Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ActsOfKindness

Video

ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ മ​നം​ക​വ​ർ​ന്ന് രാ​ജാ ബാ​ബു; വി​റ​ങ്ങ​ലി​ച്ച് ക​ര​ഞ്ഞ കു​ഞ്ഞി​നാ​യി ട്രെ​യി​നി​ൽ നൃ​ത്തം ചെ​യ്ത് യു​വാ​വ്

ക​ണ്ണീ​ര​ണി​ഞ്ഞ ഒ​രു കു​ഞ്ഞി​ന്‍റെ മു​ഖ​ത്ത് പു​ഞ്ചി​രി വി​ട​ർ​ത്താ​ൻ പ​ണ​വും പ്ര​താ​പ​വു​മ​ല്ല, സ്നേ​ഹം നി​റ​ഞ്ഞ ന​ല്ല മ​ന​സ് മാ​ത്രം മ​തി​യെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ബി​ഹാ​റി​ൽ നി​ന്നു​ള്ള രാ​ജാ ബാ​ബു എ​ന്ന ചാ​യ​ക്ക​ച്ച​വ​ട​ക്കാ​ര​ൻ.

സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ക​രു​ണ​യു​ടെ​യും സ​ഹാ​നു​ഭൂ​തി​യു​ടെ​യും സ​ന്ദേ​ശം പ​ക​ർ​ന്നു​ന​ൽ​കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പൂ​രി​ൽ നി​ന്നും മ​ട​ങ്ങു​ക​യാ​യി​രു​ന്ന ട്രെ​യി​നി​ലാ​ണ് സ​ഹ​യാ​ത്രി​ക​രു​ടെ​യെ​ല്ലാം മ​നം​ക​വ​ർ​ന്ന ഈ ​അ​പൂ​ർ​വ്വ നി​മി​ഷം അ​ര​ങ്ങേ​റി​യ​ത്.

കു​ഞ്ഞി​ന് മ​രു​ന്ന് വാ​ങ്ങി തി​രി​കെ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന അ​മ്മ, നി​ർ​ത്താ​തെ ക​ര​യു​ന്ന കു​ട്ടി​യെ ആ​ശ്വ​സി​പ്പി​ക്കാ​നാ​കാ​തെ വ​ലി​യ മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ ക​ണ്ണു​ക​ൾ ഇ​വ​രി​ലേ​ക്ക് നീ​ളു​ന്ന​തി​നി​ട​യി​ലാ​ണ് ട്രെ​യി​നി​ൽ ചാ​യ വി​ൽ​ക്കു​ക​യാ​യി​രു​ന്ന രാ​ജാ ബാ​ബു അ​ങ്ങോ​ട്ടേ​ക്ക് എ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി​യ ഇ​ദ്ദേ​ഹം ആ​ദ്യം ആ ​അ​മ്മ​യ്ക്ക് ചൂ​ടു​ചാ​യ ന​ൽ​കി ആ​ശ്വ​സി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് തെ​ല്ലും മ​ടി കാ​ണി​ക്കാ​തെ കു​ഞ്ഞി​ന്‍റെ ശ്ര​ദ്ധ തി​രി​ക്കു​ന്ന​തി​നാ​യി മു​ന്നി​ൽ നി​ന്ന് ര​സ​ക​ര​മാ​യി നൃ​ത്തം ചെ​യ്യാ​ൻ തു​ട​ങ്ങി.

യു​വാ​വി​ന്‍റെ സ്നേ​ഹം നി​റ​ഞ്ഞ ഈ ​കു​ഞ്ഞു പ്ര​ക​ട​നം ക​ണ്ട​തോ​ടെ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ക​ര​ച്ചി​ൽ നി​ർ​ത്തി​യ കു​ട്ടി സ​ന്തോ​ഷ​ത്തോ​ടെ പു​ഞ്ചി​രി​ക്കാ​ൻ തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

ബി​ഹാ​റി​ലെ പ​ട്ന​യി​ലു​ള്ള മ​സൗ​രി സ്വ​ദേ​ശി​യാ​യ ഈ ​ചെ​റു​പ്പ​ക്കാ​ര​ന്‍റെ പ്ര​വൃ​ത്തി ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യൊ​ര​നു​ഭ​വ​മാ​യി മാ​റി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വ​ന്ന ഈ ​മ​നോ​ഹ​ര ദൃ​ശ്യ​ങ്ങ​ൾ​ക്ക് ചു​രു​ങ്ങി​യ സ​മ​യ​ത്തി​ന​കം ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്.

മ​നു​ഷ്യ​ത്വം വ​റ്റാ​ത്ത ഇ​ത്ത​ര​ക്കാ​രാ​ണ് സ​മൂ​ഹ​ത്തി​ന്‍റെ യ​ഥാ​ർ​ഥ വെ​ളി​ച്ച​മെ​ന്നും, മ​റ്റു​ള്ള​വ​ർ​ക്ക് സ​ന്തോ​ഷം ന​ൽ​കു​ന്ന​തി​ലും വ​ലി​യൊ​രു ന​ന്മ വേ​റെ​യി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രാ​ജാ ബാ​ബു​വി​നെ പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തു​ന്ന​ത്.

Latest News

Corehub Up