Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adimali Region Causes

Idukki

അ​ടി​മാ​ലി മേ​ഖ​ല​യി​ൽ മ​ഴ ശ​ക്ത​മാ​യി, വ്യാ​പ​ക നാ​ശ​ന​ഷ്ടം: വി​വി​ധ​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി

അ​ടി​മാ​ലി: അ​ടി​മാ​ലി മേ​ഖ​ല​യി​ൽ മ​ഴ ശ​ക്ത​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ​ത​ന്നെ ശ​ക്ത​മാ​യി മ​ഴ പെ​യ്ത​തോ​ടെ അ​ടി​മാ​ലി​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വ്യ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. ടൗ​ണി​നു സ​മീ​പ​ത്തു​കൂ​ടി​യു​ള്ള ഓ​ട നി​റ​ഞ്ഞ് വെ​ള്ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും റോ​ഡി​ലേ​ക്കും ഇ​റ​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​രു​പ​തോ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. തോ​രാ​തെ​യു​ള്ള മ​ഴ അ​ടി​മാ​ലി മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​യി​ട്ടു​ണ്ട്.

അ​ടി​മാ​ലി ഫെ​ഡ​റ​ൽ ബാ​ങ്ക് ജം​ഗ്ഷ​നു സ​മീ​പം ഓ​ട​ നി​റ​ഞ്ഞ് വെ​ള്ളം സ​മീ​പ​ത്തു​ള്ള വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ക​യ​റി. ഇ​വി​ടെ എ​ല്ലാ​ വ​ർ​ഷ​വും മ​ഴ​പെ​യ്യു​മ്പോ​ൾ ഓ​ട​ നി​റ​ഞ്ഞ് വെ​ള്ളം വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ക​യ​റാ​റു​ണ്ട്. ഇ​തി​നെ​തി​രേ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ലൈ​ബ്ര​റി റോ​ഡി​നു സ​മീ​പം ഇ​രു​പ​തോ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഓ​ട​ക​ൾ​ നി​റ​ഞ്ഞ് വെ​ള്ളം ക​യ​റി​യ​ത്. ഇ​തു​മൂ​ലം സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്ക് വ​ലി​യ ന​ഷ്ട​മു​ണ്ടാ​യി.

ചാ​റ്റു​പാ​റ സ​ബ് സ്റ്റേ​ഷ​ന്‍ പ​ടി​യി​ല്‍ റോ​ഡി​ല്‍ വെ​ള്ളം ക​യ​റി. അ​ടി​മാ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലും വെ​ള്ളം ക​യ​റി. ഓ​ട​ക​ൾ​ നി​റ​ഞ്ഞ​തോ​ടെ ബ​സ് സ്റ്റാ​ൻ​ഡ് പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ രീ​തി​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് കാ​ൽ​ന​ട യാ​ത്രി​ക​ർ വ​ലി​യ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണ്.

ക​ഴി​ഞ്ഞ​ ദി​വ​സം മ​ഴ ശ​ക്ത​മാ​യ​തോ​ടെ കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ നേ​ര്യ​മം​ഗ​ലം മു​ത​ൽ വാ​ള​റ വ​രെ​യു​ള്ള ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​രു​ന്നു. ഏ​തു​സ​മ​യ​ത്തും പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണ്ണി​ടി​യാ​നു​ള്ള സാ​ധ്യ​ത​യുണ്ട്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്നു.

വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ഞ്ഞു

അ​ടി​മാ​ലി​യി​ൽ ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ഞ്ഞു. അ​ടി​മാ​ലി ല​ക്ഷം​വീ​ടി​ന് സ​മീ​പം ക​ഴി​ഞ്ഞ​വ​ർ​ഷം മ​ഴ​യെ​ത്തു​ട​ർ​ന്ന് മണ്ണിടിഞ്ഞ സ്ഥ​ല​ത്തു​ത​ന്നെ വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞു. മ​ണ്ണി​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് മ​ണ്ണും ക​ല്ലും പ​തി​ച്ച​തോ​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

മ​ണ്ണ് നീ​ക്കം​ചെ​യ്ത് ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​ടി​മാ​ലി ക​ല്ലാ​റു​കു​ട്ടി ക​ത്തി​പ്പാ​റ​യ്ക്കു സ​മീ​പം മ​ണ്ണും ക​ല്ലും റോ​ഡി​ലേ​ക്ക് പ​തി​ച്ചു. മ​ൺ​തി​ട്ട​യ്ക്ക് മു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ര​ങ്ങ​ളും മ​ണ്ണു​മി​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് പ​തി​ച്ച​തോ​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തു​ട​ർ​ന്ന് മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​ന​ഃസ്ഥാ​പി​ച്ചു. ര​ണ്ടി​ട​ങ്ങ​ളി​ലും ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല. മേ​ഖ​ല​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​യാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

മാ​ങ്കു​ളം ബൈ​സ​ൺ​വാ​ലി വെ​ള്ള​ത്തൂ​വ​ൽ മേ​ഖ​ല​ക​ളി​ലും രാ​വി​ലെ മു​ത​ൽ​ത​ന്നെ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ യാ​ത്ര​ക​ൾ ക​ഴി​വ​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

മാ​ങ്കു​ള​ത്ത് മ​രം​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

അ​ടി​മാ​ലി: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് മാ​ങ്കു​ളം മു​നി​പാ​റ​യ്ക്കു സ​മീ​പം മ​രം റോ​ഡി​ലേ​ക്ക് വീ​ണു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. മ​രം വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി.
ഇ​തോ​ടെ അ​ടി​മാ​ലി - മാ​ങ്കു​ളം റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​ല​ച്ചു. സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​യി​രു​ന്ന വൈ​ദ്യു​ത ലൈ​നി​നു മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. ഇ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്തെ വൈ​ദ്യു​ത ബ​ന്ധം ത​ക​രാ​റി​ലാ​യ​ത്. പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്.

Latest News

Corehub Up