Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adolescence

ഉത്തരം കിട്ടാതെ പോകുന്ന കൗമാരം

കൗ​​​മാ​​​ര​​​ക്കാ​​​രാ​​​യ ചി​​ല മ​​​ക്ക​​​ൾ പ​​​ല​​​പ്പോ​​​ഴും മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്ക് ഇ​​​ന്ന് വ​​​ലി​​​യൊ​​​രു വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്. ചെ​​​റു​​​പ്പ​​​ത്തി​​​ൽ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ വാ​​​ക്കു​​​ക​​​ൾ ശ്ര​​​ദ്ധ​​​യോ​​​ടെ കേ​​​ട്ടി​​​രു​​​ന്ന കു​​​ട്ടി​​​ക​​​ൾ കൗ​​​മാ​​​ര​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്ന​​​തോ​​​ടെ സ്വ​​​ന്തം അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ​​​ക്കും താ​​​ത്​​​പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കും കൂ​​​ടു​​​ത​​​ൽ പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കി​​​ത്തു​​​ട​​​ങ്ങു​​​ന്നു.

മാ​​​താ​​​പി​​​താ​​​ക്ക​​​ൾ പ​​​റ​​​യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളെ ചോ​​​ദ്യം ചെ​​​യ്യു​​​ക, ഉ​​​പ​​​ദേ​​​ശ​​​ങ്ങ​​​ളോ​​​ട് വി​​​യോ​​​ജി​​​ക്കു​​​ക, ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ മ​​​റ​​​ച്ചു​​​വ​​​യ്ക്കു​​​ക, സ്വ​​​ന്തം സ്വ​​​കാ​​​ര്യ​​​ത​​​യ്ക്കു പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​ക തു​​​ട​​​ങ്ങി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ സാ​​​ധാ​​​ര​​​ണ​​​മാ​​​ണ്.

ഇ​​​തോ​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്ക് ആ​​​ശ​​​ങ്ക​​​യും മ​​​ടു​​​പ്പും അ​​​നു​​​ഭ​​​വ​​​പ്പെ​​​ടാം. എ​​​ന്നാ​​​ൽ ഈ ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് കു​​​ട്ടി​​​ക​​​ളു​​​മാ​​​യു​​​ള്ള ബ​​​ന്ധം കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത​​​ലോ​​​ടെ​​​യും വി​​​വേ​​​ക​​​ത്തോ​​​ടെ​​​യും നി​​​ല​​​നി​​​ർ​​​ത്തേ​​​ണ്ട​​​ത്.

കൗ​​​മാ​​​രം എ​​​ന്ന​​​ത് ശാ​​​രീ​​​രി​​​ക വ​​​ള​​​ർ​​​ച്ച​​​യ്ക്കൊ​​​പ്പം ചി​​​ന്ത​​​യു​​​ടെ​​​യും വി​​​കാ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും സാ​​​മൂ​​​ഹി​​​ക​​​ബോ​​​ധ​​​ത്തി​​​ന്‍റെ​​യും വി​​​കാ​​​സം ന​​​ട​​​ക്കു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണ്. മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് വ്യ​​​ത്യ​​​സ്ത​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് അ​​​വ​​​രു​​​ടെ വ​​​ള​​​ർ​​​ച്ച​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ്. അ​​​തി​​​നാ​​​ൽ കു​​​ട്ടി​​​ക​​​ൾ മാ​​​താ​​​പി​​​താ​​​ക്ക​​​ളോ​​​ട് വി​​​യോ​​​ജി​​​ക്കു​​​ന്നു എ​​​ന്ന​​​തു​​​കൊ​​​ണ്ടു​​​ മാ​​​ത്രം അ​​​വ​​​ർ തെ​​​റ്റാ​​​യ വ​​​ഴി​​​യി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​ണെ​​​ന്നു ക​​​രു​​​ത​​​രു​​​ത്.

