Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AdventureTourism

സാഹസിക ടൂറിസം: ഗോവയെ മറികടന്നു കേരളം

കൊ​​​ച്ചി: സാ​​​ഹ​​​സി​​​ക ടൂ​​​റി​​​സ​​​ത്തി​​​ന്‍റെ രാ​​​ജ്യ​​​ത്തെ മു​​​ഖ്യ ഡെ​​​സ്റ്റി​​​നേ​​​ഷ​​​നാ​​​യി കേ​​​ര​​​ളം മാ​​​റി​​​യെ​​​ന്നു വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര മേ​​​ഖ​​​ല​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​ര്‍. സാ​​​ഹ​​​സി​​​ക വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​ത്തി​​​ല്‍ എ​​​ക്കാ​​​ല​​​വും മു​​​ന്നി​​​ലാ​​​യി​​​രു​​​ന്ന ഗോ​​​വ​​​യെ പി​​​ന്ത​​​ള്ളി, ഇ​​​ന്ന് അ​​​ഡ്വ​​​ഞ്ച​​​ര്‍ ടൂ​​​റി​​​സ്റ്റു​​​ക​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നും കേ​​​ര​​​ള ട്രാ​​​വ​​​ല്‍ മാ​​​ര്‍ട്ടി​​​ല്‍ (കെ​​​ടി​​​എം 2026) പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ വി​​​ദ​​​ഗ്ധ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഭൂ​​​മി​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യ വൈ​​​വി​​​ധ്യ​​​ങ്ങ​​​ളാ​​​ണ് ക​​​ര​​​യി​​​ലും വെ​​​ള്ള​​​ത്തി​​​ലും ആ​​​കാ​​​ശ​​​ത്തു​​​മു​​​ള്ള വി​​​വി​​​ധ സാ​​​ഹ​​​സി​​​ക വി​​​നോ​​​ദ​​​ങ്ങ​​​ള്‍ക്കു കേ​​​ര​​​ള​​​ത്തെ പ്രി​​​യ​​​പ്പെ​​​ട്ട​​​താ​​​ക്കു​​​ന്ന​​​ത്. ട്രെ​​​ക്കിം​​​ഗി​​​ന് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ പ​​​ശ്ചി​​​മ​​​ഘ​​​ട്ട മ​​​ല​​​നി​​​ര​​​ക​​​ള്‍, 44 ന​​​ദി​​​ക​​​ള്‍, നി​​​ര​​​വ​​​ധി ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ള്‍, ഡാ​​​മു​​​ക​​​ള്‍, 600 കി​​​ലോ​​​മീ​​​റ്റ​​​ര്‍ നീ​​​ള​​​മു​​​ള്ള ക​​​ട​​​ല്‍തീ​​​രം എ​​​ന്നി​​​വ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വാ​​​ഭാ​​​വി​​​ക മി​​​ക​​​വാ​​​ണ്.

വാ​​​ഗ​​​മ​​​ണ്‍, വ​​​യ​​​നാ​​​ട്, ഇ​​​ടു​​​ക്കി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ സ​​​ഞ്ചാ​​​രി​​​ക​​​ള്‍ക്കു ക​​​ര​​​യി​​​ലെ സാ​​​ഹ​​​സി​​​ക വി​​​നോ​​​ദ​​​ങ്ങ​​​ള്‍ക്കു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ണ്ട്. കോ​​​വ​​​ളം, വ​​​ര്‍ക്ക​​​ല, പ​​​യ്യാ​​​മ്പ​​​ലം, കോ​​​ഴി​​​ക്കോ​​​ട്, ബേ​​​ക്ക​​​ല്‍ തു​​​ട​​​ങ്ങി​​​യ തീ​​​ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ വാ​​​ട്ട​​​ര്‍ സ്പോ​​​ര്‍ട്സ് കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യി വ​​​ള​​​ര്‍ന്ന​​​തും കൊ​​​ല്ല​​​ത്തെ പ​​​ര​​​വൂ​​​ര്‍ ക​​​യാ​​​ക്കിം​​​ഗി​​​ന്‍റെ പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​മാ​​​യി മാ​​​റി​​​യ​​​തും നേ​​​ട്ട​​​മാ​​​യി. സാ​​​ഹ​​​സി​​​ക വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കേ​​​ര​​​ള അ​​​ഡ്വ​​​ഞ്ച​​​ര്‍ ടൂ​​​റി​​​സം പ്ര​​​മോ​​​ഷ​​​ന്‍ സൊ​​​സൈ​​​റ്റി ഈ ​​​രം​​​ഗ​​​ത്തു ന​​​ട​​​ത്തി​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്.

അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വൈ​​​റ്റ്-​​​വാ​​​ട്ട​​​ര്‍ ക​​​യാ​​​ക്കിം​​​ഗ് ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പാ​​​യ മ​​​ല​​​ബാ​​​ര്‍ റി​​​വ​​​ര്‍ ഫെ​​​സ്റ്റി​​​വ​​​ല്‍, കോ​​​ഴി​​​ക്കോ​​​ട് പു​​​ലി​​​ക്ക​​​യ​​​ത്ത് വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര വ​​​കു​​​പ്പി​​​ന്‍റെ ക​​​യാ​​​ക്കിം​​​ഗ് പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം, വാ​​​ഗ​​​മ​​​ണി​​​ലെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര പാ​​​രാ​​​ഗ്ലൈ​​​ഡിം​​​ഗ് ഫെ​​​സ്റ്റി​​​വ​​​ല്‍, വ​​​യ​​​നാ​​​ട്ടി​​​ലെ മൗ​​​ണ്ട​​​ന്‍ ടെ​​​റൈ​​​ന്‍ ബൈ​​​ക്കിം​​​ഗ് ഫെ​​​സ്റ്റി​​​വ​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​ഹ​​​സി​​​ക വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര മേ​​​ഖ​​​ല​​​യി​​​ലെ ശ്ര​​​ദ്ധേ​​​യ പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ്.

സു​​​ര​​​ക്ഷ ക​​​ര്‍ശ​​​നം

സാ​​​ഹ​​​സി​​​ക വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ സ​​​മ​​​ഗ്ര അ​​​ഡ്വ​​​ഞ്ച​​​ര്‍ ടൂ​​​റി​​​സം സു​​​ര​​​ക്ഷാ​​​മാ​​​ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ ന​​​ട​​​പ്പാ​​​ക്കി​​​യ ആ​​​ദ്യ സം​​​സ്ഥാ​​​ന​​​മാ​​​ണു കേ​​​ര​​​ള​​​മെ​​​ന്ന് കേ​​​ര​​​ള അ​​​ഡ്വ​​​ഞ്ച​​​ര്‍ ടൂ​​​റി​​​സം പ്ര​​​മോ​​​ഷ​​​ന്‍ സൊ​​​സൈ​​​റ്റി സി​​​ഇ​​​ഒ ബി​​​നു കു​​​ര്യാ​​​ക്കോ​​​സ് പ​​​റ​​​ഞ്ഞു.

നി​​​ല​​​വി​​​ല്‍ 150 ഓ​​​ളം സാ​​​ഹ​​​സി​​​ക വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര യൂ​​​ണി​​​റ്റു​​​ക​​​ളെ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ പ​​​രി​​​ധി​​​യി​​​ല്‍ കൊ​​​ണ്ടു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള സു​​​ര​​​ക്ഷാ മാ​​​ര്‍ഗ​​​രേ​​​ഖ​​​ക​​​ള്‍ പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​യ​​​ശേ​​​ഷം ടൂ​​​റി​​​സം വ​​​കു​​​പ്പ് ര​​​ണ്ടു വ​​​ര്‍ഷ​​​ത്തേ​​​ക്കാ​​​ണ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ല്‍കു​​​ന്ന​​​ത്.

Latest News

Corehub Up