Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Activities

മ​ണ​ൽവാ​രാ​ൻ നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ക്കി സ​ർ​ക്കാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​രു​​​ന്ന കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​നു മു​​​ന്പാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ 17 ന​​​ദി​​​ക​​​ളി​​​ലെ മ​​​ണ​​​ൽ വ​​​രാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ സ​​​ജീ​​​വ​​​മാ​​​ക്കി സ​​​ർ​​​ക്കാ​​​ർ. ന​​​ദി​​​ക​​​ളി​​​ലെ സാ​​​ൻ​​​ഡ് ഓ​​​ഡി​​​റ്റ് പ്ര​​​കാ​​​രം ഖ​​​ന​​​ന​​​യോ​​​ഗ്യ​​​മെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ 1.7 കോ​​​ടി ട​​​ണ്‍ മ​​​ണ​​​ൽ നീ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ഈ ​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ മ​​​ണ​​​ലെ​​​ടു​​​പ്പു തു​​​ട​​​ങ്ങാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് സ​​​ജീ​​​വ​​​മാ​​​ക്കി​​​യ​​​ത്.

എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് സാ​​​ൻ​​​ഡ് ഓ​​​ഡി​​​റ്റ് ന​​​ട​​​ത്തി എ​​​ട്ടു ന​​​ദി​​​ക​​​ളി​​​ലെ മ​​​ണ​​​ൽ​​​വാ​​​രാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചെ​​​ങ്കി​​​ലും നി​​​യ​​​മത​​​ട​​​സ​​​ങ്ങ​​​ളും സാ​​​ങ്കേ​​​തി​​​ക ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലും കു​​​രു​​​ങ്ങി​​​യ​​​തു മൂ​​​ലം പ​​​ദ്ധ​​​തി ത​​​ട​​​സ​​​പ്പെ​​​ട്ടു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ തീ​​​രു​​​മാ​​​ന​​​വും ഫ​​​യ​​​ലി​​​ൽ ഒ​​​തു​​​ങ്ങു​​​മോ എ​​​ന്ന സം​​​ശ​​​യ​​​വു​​​മു​​​ണ്ട്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ആ​​​ല​​​പ്പു​​​ഴ, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ളി​​​ട​​​ങ്ങ​​​ളി​​​ലെ ന​​​ദി​​​ക​​​ളാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. അ​​​മി​​​ത​​​മാ​​​യി മ​​​ണ​​​ൽ അ​​​ടി​​​ഞ്ഞു​​​കൂ​​​ടു​​​ന്ന​​​തു സ്വാ​​​ഭാ​​​വി​​​ക ഒ​​​ഴു​​​ക്കി​​​നെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ന​​​ദീ​​​ത​​​ട​​​ത്തി​​​ന്‍റെ ആ​​​ഴം കു​​​റ​​​യ്ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന​​​തു പ്ര​​​ള​​​യ​​​സാ​​​ധ്യ​​​ത​​​യ്ക്ക് കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​വെ​​​ന്നു മു​​​ൻ​​​കൂ​​​ട്ടി​​​ക്ക​​​ണ്ടാ​​​ണ് മ​​​ണ​​​ൽ​​​വാ​​​ര​​​ൽ തു​​​ട​​​ങ്ങാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

കാ​​​ല​​​വ​​​ർ​​​ഷം ശ​​​ക്ത​​​മാ​​​കു​​​ന്ന​​​തോ​​​ടെ അ​​​ടി​​​ക്ക​​​ടി ഉ​​​ണ്ടാ​​​കു​​​ന്ന പ്ര​​​ള​​​യ​​​വും വെ​​​ള്ള​​​പ്പൊ​​​ക്ക ഭീ​​​ഷ​​​ണി​​​യും മു​​​ൻ​​​നി​​​ർ​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ മ​​​ണ​​​ൽ​​​വാ​​​ര​​​ൽ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ന​​​ദി​​​ക​​​ളി​​​ലെ സ്വാ​​​ഭാ​​​വി​​​ക ഒ​​​ഴു​​​ക്കി​​​നെ പ്ര​​​തി​​​കൂ​​​ട​​​ല​​​മാ​​​യി ബാ​​​ധി​​​ക്കുംവി​​​ധം മ​​​ണ​​​ൽ അ​​​ടി​​​ഞ്ഞു​​​കൂ​​​ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ത് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നീ​​​ക്കം ചെ​​​യ്ത് ഒ​​​ഴു​​​ക്ക് സു​​​ഗ​​​മമാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ക​​​ഴി​​​ഞ്ഞ​​​മാ​​​സം പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ല​​​ട​​​ക്കം ഉ​​​ണ്ടാ​​​യ പ്ര​​​ള​​​യ​​​ദു​​​ര​​​ന്ത പ​​​ശ്ചാ​​​ത്ത​​​ത്തി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ൽ ഇ​​​ക്കാ​​​ര്യം ച​​​ർ​​​ച്ച​​​ചെ​​​യ്ത​​​ത്.

കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് സ​​​യ​​​ന്‍റി​​​ഫി​​​ക് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ റി​​​സ​​​ർ​​​ച് (സി​​​എ​​​സ്ഐ​​​ആ​​​ർ) ന​​​ട​​​ത്തി​​​യ ഓ​​​ഡി​​​റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് മ​​​ണ​​​ൽ വാ​​​ര​​​ൽ ന​​​ട​​​പ​​​ടി പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​ത്. പ​​​രി​​​സ്ഥി​​​തി, ജി​​​യോ​​​ള​​​ജി വ​​​കു​​​പ്പു​​​ക​​​ളു​​​ടെ അ​​​നു​​​മ​​​തി നേ​​​ടി​​​യെ​​​ടു​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു. എ​​​ത്ര​​​ത്തോ​​​ളം മ​​​ണ​​​ൽ വാ​​​രാം, എ​​​തൊ​​​ക്കെ മാ​​​ന​​​ദ​​​ണ്ഡം പാ​​​ലി​​​ക്ക​​​ണം തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ലും വി​​​ശ​​​ദ പ​​​ഠ​​​നം ന​​​ട​​​ത്തും.

Kerala

ജീവകാരുണ്യപ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നത് പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള ദ്രോഹം: മാർ തട്ടിൽ

കൊ​​​ച്ചി: വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ (എ​​​ഫ്സി​​​ആ​​​ർ​​​എ) ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ലൂ​​​ടെ ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് സ​​​മൂ​​​ഹ​​​ത്തി​​​ലെ പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രോ​​​ടു​​​ള്ള ദ്രോ​​​ഹ​​​മാ​​​ണെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ.

പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ ഉ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി ക്രൈ​​​​സ്ത​​​​വ​​​​സ​​​​ഭ​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന കാ​​​​രു​​​​ണ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ സാ​​​​മൂ​​​​ഹി​​​​ക വി​​​​ക​​​​സ​​​​ന ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണെ​​​​ന്നു ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ത​​​​ന്നെ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ചി​​​​ട്ടു​​​​ള്ള വ​​​​സ്തു​​​​ത​​​​യാ​​​​ണ്.

അ​​​​ശ​​​​ര​​​​ണ​​​​ർ​​​​ക്കും ആ​​​​ലം​​​​ബ​​​​ഹീ​​​​ന​​​​ർ​​​​ക്കു​​​​മാ​​​​യി സ​​​​ഭ ന​​​​ട​​​​ത്തു​​​​ന്ന അ​​​​ഗ​​​​തി​​​​മ​​​​ന്ദി​​​​ര​​​​ങ്ങ​​​​ൾ, പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് കെ​​​​യ​​​​ർ സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ, ഭി​​​​ന്ന​​​​ശേ​​​​ഷി പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ, എ​​​​യ്ഡ്സ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ പ​​​​രി​​​​ച​​​​ര​​​​ണ​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ, സൗ​​​​ജ​​​​ന്യ ഡ​​​​യാ​​​​ലി​​​​സി​​​​സ് യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ ജാ​​​​തി​​​​മ​​​​ത ഭേ​​​​ദ​​​​മെന്യേ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് ആ​​​​ശ്വാ​​​​സ​​​​മേ​​​​കു​​​​ന്നു​​​​ണ്ട്.

