Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ahaana Krishna

പി​താ​വ് മ​രി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ണി​ഞ്ഞൊ​രു​ങ്ങി ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ​തെ​ന്ത്?; വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി സി​ന്ധു കൃ​ഷ്ണ  

പി​താ​വ് മ​രി​ച്ച​തി​ന് പി​ന്നാ​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ ഹോ​ട്ട​ലി​ൽ ഒ​ത്തു​ചേ​ർ​ന്ന് പ​രി​പാ​ടി ന​ട​ത്തി​യ​തി​നെ​തി​രെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി സി​ന്ധു കൃ​ഷ്ണ.

വീ​ട്ടി​ലെ ഒ​രാ​ൾ മ​രി​ച്ചു ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ഹോ​ട്ട​ലി​ൽ അ​ണി​ഞ്ഞൊ​രു​ങ്ങി ചി​രി​ച്ചു​കൊ​ണ്ട് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു എ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന വി​മ​ർ​ശ​നം.

എ​ന്നാ​ൽ ഈ ​പ​രി​പാ​ടി​യു​ടെ പി​ന്നി​ൽ ഡാ​ഡി​യെ സ​ന്തോ​ഷി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് സി​ന്ധു വ്യ​ക്ത​മാ​ക്കു​ന്നു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലൊ​ക്കെ ക​ണ്ടു​വ​രു​ന്ന​തു​പോ​ലെ, മ​രി​ച്ച​വ​രു​ടെ വി​യോ​ഗ​ത്തി​ൽ ക​ര​ഞ്ഞ് ത​ള​ർ​ന്നി​രി​ക്കാ​തെ അ​വ​രു​ടെ ജീ​വി​ത​ത്തെ ആ​ഘോ​ഷ​മാ​ക്കു​ന്ന രീ​തി​യാ​ണ് ത​ങ്ങ​ളും പി​ന്തു​ട​ർ​ന്ന​തെ​ന്ന് സി​ന്ധു കൃ​ഷ്ണ പ​റ​ഞ്ഞു.

‘‘ഡാ​ഡി പോ​യി​ട്ട് ഒ​രു മാ​സം ആ​കു​ന്നു. ആ​ദ്യ​മൊ​ക്കെ എ​നി​ക്ക് ഭ​യ​ങ്ക​ര സ​ങ്ക​ട​വും പ്ര​ശ്ന​വു​മൊ​ക്കെ​യാ​യി​രു​ന്നു. കാ​ര​ണം ഇ​ത്ര പെ​ട്ടെ​ന്ന് പോ​കു​മെ​ന്ന് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ഹോം ​ന​ഴ്സ് ആ​ദി വ​ന്ന​തി​നു​ശേ​ഷ​വും ബു​ദ്ധി​മു​ട്ടു​ക​ളൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. ന​ല്ല മാ​റ്റം ഉ​ണ്ടാ​യി​രു​ന്നു.

ബാ​ത്ത്‌​റൂ​മി​ല്‍ ഇ​രു​ന്ന സ​മ​യ​ത്ത് മ​യ​ങ്ങി​യ​പ്പോ​ള്‍ ക്ഷീ​ണം കൊ​ണ്ടാ​വാം എ​ന്ന് ഡാ​ഡി വി​ചാ​രി​ച്ചി​രി​ക്കാം. ഇ​വ​ര്‍ എ​ന്നെ ഇ​പ്പോ​ള്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും. കു​റ​ച്ച് ക​ഴി​യു​മ്പോ​ള്‍ ഞാ​ന്‍ ക​ണ്ണ് തു​റ​ക്കും എ​ന്നൊ​ക്കെ​യാ​യി​രി​ക്കും മ​ന​സ്സി​ല്‍ ചി​ന്തി​ച്ചി​ട്ടു​ണ്ടാ​വു​ക. അ​ങ്ങ​നെ ര​ണ്ടു​മൂ​ന്ന് സം​ഭ​വ​ങ്ങ​ള്‍ നേ​ര​ത്തെ​യു​ണ്ടാ​യി​ട്ടു​ണ്ട്.

