Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AffectedPeople

ദുരിതബാധിതര്‍ക്ക് അവശ്യ സഹായം എത്തിക്കും: മാര്‍ തോമസ് തറയില്‍

ച​ങ്ങ​നാ​ശേ​രി: അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​മ്പോ​ള്‍ സ​ര്‍ക്കാ​രി​ന്‍റെ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളോ​ട് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹ​ക​ര​ണ​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്തു.

ആ​വ​ശ്യാ​നു​സ​ര​ണം ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ക്കു​ന്ന​തി​നാ​യി സ്ഥാ​പ​ന​ങ്ങ​ളും പാ​രീ​ഷ് ഹാ​ളു​ക​ളും വി​ട്ടു​ന​ല്‍കാ​ന്‍ അ​തി​രൂ​പ​ത സ​ന്ന​ദ്ധ​മാ​ണെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​റി​യി​ച്ചു.

കാ​ല​വ​ര്‍ഷ ദു​രി​ത​ത്തി​ല്‍ 25 പേ​ര്‍ മ​ര​ണ​മ​ട​യു​ക​യും ധാ​രാ​ളം നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യും ചെ​യ്തു. ദു​രി​ത​ബാ​ധി​ത​രു​ടെ ദുഃ​ഖ​ങ്ങ​ളി​ല്‍ പ​ങ്കു​ചേ​രു​ക​യും മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യും ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ പ​റ​ഞ്ഞു.

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന ചു​മ​ത​ല അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗ​മാ​യ ചാ​സ് നി​ര്‍വ​ഹി​ക്കും. കൂ​ടാ​തെ റേ​ഡി​യോ മീ​ഡി​യ വി​ല്ലേ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ അ​ത്യാ​വ​ശ്യ കി​റ്റു​ക​ള്‍ ന​ല്‍കാ​നും ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ സ​ഹാ​യം എ​ത്തി​ക്കാ​നും സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​തി​രൂ​പ​ത വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ ഏ​കോ​പ​ന ക​മ്മി​റ്റി​യി​ല്‍ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍മാ​ര്‍, കൂ​രി​യ അം​ഗ​ങ്ങ​ള്‍, ഫൊ​റോ​ന വി​കാ​രി​മാ​ര്‍, വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഡ​യ​റ​ക്ട​ര്‍മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up