Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Additional Fees

എ​ച്ച്-1​ബി വി​സാ അ​പേ​ക്ഷ​ക​ൾ​ക്ക് അ​ധി​ക ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​ൻ അ​മേ​രി​ക്ക, ഇ​ന്ത്യ​ൻ പ്ര​ഫ​ഷ​ണ​ലു​ക​ളെ ബാ​ധി​ക്കും 

വാ​ഷിംഗ്‌ട​ൺ ഡിസി: വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യു​എ​സ് ന​ൽ​കി​വ​രു​ന്ന എ​ച്ച്-1​ബി വി​സാ അ​പേ​ക്ഷ​ക​ൾ​ക്ക് 1,03,265 ഡോ​ള​ർ (ഏ​ക​ദേ​ശം 98 ല​ക്ഷം രൂ​പ) അ​ധി​ക ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​ൻ അ​മേ​രി​ക്ക​ൻ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ​വ​കു​പ്പ് നി​ർ​ദേ​ശം. നി​ല​വി​ലു​ള്ള ഫീ​സു​ക​ൾ​ക്ക് പു​റ​മേ​യാ​ണി​ത്. യു​എ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് മാ​സ്റ്റേ​ഴ്സ് ബി​രു​ദ​മോ അ​തി​നു​മു​ക​ളി​ലു​ള്ള യോ​ഗ്യ​ത​യോ നേ​ടി​യ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന ‘അ​ഡ്വാ​ൻ​സ്ഡ് ഡി​ഗ്രി എ​ക്സം​പ്ഷ​ൻ’ വി​ഭാ​ഗ​ത്തി​ലെ അ​പേ​ക്ഷ​ക​ൾ​ക്കും അ​ധി​ക ഫീ​സ് ബാ​ധ​ക​മാ​കും.

എ​ച്ച്-1​ബി വി​സ​യു​ടെ 70 ശ​ത​മാ​നം ഗു​ണ​ഭോ​ക്താ​ക്ക​ളും ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നി​രി​ക്കേ, ഇ​ന്ത്യ​ൻ പ്ര​ഫ​ഷ​ണ​ലു​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ് ഈ തീ​രു​മാ​നം. ഐ​ടി പ്ര​ഫ​ഷ​ണ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ വൈ​ദ​ഗ്ധ്യ​മു​ള്ള വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യു​എ​സ് ന​ൽ​കി​വ​രു​ന്ന വിസയാണ് എ​ച്ച്-1​ബി വി​സാ.

എ​ച്ച്-1​ബി അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സു​ര​ക്ഷാ പ​രി​ശോ​ധ​ന, ഫെ​ഡ​റ​ൽ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ണ്ടാ​കു​ന്ന ചെ​ല​വ് തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​തി​ലൂ​ടെ പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 880 കോ​ടി ഡോ​ള​ർ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. നി​ർ​ദേ​ശം സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളി​ൽ​നി​ന്ന് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഇ​തു​പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും അ​ന്തി​മ​തീ​രു​മാ​നം.

ക​ഴി​ഞ്ഞ​വ​ർ​ഷം എ​ച്ച്-1​ബി വി​സ​യ്ക്ക് ഒ​രു ല​ക്ഷം ഡോ​ള​ർ​ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്കം പി​ന്നീ​ട് കോ​ട​തി ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് മ​ര​വി​പ്പി​ച്ചി​രു​ന്നു.

Latest News

Corehub Up