കൊച്ചി: കര്‍ഷകര്‍ക്ക് ആധുനിക സാങ്കേതികവിദ്യകള്‍, പുതിയ വിപണിസാധ്യതകള്‍, കാര്‍ഷിക സംരംഭകത്വം എന്നിവ പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന അഗ്രികോണ് 2026 കേരള കാര്‍ഷിക സര്‍വകലാശാലയില്‍ 16ന് നടക്കും.
ടൈ കേരളയും കേരള കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്.
കാര്‍ഷിക ഉത്പന്നങ്ങള്‍, സാങ്കേതികവിദ്യകള്‍, യന്ത്രങ്ങള്‍, സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്ന പ്രദര്‍ശനവും സ്റ്റാളുകളും ഒരുക്കും.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും https:// events.tie.org/AGRICON2026 എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫോൺ: 7025888862, 7025888872.