ടൊപീക്ക: ഏതാണ്ട് ഒരു നൂറ്റാണ്ടിനുശേഷമാണ് കാൻസസ് സംസ്ഥാനത്തുനിന്ന് ഒരു ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്.
ഡെമോക്രാറ്റിക് പാർട്ടിയുടെ ആദം ഹാമിൽട്ടൺ ആണ് നിലവിലത്തെ റിപ്പബ്ലിക്കൻ സെനറ്റർ റോജർ മാർഷലിനുമേൽ ചരിത്രജയം നേടിയത്.
ഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റ് പ്രസിഡന്റായിരിക്കേ 1932ലാണ് ഇതിനു മുന്പ് കാൻസസിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജയിക്കുന്നത്.
വീണ്ടുമൊരു ജയത്തിനായി ഡെമോക്രാറ്റുകൾക്ക് കാത്തിരിക്കേണ്ടിവന്നത് 94 വർഷം.
യുണൈറ്റഡ് മെത്തഡിസ്റ്റ് സഭയിലെ പാസ്റ്ററാണ് ആദം ഹാമിൽട്ടൺ. ഇതിലെ ഏറ്റവും വലിയ ഉപവിഭാഗമായ പുനരുത്ഥാന സഭയുടെ സ്ഥാപകനുമാണ്.