കൗ​​​മാ​​​ര​​​ക്കാ​​​രു​​​ടെ ത​​​ല​​​ച്ചോ​​​റി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ൽ, ആ​​​സൂ​​​ത്ര​​​ണം, ദീ​​​ർ​​​ഘ​​​കാ​​​ല പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്ത​​​ൽ, ആ​​​വേ​​​ശ​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്രീ​​​ഫ്രോ​​​ണ്ട​​​ൽ കോ​​​ർ​​​ട്ട​​​ക്സ് (Prefrontal Cortex) ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള മേ​​​ഖ​​​ല​​​ക​​​ൾ വി​​​കാ​​​സഘ​​​ട്ട​​​ത്തി​​​ലാ​​​യി​​​രി​​​ക്കും. അ​​​തേ​​​സ​​​മ​​​യം, വി​​​കാ​​​ര​​​ങ്ങ​​​ൾ​​​ക്കും പ്ര​​​തി​​​ഫ​​​ലാ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്കും സാ​​​മൂ​​​ഹി​​​ക അം​​​ഗീ​​​കാ​​​ര​​​ത്തി​​​നും പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​ന്ന ത​​​ല​​​ച്ചോ​​​റി​​​ലെ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ വ​​​ള​​​രെ സ​​​ജീ​​​വ​​​മാ​​​ണ്. പെ​​​ട്ടെ​​​ന്ന് തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കു​​​ക​​​യോ സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ സ്വാ​​​ധീ​​​ന​​​ത്തി​​​ന് കൂ​​​ടു​​​ത​​​ൽ വ​​​ഴ​​​ങ്ങു​​​ക​​​യോ ചെ​​​യ്യാം. എ​​​ന്നാ​​​ൽ, ഇ​​​തി​​ന്‍റെ അ​​​ർ​​​ഥം കൗ​​​മാ​​​ര​​​ക്കാ​​​ർ​​​ക്ക് ചി​​​ന്തി​​​ക്കാ​​​നു​​​ള്ള ക​​​ഴി​​​വി​​​ല്ലെ​​​ന്ന​​​ല്ല.

ഇ​​​ന്ന​​​ത്തെ സാ​​​മൂ​​​ഹി​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ കൗ​​​മാ​​​ര​​​ക്കാ​​​രു​​​ടെ ജീ​​​വി​​​തം കു​​​ടും​​​ബ​​​ത്തി​​ന്‍റെ​​യും വി​​​ദ്യാ​​​ല​​​യ​​​ത്തി​​ന്‍റെ​​​യും അ​​​തി​​​രു​​​ക​​​ൾ​​​ക്ക​​​പ്പു​​​റ​​​ത്തേ​​​ക്ക് വ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്നു. സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ, സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ, ഓ​​​ൺ​​​ലൈ​​​ൻ ബ​​​ന്ധ​​​ങ്ങ​​​ൾ, ഗെ​​​യി​​​മിം​​ഗ് പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ അ​​​വ​​​രു​​​ടെ ചി​​​ന്ത​​​ക​​​ളെ​​​യും പെ​​​രു​​​മാ​​​റ്റ​​​ത്തെ​​​യും സ്വാ​​​ധീ​​​നി​​​ക്കു​​​ന്നു. ചി​​​ല​​​പ്പോ​​​ൾ നേ​​​രി​​​ട്ട് പ​​​രി​​​ച​​​യ​​​മി​​​ല്ലാ​​​ത്ത വ്യ​​​ക്തി​​​ക​​​ളു​​​മാ​​​യി​​​പ്പോ​​​ലും അ​​​വ​​​ർ അ​​​ടു​​​ത്ത ബ​​​ന്ധ​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്നു. ഇ​​​തെ​​​ല്ലാം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​ണെ​​​ന്ന് ക​​​രു​​​താ​​​നാ​​​വി​​​ല്ല. എ​​​ന്നാ​​​ൽ, വൈ​​​കാ​​​രി​​​ക​​​മാ​​​യ അ​​​ടു​​​പ്പം മു​​​ത​​​ലെ​​​ടു​​​ത്തു​​​ള്ള ചൂ​​​ഷ​​​ണം, സാ​​​മ്പ​​​ത്തി​​​ക പ്ര​​​ലോ​​​ഭ​​​ന​​​ങ്ങ​​​ൾ, ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്ത​​​ൽ, സ്വ​​​കാ​​​ര്യ​​​ചി​​​ത്ര​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള ബ്ലാ​​​ക്ക്മെ​​​യി​​​ലിം​​ഗ്, ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്രേ​​​ര​​​ണ തു​​​ട​​​ങ്ങി​​​യ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​മു​​​ണ്ട്.