ത​​​​ദ്ദേ​​​​ശീ​​​​യ​​​​രാ​​​​യ ഉ​​​​പ​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തി​​​​നൊ​​​​പ്പം വി​​​​ദേ​​​​ശ ഫ​​​​ണ്ടു​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ൽ​​​പോ​​​ലും മി​​​​ക​​​​വു​​​​റ്റ ആ​​​​രോ​​​​ഗ്യ​​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ളും ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ സ​​​​ഭ​​​​യ്ക്കു സാ​​​​ധി​​​​ക്കു​​​​ന്ന​​​​ത്.

സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ പി​​​​ന്നാ​​​​മ്പു​​​​റ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ത​​​​ള്ള​​​​പ്പെ​​​​ട്ട​​​​വ​​​​രെ മു​​​​ഖ്യ​​​​ധാ​​​​ര​​​​യി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ എ​​​​ല്ലാ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളും പാ​​​​ലി​​​​ച്ച് ന​​​​ട​​​​ത്തു​​​​ന്ന ഇ​​​​ത്ത​​​​രം സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത് പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​രോ​​​​ടും പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രോ​​​​ടു​​​​മു​​​​ള്ള ദ്രോ​​​​ഹ​​​​മാ​​​​ണ്.

റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ലെ ചെ​​​​റി​​​​യ കാ​​​​ല​​​​താ​​​​മ​​​​സ​​​​മോ ഓ​​​​ഡി​​​​റ്റിം​​​​ഗി​​​​ലെ സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യ പി​​​​ഴ​​​​വു​​​​ക​​​​ളോ മു​​​​ൻ​​​​നി​​​​ർ​​​​ത്തി ലൈ​​​​സ​​​​ൻ​​​​സ് റ​​​​ദ്ദാ​​​​ക്കു​​​​ക, ആ​​​​സ്തി​​​​ക​​​​ൾ ക​​​​ണ്ടു​​​​കെ​​​​ട്ടു​​​​ക തു​​​​ട​​​​ങ്ങി​​​​യ ക​​​​ടു​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്കം സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​ണ്. സ​​​​ന്ന​​​​ദ്ധ​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും മ​​​​ത​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും സേ​​​​വ​​​​ന​​​​ങ്ങ​​​​ളെ സം​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ഴ​​​​ലി​​​​ൽ നി​​​​ർ​​​​ത്താ​​​​തെ അ​​​​വ​​​​രെ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലെ​​​​ടു​​​​ത്തു​​​​കൊ​​​​ണ്ടു​​​​ള്ള നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണ​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​കേ​​​​ണ്ട​​​​ത്.

ഈ ​​​​വി​​​​ഷ​​​​യം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ച​​​​ർ​​​​ച്ച​​​​യ്ക്കു​​​വ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ൾ പൊ​​​​തു​​​​ന​​​​ന്മ ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ ക്രി​​​​യാ​​​​ത്മ​​​​ക​​​​മാ​​​​യി പ​​​​ങ്കെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

District News

പ​ട​ന്ന കാ​ന്തി​ലോ​ട്ട് ന​ഗ​റി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു

പ​ട​ന്ന: അം​ബേ​ദ്ക​ര്‍ ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ലെ കാ​ന്തി​ലോ​ട്ട് തെ​ക്ക്-​വ​ട​ക്ക് ന​ഗ​റി​ൽ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പി​ന്നോ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​കെ 99,21,082 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കാ​ന്തി​ലോ​ട്ട് ന​ഗ​റി​ല്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. ജി​ല്ലാ നി​ര്‍​മി​തി കേ​ന്ദ്രം മു​ഖേ​ന ഉ​ന്ന​തി​യി​ലെ 57 വീ​ടു​ക​ളി​ൽ തേ​പ്പ്, പെ​യി​ന്‍റിം​ഗ്, ടൈ​ല്‍ വി​രി​ക്ക​ല്‍ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള അ​റ്റ​കു​റ്റ​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ന്‍ റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ന​വീ​ക​രി​ച്ചു.

എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ര്‍​മി​തി കേ​ന്ദ്രം പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ര്‍ വി. ​സ​ജി​ത്ത് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം. മീ​നാ​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ. ​സെ​റീ​ന സ​ലാം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. സു​ബൈ​ദ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. സു​ധാ​ക​ര​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​പൂ​മ​ണി, പി ​കൈ​ര​ളി, പി.​വി. അ​ശ്വ​തി, കെ. ​അ​സൈ​നാ​ര്‍, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ ഒ.​പി. രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

 

Latest News

Corehub Up