Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adoor Lifeline

Pathanamthitta

അ​ടൂ​ർ ലൈ​ഫ് ലൈ​നി​ൽ എ​ഐ സി​ടി സ്കാ​ന​ർ

അ​ടൂ​ര്‍: അ​ത്യാ​ധു​നി​ക ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ ഫി​ലി​പ്‌​സ് ഇ​ന്‍​സൈ​സീ​വ് സി​ടി യു​പി​ജി 5300 5.1വി ​സ്‌​കാ​ന​ര്‍ സം​വി​ധാ​നം അ​ടൂ​ര്‍ ലൈ​ഫ് ലൈ​ന്‍ മ​ള്‍​ട്ടി​സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ല്‍ സ​ജ്ജ​മാ​കു​ന്നു. ഏ​റ്റ​വും പു​തി​യ ഹൈ-​എ​ന്‍​ഡ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള സ്‌​കാ​ന​റി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ര​ണ്ടി​ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ നി​ര്‍​വ​ഹി​ക്കും. ആ​ശു​പ​ത്രി ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റു​മാ​യ ഡോ. ​എ​സ്. പാ​പ്പ​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

എം​എ​ല്‍​എ​മാ​രാ​യ സി.​വി. ശാ​ന്ത​കു​മാ​ര്‍, പ​ഴ​കു​ളം മ​ധു, ആ​ശു​പ​ത്രി ഡ​യ​റ​ക്‌​ട​ര്‍​മാ​രാ​യ ഡോ. ​സി​റി​യ​ക് പാ​പ്പ​ച്ച​ന്‍, ഡോ. ​മാ​ത്യു പാ​പ്പ​ച്ച​ന്‍, സി​ഇ​ഒ ഡോ. ​ജോ​ര്‍​ജ് ചാ​ക്ക​ച്ചേ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൂ​ടു​ത​ല്‍ കൃ​ത്യ​ത​യോ​ടെ​യും കു​റ​ഞ്ഞ റേ​ഡി​യേ​ഷ​ന്‍ ഡോ​സി​ലും സ്‌​കാ​നിം​ഗ് ന​ട​ത്താ​ന്‍ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ഴി​യും. ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള​തും കൂ​ടു​ത​ല്‍ വ്യ​ക്ത​ത​യു​ള്ള​തു​മാ​യ ചി​ത്ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​നാ​ല്‍ ചെ​റി​യ രോ​ഗ​വ്യ​തി​യാ​ന​ങ്ങ​ളും സൂ​ക്ഷ്മ​മാ​യ ക്ഷ​ത​ങ്ങ​ളും ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യ​ക​ര​മാ​കും.

128 സ്ലൈ​സ് സാ​ങ്കേ​തി​ക​വി​ദ്യ, അ​തി​വേ​ഗ സ്‌​കാ​നി​ങ്, ഓ​ട്ടോ​മാ​റ്റി​ക് പേ​ഷ്യ​ന്‍റ് പൊ​സി​ഷ​നിം​ഗ്, അ​തി​വേ​ഗ ഇ​മേ​ജ് പ്രോ​സ​സിം​ഗ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ള്‍. മ​സ്തി​ഷ്‌​കം, നെ​ഞ്ച്, ഉ​ദ​രം, ര​ക്ത​ക്കു​ഴ​ലു​ക​ള്‍ എ​ന്നി​വ​യു​ടെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്കൊ​പ്പം ഹൃ​ദ​യ​ത്തി​ന്‍റെ​യും കൊ​റോ​ണ​റി ധ​മ​നി​ക​ളു​ടെ​യും മി​ക​ച്ച ചി​ത്രീ​ക​ര​ണ​ത്തി​നും സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടും.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും അ​പ​ക​ട​ങ്ങ​ളി​ലും പ​രി​ക്കു​ക​ളി​ലും വേ​ഗ​ത്തി​ല്‍ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് രോ​ഗി​ക​ള്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ്. പു​തി​യ സി​ടി സ്‌​കാ​ന​ര്‍ സ്ഥാ​പി​ക്കു​ന്ന​തോ​ടെ അ​ടൂ​ര്‍, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ജ​ന​ങ്ങ​ള്‍​ക്ക് അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ആ​ധു​നി​ക രോ​ഗ​നി​ര്‍​ണ​യ സൗ​ക​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ്രാ​പ്യ​മാ​കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up