സ​​​മീ​​​പ​​​കാ​​​ല​​​ത്ത് പു​​​റ​​​ത്തു​​​വ​​​ന്ന ചി​​​ല കു​​​റ്റ​​​കൃ​​​ത്യ​​​ വാ​​​ർ​​​ത്ത​​​ക​​​ൾ കൗ​​​മാ​​​ര​​​ക്കാ​​​രു​​​ടെ ബ​​​ന്ധ​​​ങ്ങ​​​ളും തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളും എ​​​ത്ര​​​ത്തോ​​​ളം സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു നീ​​​ങ്ങാ​​​മെ​​​ന്ന് ന​​​മ്മെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു. പ്ര​​​ണ​​​യ​​​ബ​​​ന്ധ​​​ത്തി​​​ലോ സൗ​​​ഹൃ​​​ദ​​​ത്തി​​​ലോ ഉ​​​ള്ള ഒ​​​രാ​​​ളു​​​ടെ സ്വാ​​​ധീ​​​ന​​​ത്തി​​​ൽ സ്വ​​​ന്തം കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​പ്പോ​​​ലും അ​​​പ​​​ക​​​ട​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള സം​​​ഭ​​​വ​​​ങ്ങ​​​ൾ അ​​​തീ​​​വ ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​ത​​​ന്നെ കാ​​​ണേ​​​ണ്ട​​​താ​​​ണ്. എ​​​ന്നാ​​​ൽ, ഇ​​​ത്ത​​​രം ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ളു​​ടെ പേ​​രി​​ൽ എ​​​ല്ലാ കൗ​​​മാ​​​ര​​​ക്കാ​​​രു​​​ടെ​​​യും പെ​​​രു​​​മാ​​​റ്റം ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള​​താ​​യി കാ​​​ണ​​​രു​​​ത്. കൗ​​​മാ​​​ര​​​പ്രാ​​​യ​​​ത്തി​​​ലെ പ്ര​​​ണ​​​യ​​​മോ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നാ​​​യു​​​ള്ള ആ​​​ഗ്ര​​​ഹ​​​മോ സ്വ​​​ത​​​വേ അ​​​പ​​​ക​​​ട​​​ക​​​ര​​​മ​​​ല്ല.

ഇ​​​ത്ത​​​രം അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള ഏ​​​റ്റ​​​വും ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലൊ​​​ന്ന് കു​​​ട്ടി​​​ക​​​ളു​​​മാ​​​യി വി​​​ശ്വാ​​​സ​​​ത്തി​​ന്‍റെ ബ​​​ന്ധം സ്ഥാ​​​പി​​​ക്കു​​​ക​​​യാ​​​ണ്. കു​​​ട്ടി​​​ക​​​ൾ എ​​​ന്തെ​​​ങ്കി​​​ലും തെ​​​റ്റ് ചെ​​​യ്താ​​​ൽ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ആ​​​ദ്യം ശ​​​കാ​​​രി​​​ക്കു​​​മെ​​​ന്നോ ശി​​​ക്ഷി​​​ക്കു​​​മെ​​​ന്നോ ഭ​​​യ​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​ർ പ​​​ല കാ​​​ര്യ​​​ങ്ങ​​​ളും മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​ൻ തു​​​ട​​​ങ്ങും. എ​​​ന്നാ​​​ൽ ത​​​ങ്ങ​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ തു​​​റ​​​ന്നു​​​പ​​​റ​​​ഞ്ഞാ​​​ലും മാ​​​താ​​​പി​​​താ​​​ക്ക​​​ൾ കേ​​​ൾ​​​ക്കു​​​ക​​​യും മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്ന് അ​​​വ​​​ർ​​​ക്ക് ഉ​​​റ​​​പ്പു​​​ണ്ടെ​​​ങ്കി​​​ൽ സ​​​ഹാ​​​യം തേ​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ക്കും. കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ല്ലാ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളോ​​​ടും യോ​​​ജി​​​ക്ക​​​ണ​​​മെ​​​ന്ന​​​ല്ല ഇ​​​തി​​​ന്‍റെ അ​​​ർ​​​ഥം. വി​​​യോ​​​ജി​​​ക്കു​​​മ്പോ​​​ഴും അ​​​വ​​​രെ അ​​​പ​​​മാ​​​നി​​​ക്കാ​​​തെ​​​യും ഭ​​​യ​​​പ്പെ​​​ടു​​​ത്താ​​​തെ​​​യും കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യ​​​ണം.

