മാ​റി. സ്വ​ന്തം ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും കാ​റ്റി​ന്‍റെ വി​ഷ​മ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യ സൂ​ര​ജ്, മീ​റ്റിം​ഗു​ക​ളി​ൽ ഒ​പ്പം ഇ​രു​ന്നും സം​സാ​രി​ച്ചും അ​വ​ൾ​ക്ക് മാ​ന​സി​ക പി​ന്തു​ണ ന​ൽ​കി.

വൈ​കാ​തെ ആ ​സൗ​ഹൃ​ദം ഇ​രു കു​ടും​ബ​ങ്ങ​ളു​ടെ​യും അ​ടു​പ്പ​മാ​യി വ​ള​ർ​ന്നു. സൂ​ര​ജി​ന്‍റെ ഭാ​ര്യ കാ​റ്റി​നാ​യി ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ​ങ്ങ​ൾ കൊ​ടു​ത്തു​വി​ട്ട​പ്പോ​ൾ, കാ​റ്റി​ന്‍റെ കു​ടും​ബം ഹ​വാ​യ​ൻ വി​ഭ​വ​ങ്ങ​ൾ ന​ൽ​കി അ​ത് പ​ര​സ്പ​രം സ്നേ​ഹം കൈ​മാ​റു​ന്ന ഒ​ന്നാ​ക്കി മാ​റ്റി.

കാ​ല​ക്ര​മേ​ണ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ സൂ​ര​ജി​ന് അ​മേ​രി​ക്ക വി​ട്ടു​പോ​കേ​ണ്ടി വ​ന്നു. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ത​നി​ക്ക് താ​ങ്ങാ​യ ആ ​മ​നു​ഷ്യ​ന്‍റെ ന​ന്മ കാ​റ്റ് മ​റ​ന്നി​രു​ന്നി​ല്ല.

ഒ​ടു​വി​ൽ പ​ത്തു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​രു ജി​മ്മി​ൽ വെ​ച്ച് യാ​ദൃ​ശ്ചി​ക​മാ​യി അ​വ​ർ വീ​ണ്ടും ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ, അ​ന്ന് ത​നി​ക്ക് ന​ൽ​കി​യ ആ​ശ്വാ​സ​വാ​ക്കു​ക​ൾ​ക്കും ക​രു​ത​ലി​നും കാ​റ്റ് നി​റ​ഞ്ഞ ക​ണ്ണു​ക​ളോ​ടെ ന​ന്ദി പ​റ​ഞ്ഞു.

ഒ​രാ​ളു​ടെ ജീ​വി​ത​ത്തി​ൽ വ​ലി​യ അ​ത്ഭു​ത​ങ്ങ​ൾ ഒ​ന്നും കാ​ട്ടാ​തെ ത​ന്നെ, ശ്ര​ദ്ധ​യോ​ടെ​യും ക​രു​ണ​യോ​ടെ​യും ഒ​രാ​ളെ ചേ​ർ​ത്തു​പി​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ ​മ​നോ​ഹ​ര​മാ​യ പു​നഃ​സ​മാ​ഗ​മം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​അ​നു​ഭ​വ​ത്തെ ഹൃ​ദ്യ​മാ​യി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Latest News

Corehub Up