നയ്റോബി: കെനിയയിൽ ആദ്യ എബോള കേസ് സ്ഥിരീകരിച്ചു. കോംഗോയിൽനിന്ന് ഉഗാണ്ട വഴി രാജ്യത്തെത്തി ആൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി ഏയ്ഡൻ ഡുവാരെ പറഞ്ഞു.
ഇയാൾ നയ്റോബിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേ തിങ്കളാഴ്ച മരിച്ചു. ഇയാളുമായി കുടുംബാംഗങ്ങളടക്കം 28 പേർക്കു സന്പർക്കമുണ്ടായി.
ഉഗാണ്ടയിൽനിന്ന് ഡുവാരെ എത്തിയ വിമാനത്തിലുണ്ടായിരുന്ന 23 പേരെയും തിരിച്ചറിഞ്ഞു.