മാ​​​താ​​​പി​​​താ​​​ക്ക​​​ൾ കു​​​ട്ടി​​​ക​​​ൾ​​ക്ക് നി​​​ര​​​ന്ത​​​രം ഉ​​​പ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ അ​​​വ​​​രു​​​ടെ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ കേ​​​ൾ​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം ക​​​ണ്ടെ​​​ത്ത​​​ണം. എ​​​ന്തൊ​​​ക്കെ​​​യാ​​​ണ് അ​​​വ​​​രെ സ​​​ന്തോ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും വി​​​ഷ​​​മി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും സ്വാ​​​ഭാ​​​വി​​​ക സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ മ​​​ന​​​സി​​​ലാ​​​ക്കാം. ഓ​​​രോ സം​​​ഭാ​​​ഷ​​​ണ​​​വും ചോ​​​ദ്യംചെ​​​യ്യ​​​ലോ അ​​​ന്വേ​​​ഷ​​​ണ​​​മോ ആയി മാ​​​റ​​​രു​​​ത്. കു​​​ട്ടി​​​ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യെ മാ​​​നി​​​ച്ചു​​​കൊ​​​ണ്ടു​​​ത​​​ന്നെ അ​​​വ​​​രു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കു​​​ണ്ട്.

ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം, പെ​​​ട്ടെ​​​ന്നു​​​ള്ള പെ​​​രു​​​മാ​​​റ്റ​​​മാ​​​റ്റ​​​ങ്ങ​​​ൾ, അ​​​മി​​​ത​​​മാ​​​യ ര​​​ഹ​​​സ്യ​​​സ്വ​​​ഭാ​​​വം, പ​​​ഠ​​​ന​​​ത്തി​​​ലും സാ​​​മൂ​​​ഹി​​​ക​​​ബ​​​ന്ധ​​​ങ്ങ​​​ളി​​​ലും പ്ര​​​ക​​​ട​​​മാ​​​യ ഇ​​​ടി​​​വ്, സ്വ​​​യം ഉ​​​പ​​​ദ്ര​​​വി​​​ക്കാ​​​നു​​​ള്ള സൂ​​​ച​​​ന​​​ക​​​ൾ, ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്ന ബ​​​ന്ധ​​​ങ്ങ​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​തി​​​ന്‍റെ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ടാ​​​ൽ അ​​​തി​​​നെ അ​​​വ​​​ഗ​​​ണി​​​ക്ക​​​രു​​​ത്. ആ​​​വ​​​ശ്യ​​​മാ​​​യി​​​ട​​​ത്ത് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും കൗ​​​ൺ​​​സല​​​ർ​​​മാ​​​രു​​​ടെ​​​യും ആ​​​രോ​​​ഗ്യ​​​ വി​​​ദ​​​ഗ്ധ​​​രു​​​ടെ​​​യും സ​​​ഹാ​​​യം തേ​​​ടു​​​ക​​​യും വേ​​​ണം. പ്ര​​​ത്യേ​​​കി​​​ച്ച്, ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ടാ​​​ൽ ശി​​​ക്ഷ​​​യോ അ​​​പ​​​മാ​​​ന​​​മോ മാ​​​ത്രം പ​​​രി​​​ഹാ​​​ര​​​മാ​​​കി​​​ല്ല. കു​​​ട്ടി എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് ല​​​ഹ​​​രി​​​യി​​​ലേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്ക​​​പ്പെ​​​ട്ട​​​ത്, സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ സ്വാ​​​ധീ​​​ന​​​മു​​​ണ്ടോ, മാ​​​ന​​​സി​​​ക സ​​​മ്മ​​​ർ​​​ദ​​​മോ വി​​​ഷാ​​​ദ​​​മോ ഉ​​​ണ്ടോ, മ​​​റ്റേ​​​തെ​​​ങ്കി​​​ലും വൈ​​​കാ​​​രി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടോ തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്ക​​​ണം. നേ​​​ര​​​ത്തേ​​​യു​​​ള്ള ഇ​​​ട​​​പെ​​​ട​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഗു​​​രു​​​ത​​​ര​​​മാ​​​കു​​​ന്ന​​​ത് ത​​​ട​​​യാ​​​ൻ സ​​​ഹാ​​​യി​​​ക്കും.

