Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aggressive

അ​ക്ര​മ​കാ​രി​ക​ളാ​യ തെ​രു​വുനാ​യ്ക്ക​ളെ കൊ​ല്ലാ​ൻ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍​ക്കു വി​​​ധേ​​​യ​​​മാ​​​യി തെ​​​രു​​​വുനാ​​​യ്ക്ക​​​ളെ ഇ​​നി കൊ​​​ല്ലാം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കി. അ​​​ക്ര​​​മ​​​കാ​​​രി​​​ക​​​ളാ​​​യ നാ​​​യ്ക്ക​​​ളെ കൊ​​​ല്ലാ​​​മെ​​​ന്നു ത​​​ദ്ദേ​​​ശവ​​​കു​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ പ​​​റ​​​യു​​​ന്നു. കൂ​​​ടാ​​​തെ, പേ​​​വി​​​ഷ ബാ​​​ധ​​​യേ​​​റ്റ​​​തും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്ക് പ​​​റ്റി​​​യ​​​തും മാ​​​റ്റാ​​​നാ​​​കാ​​​ത്ത രോ​​​ഗബാ​​​ധ​​​യേ​​​റ്റ​​​തു​​​മാ​​​യ നാ​​​യ്ക്ക​​​ളെ​​​യും കൊ​​​ല്ലാം.

നാ​​​യ്ക്ക​​​ള്‍​ക്ക് മ​​​രു​​​ന്ന് കു​​​ത്തി​​​വ​​​യ്ക്കു​​​ന്ന​​​ത് വെ​​​റ്റ​​​റി​​​ന​​​റി സ​​​ര്‍​ജ​​​ന്‍ ആ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ക​​​ര്‍​ശ​​​ന നി​​​ര്‍​ദേ​​​ശ​​​മു​​​ണ്ട്. ഇ​​​തി​​​നാ​​​യി ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ ത​​​ല​​​ത്തി​​​ല്‍ ക​​​മ്മിറ്റി രൂ​​​പീ​​​ക​​​രി​​​ക്ക​​​ണം.

ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍ അ​​​ധ്യ​​​ക്ഷ​​​നും സെ​​​ക്ര​​​ട്ട​​​റി ക​​​ണ്‍​വീ​​​ന​​​റും ആ​​​യി​​​രി​​​ക്ക​​​ണം. വാ​​​ര്‍​ഡ് മെം​​​ബ​​​ര്‍, വെ​​​റ്റ​​​റി​​​ന​​​റി സ​​​ര്‍​ജ​​​ന്‍, മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍, എ​​​ബി​​​സി കേ​​​ന്ദ്ര​​​ത്തി​​​ലെ പ്രൊ​​​ജ​​​ക്ട് ഇ​​​ന്‍​ചാ​​​ര്‍​ജ്, ആ​​​നി​​​മ​​​ല്‍ വെ​​​ല്‍​ഫെ​​​യ​​​ര്‍ ബോ​​​ര്‍​ഡ് അം​​​ഗം എ​​​ന്നി​​​വ​​​ര്‍ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും.

നാ​​​യ്ക്ക​​​ളെ യ​​​ന്ത്രം ഉ​​​പ​​​യോ​​​ഗി​​​ച്ച് കൊ​​​ല്ലാ​​​ന്‍ പാ​​​ടി​​​ല്ല. സോ​​​ഡി​​​യം പെ​​​ന്‍റോ ബാ​​​ര്‍​ബി​​​റ്റ​​​ല്‍, ത​​​യോ പെ​​​‍​ന്‍റാ​​​ല്‍ സോ​​​ഡി​​​യം എ​​​ന്നി​​​വ മാ​​​ത്ര​​​മേ കു​​​ത്തി​​​വയ്ക്കാ​​​ന്‍ പാ​​​ടു​​​ള്ളൂ. ദ​​​യാ​​​വ​​​ധ​​​ത്തി​​​ന് നാ​​​യ്ക്ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ ശേ​​​ഷം മൂ​​​ന്നു​​​നാ​​​ള്‍ ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ സെ​​​ല്ലി​​​ല്‍ പാ​​​ര്‍​പ്പി​​​ക്ക​​​ണം.

ആ​​​രെ​​​ങ്കി​​​ലും ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ ത​​​യാ​​​റു​​​ണ്ടോ എ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം മാ​​​ത്ര​​​മാ​​​യി​​​രി​​​ക്ക​​​ണം ദ​​​യാ​​​വ​​​ധ​​​മെ​​​ന്നും മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ത്തി​​​ലു​​​ണ്ട്.

Latest News

Corehub Up