Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agricultural Markets

Alappuzha

ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​നാ​യി ഓ​ണാ​ട്ടു​ക​ര​യി​ലെ കാ​ർ​ഷി​ക​വി​പ​ണി​ക​ൾ സ​ജീ​വ​മാ​യി

ചാ​രും​മൂ​ട്: പാ​ട​ങ്ങ​ളും പ​റ​മ്പു​ക​ളും പൂ​ക്ക​ളും​കൊ​ണ്ട് സ​മ്പ​ന്ന​മാ​യ ഓ​ണാ​ട്ടു​ക​ര പ്ര​ദേ​ശം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ഓ​ണ​ച്ച​ന്ത​ക​ളും കാ​ർ​ഷി​ക വി​ള​വെ​ടു​പ്പു​ക​ളും സ​ജീ​വ​മാ​കു​ന്ന​തോ​ടെ നാ​ടാ​കെ ഉ​ത്സ​വ​ത്തി​മി​ർ​പ്പി​ലാ​ണ്. ഓ​ണ​ത്തെ​വ​ര​വേ​ൽ​ക്കാ​നാ​യി ഓ​ണാ​ട്ടു​ക​ര​യി​ലെ കാ​ർ​ഷി​ക വി​പ​ണി​ക​ൾ സ​ജീ​വ​മാ​യി. ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ഓ​ണ​സ​ദ്യ​യൊ​രു​ക്കാ​ൻ ട​ൺ ക​ണ​ക്കി​നു പ​ച്ച​ക്ക​റി​ക​ളാ​ണ് ചാ​രും​മൂ​ട് കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ​നി​ന്നു​ള്ള വി​പ​ണി​ക​ളി​ൽ​നി​ന്ന് ക​യ​റ്റി​യ​യ്ക്കു​ന്ന​ത്. പാ​ല​മേ​ൽ, നൂ​റ​നാ​ട്, താ​മ​ര​ക്കു​ളം, ചു​ന​ക്ക​ര, വ​ള്ളി​കു​ന്നം, ഭ​ര​ണി​ക്കാ​വ് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മാ​ക്കി 350 ഹെ​ക്ട​റി​ലാ​ണ് കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്. ഇ​തി​ൽ ഭ​ര​ണി​ക്കാ​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മാ​ണ് പ​ച്ച​ക്ക​റി​ക്കൃ​ഷി കു​റ​വു​ള്ള​ത്.

നാ​ട​ൻ കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം മ​റ്റു കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളും വി​പ​ണി​ക​ളി​ലെ​ത്തി​ക്കു​ന്നു​ണ്ട്. കൃ​ഷി​വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള എ ​ഗ്രേ​ഡ് ക്ല​സ്റ്റ​ർ ലേ​ല​വി​പ​ണി​ക​ളാ​ണ് പാ​ല​മേ​ൽ, താ​മ​ര​ക്കു​ളം, വ​ള്ളി​കു​ന്നം, ചു​ന​ക്ക​ര, നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​ത്. ഇ​തു​കൂ​ടാ​തെ, വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്ട്സ് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ (വി​എ​ഫ്പി​സി​കെ) നേ​തൃ​ത്വം ന​ൽ​കു​ന്ന സ്വാ​ശ്ര​യ ക​ർ​ഷ​ക വി​പ​ണി​ക​ൾ ത​ത്തം​മു​ന്ന​യി​ലും ക​ണ്ണ​നാ​കു​ഴി​യി​ലും താ​മ​ര​ക്കു​ള​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ക​ർ​ഷ​ക​രി​ൽ​നി​ന്നു മി​ക​ച്ച വി​ല​ന​ൽ​കി​യാ​ണ് വി​പ​ണി​ക​ളി​ൽ പ​ച്ച​ക്ക​റി​ക​ളും കാ​ർ​ഷി​ക​വി​ഭ​വ​ങ്ങ​ളും സം​ഭ​രി​ക്കു​ന്ന​ത്. ഏ​ത്ത​യ്ക്ക, ചേ​ന, ചേ​മ്പ്, ഇ​ഞ്ചി, മ​ത്ത​ൻ, വെ​ള്ള​രി, പ​ട​വ​ലം, ത​ടി​യ​ൻ കാ​യ, കു​മ്പ​ള​ങ്ങ, സാ​ല​ഡ് വെ​ള്ള​രി, പ​യ​ർ, പാ​വ​ൽ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും വി​പ​ണി​ക​ളി​ലെ​ത്തു​ന്ന​ത്.

വി​വി​ധ ബ്ലോ​ക്കു​ക​ളി​ലേ​ക്കും ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​മാ​ണ് പ​ച്ച​ക്ക​റി​ക​ൾ ക​യ​റ്റി​വി​ടു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​ച്ച​ക്ക​റി​സം​ഭ​ര​ണം തു​ട​രും. നൂ​റ​നാ​ട്, പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​രു​ടെ ഉ​ത്‌​പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​മാ​യ വി​ല ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് വി​എ​ഫ്പി​സി​കെ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​ത്തം​മു​ന്ന സ്വാ​ശ്ര​യ ക​ർ​ഷ​ക​വി​പ​ണി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഓ​ണ​ത്തി​നാ​യി ഇ​വി​ടേ​ക്ക് പ​ച്ച​ക്ക​റി​ക​ളും ഏ​ത്ത​ക്കു​ല​ക​ളും ധാ​രാ​ളം എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളാ​യ ക​ർ​ഷ​ക​രി​ൽ​നി​ന്ന്‌ ഉ​ത്‌​പ​ന്ന​ങ്ങ​ൾ മി​ക​ച്ച വി​ല​ന​ൽ​കി​യാ​ണ് സം​ഭ​രി​ക്കു​ന്ന​ത്. പൊ​തു​വി​പ​ണി വി​ല​യെ​ക്കാ​ൾ കു​റ​ഞ്ഞ വി​ല​യ്ക്കാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ല​ഭ്യ​മാ​ക്കു​ന്ന​ത്.

Latest News

Corehub Up