ഡാ​ഡി​യൊ​രു മ​യ​ക്ക​ത്തി​ലോ​ട്ട് പോ​യ​താ​ണ്. ഇ​താ​ണ് അ​വ​സാ​നം എ​ന്ന് ഡാ​ഡി പോ​ലും അ​റി​ഞ്ഞ് കാ​ണി​ല്ല. ജീ​വി​ക്കാ​ന്‍ അ​ത്ര കൊ​തി​യു​ള്ള ആ​ളാ​ണ്. ഭ​യ​ങ്ക​ര​മാ​യി ജീ​വി​തം ആ​സ്വ​ദി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ല്ലാ കാ​ര്യ​ങ്ങ​ളും എ​ന്‍​ജോ​യ് ചെ​യ്യു​ന്ന ആ​ളാ​ണ്. ആ​ശു​പ​ത്രി​യി​ല്‍ പോ​വു​മ്പോ​ള്‍ വ​രെ വാ​ച്ചും, ടീ​ഷ​ര്‍​ട്ടു​മൊ​ക്കെ നോ​ക്കി സെ​ല​ക്ട് ചെ​യ്യും.

 എ​പ്പോ​ഴും ന​ന്നാ​യി വ​സ്ത്രം ധ​രി​ക്ക​ണം എ​ന്നു​ണ്ട്. ഇ​ട​യ്ക്ക് അ​മ്മ പ​ഴ​യ ടീ​ഷ​ര്‍​ട്ടൊ​ക്കെ​യാ​ണ് അ​മ്മ ഇ​ടാ​ന്‍ കൊ​ടു​ത്തി​രു​ന്ന​ത്. എ​ത്ര​യെ​ണ്ണ​മു​ണ്ട്, അ​മ്മ​യെ​ന്തി​നാ​ണ് അ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്ന് ഇ​ട​യ്ക്ക് ഞാ​ന്‍ ചോ​ദി​ച്ചി​രു​ന്നു. പി​ങ്ക് ടീ​ഷ​ര്‍​ട്ട് വ​ലി​യ ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ഞാ​ന്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്ത് കൊ​ടു​ത്തി​രു​ന്നു.

ആ ​ക​ള​ര്‍ ഒ​ന്നേ​യു​ള്ളൂ എ​ന്നൊ​ക്കെ പ​റ​ഞ്ഞി​രു​ന്നു. കൊ​ച്ചി​യി​ല്‍ നി​ന്നും ഞാ​ന്‍ വാ​ങ്ങി​യ പ​ച്ച ടീ​ഷ​ര്‍​ട്ട് ഡാ​ഡി ഇ​ട്ടി​ട്ടേ​യു​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​സാ​നം ഇ​ടീ​പ്പി​ക്കാ​നാ​യി ഡ്ര​സ് ചോ​ദി​ച്ച​പ്പോ​ഴാ​ണ് എ​ത്ര മു​ണ്ടും, ടീ​ഷ​ര്‍​ട്ടു​മൊ​ക്കെ​യാ​ണ് ഡാ​ഡി ഇ​ടാ​തെ വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യ​ത്. ലാ​സ്റ്റ് ഓ​ണ​ത്തി​ന് മേ​ടി​ച്ച​തൊ​ന്നും ഇ​ട്ടി​ല്ല. അ​തി​ന് മു​ന്നെ വാ​ങ്ങി​യ പ​ച്ച ക​ള​ര്‍ മു​ണ്ടാ​ണ് അ​വ​സാ​ന​മാ​യി ഉ​ടു​പ്പി​ച്ച​ത്.

