Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ActorDhanush

ഇ​ന്ത്യ മു​ഴു​വ​ൻ തി​ര​ഞ്ഞാ​ലും ഇ​ത്ര​യും ദൈ​വ​ഭ​ക്തി​യും ന​ല്ല മ​ന​സു​മു​ള്ള സീ​ത​യെ കി​ട്ടി​ല്ല; സാ​യ് പ​ല്ല​വി​ക്ക് പി​ന്തു​ണ​യു​മാ​യി ധ​നു​ഷ്

രാ​മാ​യ​ണ​ത്തി​ലെ സീ​താ​ദേ​വി​യു​ടെ ക​ഥാ​പാ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി സാ​യ് പ​ല്ല​വി​ക്കെ​തി​രെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ട്രോ​ളു​ക​ൾ​ക്കു​മെ​തി​രെ പ്ര​തി​ക​രി​ച്ച് ന​ട​ൻ ധ​നു​ഷ്.

സാ​യ് പ​ല്ല​വി​യെ​പ്പോ​ലെ ദൈ​വ​ഭ​ക്തി​യും പ​വി​ത്ര​മാ​യ മ​ന​സു​മു​ള്ള മ​റ്റൊ​രു ന​ടി​യെ കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വ​ർ​ക്കെ​തി​രെ​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ധ​നു​ഷ് പ​റ​ഞ്ഞു.

ധ​നു​ഷും സാ​യ് പ​ല്ല​വി​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന പു​തി​യ ചി​ത്രം 'ഓ​മി'​ന്‍റെ പ്രി-​റി​ലീ​സ് ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

"സീ​താ​ദേ​വി​യാ​യു​ള്ള സാ​യ് പ​ല്ല​വി​യു​ടെ അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും മ​റ്റും ഒ​രു​പാ​ട് വ​ർ​ത്ത​മാ​ന​ങ്ങ​ളും ച​ർ​ച്ച​ക​ളും ന​ട​ക്കു​ന്നു​ണ്ട്. എ​ന്തു​കൊ​ണ്ടാ​ണ് ഈ ​വി​മ​ർ​ശ​ന​ങ്ങ​ളെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല.

ഷൂ​ട്ടിം​ഗ് ഇ​ട​വേ​ള​ക​ളി​ൽ​പോ​ലും സാ​യി എ​പ്പോ​ഴും പ്രാ​ർ​ഥ​ന​യി​ലാ​യി​രി​ക്കും. ഇ​ന്ത്യ മു​ഴു​വ​ൻ തി​ര​ഞ്ഞാ​ൽ​പോ​ലും സാ​യി​യെ​പ്പോ​ലെ മ​റ്റൊ​രു സീ​ത​യെ നി​ങ്ങ​ൾ​ക്ക് ക​ണ്ടെ​ത്താ​നാ​കി​ല്ല. അ​ത്ര​യ​ധി​കം ദൈ​വ​ഭ​ക്തി​യും നി​ർ​മ​ല​മാ​യ ഹൃ​ദ​യ​വു​മു​ള്ള വ്യ​ക്തി​യാ​ണ​വ​ർ. സു​ന്ദ​രി മാ​ത്ര​മ​ല്ല, മി​ക​ച്ച ഒ​രു പെ​ർ​ഫോ​മ​ർ കൂ​ടി​യാ​ണ്.

മാ​രി 2 സ​മ​യ​ത്ത് വ​ള​രെ നി​ഷ്ക​ള​ങ്ക​യാ​യ, അ​ധി​കം സം​സാ​രി​ക്കാ​ത്ത പെ​ൺ​കു​ട്ടി​യാ​യി​രു​ന്നു സാ​യ്. വ​ള​രെ ആ​ലോ​ചി​ച്ചു മാ​ത്രം സം​സാ​രി​ച്ചി​രു​ന്ന ആ​ൾ.

എ​ന്നാ​ൽ ഒ​ൻ​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം 'ഓ​മി'​ന്‍റെ സെ​റ്റി​ൽ ക​ണ്ട സാ​യി പ​ല്ല​വി പൂ​ർ​ണ​മാ​യും മാ​റി​യി​രി​ക്കു​ന്നു. സി​നി​മ​യെ ആ​ഴ​ത്തി​ൽ മ​ന​സ്സി​ലാ​ക്കി​യ ഒ​രു വ്യ​ക്തി​യാ​യി​ട്ടാ​ണ് അ​വ​ർ എ​ന്‍റെ മു​ന്നി​ൽ നി​ന്ന​ത്.

അ​വ​രു​ടെ വാ​ക്കു​ക​ളി​ലും ന​ട​പ്പി​ലും ഭാ​വ​ങ്ങ​ളി​ലു​മെ​ല്ലാം വ​ലി​യ ആ​ത്മ​വി​ശ്വാ​സ​വും ശാ​ന്ത​ത​യും പ്ര​ക​ട​മാ​യി​രു​ന്നു. അ​ത് എ​ന്നെ ഏ​റെ അ​ദ്ഭു​ത​പ്പെ​ടു​ത്തി. 'ഓ​മി'​ലെ ക​ഠി​ന​മാ​യ ക​ഥാ​പാ​ത്ര​ത്തെ ധൈ​ര്യ​ത്തോ​ടെ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും ഏ​റ്റെ​ടു​ത്ത് സാ​യി മ​നോ​ഹ​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.” ധ​നു​ഷ് പ​റ​യു​ന്നു. 

ധ​നു​ഷും സാ​യ് പ​ല്ല​വി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ഓ​മി​ൽ മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. അ​ന​ധി​കൃ​ത ര​ക്ത​ച​ന്ദ​ന​ക്ക​ട​ത്തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ ഓ​ഫീ​സ​ർ നി​ത്യ റെ​ഡ്ഡി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ സാ​യി പ​ല്ല​വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up