കൗ​​​മാ​​​ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യി​​​ൽ ഡി​​​ജി​​​റ്റ​​​ൽ ലോ​​​ക​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​റി​​​വും പ്ര​​​ധാ​​​ന​​​മാ​​​ണ്. ഓ​​​ൺ​​​ലൈ​​​ൻ സൗ​​​ഹൃ​​​ദ​​​ങ്ങ​​​ൾ, അ​​​പ​​​രി​​​ചി​​​ത​​​രു​​​മാ​​​യി വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​യ്ക്ക​​​ൽ, സ്വ​​​കാ​​​ര്യ ചി​​​ത്ര​​​ങ്ങ​​​ൾ അ​​​യ​​​യ്ക്കാ​​​നു​​​ള്ള സ​​​മ്മ​​​ർ​​​ദം, സൈ​​​ബ​​​ർ ഭീ​​​ഷ​​​ണി, സാ​​​മ്പ​​​ത്തി​​​കത​​​ട്ടി​​​പ്പ് തു​​​ട​​​ങ്ങി​​​യ അ​​​പ​​​ക​​​ട​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് കു​​​ട്ടി​​​ക​​​ളോ​​​ട് തു​​​റ​​​ന്നു​​​പ​​​റ​​​യ​​​ണം. എ​​​ന്നാ​​​ൽ, അ​​​വ​​​രു​​​ടെ ഫോ​​​ൺ ര​​​ഹ​​​സ്യ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യോ എ​​​ല്ലാ ഓ​​​ൺ​​​ലൈ​​​ൻ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​ത് വി​​​ശ്വാ​​​സ​​​ബ​​​ന്ധ​​​ത്തെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്താം. പ്രാ​​​യ​​​ത്തി​​​നും സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​നും അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള വ്യ​​​ക്ത​​​മാ​​​യ ഡി​​​ജി​​​റ്റ​​​ൽ സു​​​ര​​​ക്ഷാ​​​ നി​​​യ​​​മ​​​ങ്ങ​​​ൾ കു​​​ടും​​​ബ​​​ത്തി​​​ൽ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ് കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദം.

മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം കു​​​ട്ടി​​​ക​​​ളെ നി​​​യ​​​ന്ത്രി​​​ക്കു​​​ക എ​​​ന്ന​​​തി​​​ൽ മാ​​​ത്രം ഒ​​​തു​​​ങ്ങു​​​ന്നി​​​ല്ല. സ്വ​​​യം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നു​​​ള്ള ക​​​ഴി​​​വ് വ​​​ള​​​ർ​​​ത്തു​​​ക, തെ​​​റ്റു​​​ക​​​ളി​​​ൽ​​​നി​​​ന്ന് പ​​​ഠി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​ക, ന​​​ല്ല​​​തും ചീ​​​ത്ത​​​യും തി​​​രി​​​ച്ച​​​റി​​​യാ​​​നു​​​ള്ള വി​​​വേ​​​ച​​​ന​​​ശേ​​​ഷി വ​​​ള​​​ർ​​​ത്തു​​​ക, ബ​​​ന്ധ​​​ങ്ങ​​​ളി​​​ലെ ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ അ​​​തി​​​രു​​​ക​​​ൾ മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ക എ​​​ന്നി​​​വ​​​യും അ​​​തി​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. ശാ​​​സ്‌​​​ത്രീ​​​യ രീ​​​തി​​​യി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത് കു​​​ട്ടി​​​ക​​​ളെ തെ​​​റ്റാ​​​യ വ​​​ഴി​​​യി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ക​​​യ​​​ല്ല; മ​​​റി​​​ച്ച് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ തി​​​രി​​​ച്ച​​​റി​​​യാ​​​നു​​​ള്ള ശേ​​​ഷി ന​​​ൽ​​​കു​​​ക​​​യാ​​​ണു ചെ​​​യ്യു​​​ന്ന​​​ത്. സം​​​സാ​​​രി​​​ച്ചു​​​കൊ​​​ണ്ടേ​​​യി​​​രി​​​ക്കു​​​ക എ​​​ന്ന​​​ത് ഒ​​​രേ ഉ​​​പ​​​ദേ​​​ശം ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക എ​​​ന്ന​​​ല്ല. കു​​​ട്ടി​​​ക​​​ൾ​​​ക്ക് സം​​​സാ​​​രി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​ക, അ​​​വ​​​രു​​​ടെ വാ​​​ക്കു​​​ക​​​ൾ ശ്ര​​​ദ്ധ​​​യോ​​​ടെ കേ​​​ൾ​​​ക്കു​​​ക, തെ​​​റ്റു​​​ക​​​ൾ സം​​​ഭ​​​വി​​​ക്കു​​​മ്പോ​​​ൾ തി​​​രു​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ക, ആ​​​വ​​​ശ്യ​​​മു​​​ള്ള​​​പ്പോ​​​ൾ വി​​​ദ​​​ഗ്ധ​​​ സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് അ​​​തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ അ​​​ർ​​​ഥം.

