അമരാവതി: പ്രമുഖ തെലുങ്കു നടനും സംവിധായകനുമായ ഗിരി ബാബു (80) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
അഞ്ചു പതിറ്റാണ്ടിനിടെ അറുനൂറിലേറെ സിനിമകളിൽ ഗിരിബാബു അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലെ പ്രശസ്ത നടൻ രഘു ബാബു മകനാണ്. ജഗമേ മായ ആണ് ഗിരി ബാബുവിന്റെ ആദ്യ സിനിമ. ഒട്ടേറെ സിനിമകൾ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്.