Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Advancement

Idukki

പഴ​വ​ര്‍​ഗ​കൃ​ഷി​യു​ടെ മു​ന്നേ​റ്റ​ത്തി​ന് സ​ഹാ​യം ന​ല്‍​കും: ​അ​പു ജോ​ണ്‍ ജോ​സ​ഫ്

തൊ​ടു​പു​ഴ: അ​വ​ക്കാ​ഡോ, റം​ബു​ട്ടാ​ന്‍, മം​ഗോ​സ്റ്റി​ന്‍, ദു​രി​യാ​ന്‍ തു​ട​ങ്ങി​യ​വ​യു​ടെ കൃ​ഷി കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യ്ക്ക് മു​ത​ല്‍​ക്കൂ​ട്ടാ​കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ പ​ഴ​വ​ര്‍​ഗ ക​ര്‍​ഷ​ക​ര്‍​ക്ക് എ​ല്ലാ സ​ഹാ​യ​വും ന​ല്‍​കു​മെ​ന്നും ഗ​വ.​ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോസഫ് എം​എ​ല്‍​എ പ​റ​ഞ്ഞു.

തെ​നം​കു​ന്ന് ബൈ​പാ​സി​ലെ മ​ല​ബാ​ര്‍ ഫു​ഡ്‌​സി​ല്‍ ദു​രി​യാ​ന്‍ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ര​മ്പ​രാ​ഗ​ത കൃ​ഷിരീ​തി​യി​ല്‍നി​ന്നും മാ​റി, ആ​ധു​നി​ക കൃഷിരീ​തി​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ര്‍​ഷ​ക​ര്‍ ത​യാ​റാ​ക​ണം. പ​ല വി​ദേ​ശരാ​ജ്യ​ങ്ങ​ളി​ലും എ​ക്‌​സോ​ട്ടി​ക്ക് ഫ്രൂ​ട്ട്‌​സ് കൃ​ഷി വ​ലി​യ സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ന​മ്മു​ടെ മ​ണ്ണും കാ​ലാ​വ​സ്ഥ​യും ഇ​തി​ന് അ​നു​യോ​ജ്യ​മാ​യ​തി​നാ​ല്‍ വ​ലി​യ കാ​ര്‍​ഷി​ക മു​ന്നേ​റ്റം ഇ​തി​ലൂ​ടെ സാ​ധ്യ​മാ​കു​മെ​ന്നും അ​പു ജോ​ണ്‍ ജോസഫ് പ​റ​ഞ്ഞു. ഫ്രൂ​ട്‌​സ് വാ​ലി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ല​ബാ​ര്‍ ഫു​ഡ്‌​സി​ല്‍ ദു​രി​യാ​ന്‍റെ വി​വി​ധ ഇ​ന​ങ്ങ​ളാ​യ മോ​ന്തോം​ഗ്, മു​സാം​ഗ് കിം​ഗ്, ബ്ലാ​ക്ക് തോ​ണ്‍, റെ​ഡ് പ്രോ​ണ്‍, ചാ​നി, ഡി 101, ​പൂ​വാം​ഗ് മ​ണി തു​ട​ങ്ങി​യ​വ​യും അ​വ​ക്കാ​ഡോ, മം​ഗോ​സ്റ്റി​ന്‍, റം​ബു​ട്ടാ​ന്‍ തു​ട​ങ്ങി​യ പ​ഴ​ങ്ങ​ള്‍, ഷെ​യ്ക്ക്, ജൂ​സ് എ​ന്നി​വ​യും ഇ​വി​ടെ ല​ഭ്യ​മാ​ണ്. എ​ക്‌​സോ​ട്ടി​ക്ക് ഫ്രൂ​ട്‌​സ് കൃ​ഷി സം​ബ​ന്ധി​ച്ച് സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. ഫെ​സ്റ്റി​ല്‍ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ശ്രീ​വി​ദ്യ രാ​ജേ​ഷ്, ഫ്രൂ​ട്‌​സ് വാ​ലി ഡ​യ​റ​ക്ട​ര്‍ ജോ​സി കൊ​ച്ചു​കു​ടി, ഷാ​ജി കൊ​ച്ചു​കു​ടി, മ​ല​ബാ​ര്‍ ഫു​ഡ്‌​സ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഡോ. ​ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ല്‍, ചി​ന്തു ജോ​സ്, ബി​നു മ​ണ്ണൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up