മ​​​റ്റൊ​​​രു പ്ര​​​ധാ​​​ന കാ​​​ര്യം, മാ​​​താ​​​പി​​​താ​​​ക്ക​​​ൾ സ്വ​​​ന്തം പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ലൂ​​​ടെ മാ​​​തൃ​​​ക​​​യാ​​​ക​​​ണം എ​​​ന്ന​​​താ​​​ണ്. കു​​​ട്ടി​​​ക​​​ളോ​​​ട് ശാ​​​ന്ത​​​മാ​​​യി സം​​​സാ​​​രി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മ്പോ​​​ൾ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ത​​​ന്നെ ദേ​​​ഷ്യ​​​ത്തോ​​​ടെ​​​യും അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലും പെ​​​രു​​​മാ​​​റു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ആ ​​​ഉ​​​പ​​​ദേ​​​ശ​​​ത്തി​​​ന് ഫ​​​ല​​​മു​​​ണ്ടാ​​​കി​​​ല്ല. കു​​​ടും​​​ബ​​​ത്തി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​മ്പോ​​​ൾ അ​​​വ എ​​​ങ്ങ​​​നെ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്നു, സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ളെ എ​​​ങ്ങ​​​നെ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്നു, മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും എ​​​ങ്ങ​​​നെ മാ​​​നി​​​ക്കു​​​ന്നു തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ കു​​​ട്ടി​​​ക​​​ൾ നി​​​രീ​​​ക്ഷി​​​ച്ചാ​​​ണ് പ​​​ഠി​​​ക്കു​​​ന്ന​​​ത്.

കൗ​​​മാ​​​ര​​​ക്കാ​​​രു​​​ടെ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ സം​​​ര​​​ക്ഷ​​​ണം കു​​​ടും​​​ബ​​​ത്തി​​​ന്‍റെ മാ​​​ത്രം ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വു​​​മ​​​ല്ല. വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ, അ​​​ധ്യാ​​​പ​​​ക​​​ർ, കൗ​​​ൺ​​​സല​​​ർ​​​മാ​​​ർ, ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, സാ​​​മൂ​​​ഹി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കും ഇ​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു​​​ണ്ട്. കു​​​ട്ടി​​​ക​​​ൾ​​​ക്ക് പ്ര​​​ശ്ന​​​ങ്ങ​​​ൾ തു​​​റ​​​ന്നു​​​പ​​​റ​​​യാ​​​ൻ ക​​​ഴി​​​യു​​​ന്ന സു​​​ര​​​ക്ഷി​​​ത​​​മാ​​​യ ഇ​​​ട​​​ങ്ങ​​​ൾ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. മാ​​​താ​​​പി​​​താ​​​ക്ക​​​ൾ അ​​​വ​​​രു​​​ടെ മ​​​ന​​​സ് കേ​​​ൾ​​​ക്കാ​​​ൻ എ​​​പ്പോ​​​ഴും ത​​​യാ​​​റാ​​​യി​​​രി​​​ക്ക​​​ണം.​​ ഏ​​​തു പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ​​നി​​​ന്നും ഭ​​​യ​​​മി​​​ല്ലാ​​​തെ തി​​​രി​​​ച്ചെ​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്ന ഒ​​​രു വി​​​ശ്വാ​​​സ​​​ബ​​​ന്ധ​​​മാ​​​ണ് കു​​​ട്ടി​​​ക​​​ളും മാ​​​താ​​​പി​​​താ​​​ക്ക​​​ളും ത​​​മ്മി​​​ൽ ഉണ്ടാ​​​വേ​​​ണ്ട​​​ത്.

Latest News

Corehub Up