Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AgaRuhullah

നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ പൊ​ട്ടി​ത്തെ​റി; ആ​ഗ റൂ​ഹു​ള്ള പാ​ർ​ട്ടി വി​ട്ടു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​കു​ന്നു. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ശ്രീ​ന​ഗ​ർ എം​പി ആ​ഗ സ​യീ​ദ് റൂ​ഹു​ള്ള മെ​ഹ്ദി പാ​ർ​ട്ടി വി​ട്ടു. പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്വ​വും രാ​ജി​വെ​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. ബു​ദ്ഗാ​മി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു രാ​ജി പ്ര​ഖ്യാ​പ​നം.

പി​താ​വ് ആ​ഗ സ​യീ​ദ് മെ​ഹ്ദി​യു​ടെ 26-ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് റൂ​ഹു​ള്ള ബു​ദ്ഗാ​മി​ൽ റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. ഏ​ക​ദേ​ശം 80 മി​നി​റ്റ് നീ​ണ്ട പ്ര​സം​ഗ​ത്തി​ൽ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ച​ത്. പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യ്ക്കും മു​ഖ്യ​മ​ന്ത്രി ഉ​മ​ർ അ​ബ്ദു​ള്ള​യ്ക്കു​മെ​തി​രെ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ളി​ൽ നി​ന്ന് നേ​തൃ​ത്വം പി​ന്നോ​ട്ടു​പോ​യെ​ന്ന് ആ​രോ​പി​ച്ചു.

ജ​മ്മു​കാ​ഷ്മീ​രി​നെ പ്ര​ത്യേ​ക പ​ദ​വി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ നി​ന്ന് ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യും മ​ക​ൻ ഉ​മ​ർ അ​ബ്ദു​ള്ള​യും പി​ന്മാ​റി​യെ​ന്നാ​ണ് റൂ​ഹു​ള്ള​യു​ടെ പ്ര​ധാ​ന ആ​രോ​പ​ണം. ആ​ർ​ട്ടി​ക്കി​ൾ 370 പു​നഃ​സ്ഥാ​പി​ക്ക​ൽ, ത​ട​വു​കാ​രു​ടെ മോ​ച​നം, സൗ​ജ​ന്യ വൈ​ദ്യു​തി തു​ട​ങ്ങി​യ 2024ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ പാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം ജ​മ്മു കാ​ഷ്മീ​രി​ൽ പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സൂ​ച​ന ന​ൽ​കി. എ​ന്നാ​ൽ പു​തി​യൊ​രു പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ ജ​മ്മു കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ളു​ടെ അ​ന്ത​സും ആ​ത്മാ​ഭി​മാ​ന​വും വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​ള്ള രാ​ഷ്ട്രീ​യ പ്ര​സ്ഥാ​നം ആ​രം​ഭി​ക്കാ​നാ​ണ് താ​ൻ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up