ഒ​രു ഹോ​ട്ട​ലി​ൽ വ​ച്ച് ഡാ​ഡി​യു​ടെ ഓ​ർ​മ പു​തു​ക്ക​ൽ പോ​ലെ ചെ​റി​യൊ​രു പ്രാ​ർ​ഥ​ന സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സ​ഞ്ച​യ​നം അ​ത​ല്ലാ​യി​രു​ന്നു. സ​ഞ്ച​യ​നം ആ​ഘോ​ഷി​ച്ചോ എ​ന്നൊ​ക്കെ​യാ​ണ് ആ​ളു​ക​ള്‍ ചോ​ദി​ച്ച​ത്. അ​തൊ​ക്കെ വീ​ട്ടി​ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളൊ​ക്കെ വ​ന്നി​രു​ന്നു.

അ​തി​ന് ശേ​ഷം അ​മ്മു​വി​നോ​ട് ആ​ണ് ഇ​ങ്ങ​നെ​യൊ​രു ചെ​റി​യ കൂ​ട്ടാ​യ്മ പോ​ലെ ഒ​രു പ​രി​പാ​ടി ന​ട​ത്തി​യാ​ലോ എ​ന്ന് ചോ​ദി​ച്ച​ത്. ഇ​ങ്ങ​നെ​യു​ള്ള ച​ട​ങ്ങു​ക​ൾ വെ​സ്റ്റേ​ൺ രാ​ജ്യ​ങ്ങ​ളി​ലും നോ​ർ​ത്തി​ലു​മൊ​ക്കെ ഞാ​ൻ ക​ണ്ടി​ട്ടു​ണ്ട്. ഇ​വി​ടെ അ​ധി​കം ക​ണ്ടി​ട്ടി​ല്ല, എ​ന്തെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​നു വേ​ണ്ടി ചെ​യ്യ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു.

ഡാ​ഡി​യു​ടെ കൂ​ടെ എ​ല്ലാ ദി​വ​സം ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് അ​വി​ടെ വ​ന്ന​ത്. ഡാ​ഡി​യു​ടെ കു​റ​ച്ച് ഫോ​ട്ടോ​യും, വി​ഡി​യോ​ക​ളു​മൊ​ക്കെ കാ​ണി​ച്ചി​രു​ന്നു. ക​ര​ഞ്ഞ് ബ​ഹ​ളം വ​ച്ചി​രി​ക്കാ​തെ, പു​ഞ്ചി​രി​യോ​ടെ എ​ല്ലാ​വ​രും ഡാ​ഡി​യു​ടെ ലൈ​ഫ് എ​ന്‍​ജോ​യ് ചെ​യ്യു​ന്നു.

അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്നു. വെ​സ്റ്റേ​ൺ രാ​ജ്യ​ങ്ങ​ളി​ലൊ​ക്കെ ക​ണ്ടു​വ​രു​ന്ന​തു​പോ​ലെ, മ​രി​ച്ച​വ​രു​ടെ ഓ​ർ​മ്മ​യി​ൽ ക​ര​ഞ്ഞു​വി​ളി​ക്കാ​തെ, അ​വ​ർ ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ ന​മു​ക്ക് ന​ൽ​കി​യ മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ളെ ഓ​ർ​ത്തെ​ടു​ക്കു​ന്ന ഒ​രു ‘ലൈ​ഫ് സെ​ലി​ബ്രേ​ഷ​ൻ’ ആ​യി​രു​ന്നു അ​ത്.

ഡാ​ഡി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട സ്ഥ​ല​മാ​യി​രു​ന്നു ഈ ​ഹോ​ട്ട​ൽ. അ​വി​ടു​ത്തെ സ​ദ്യ​യും ഡാ​ഡി​ക്ക് വ​ലി​യ പ്രി​യ​മാ​യി​രു​ന്നു. ആ ​ചെ​റി​യ ഹാ​ളി​ൽ ഞ​ങ്ങ​ൾ ഒ​ത്തി​രി കു​ടും​ബ വി​ശേ​ഷ​ങ്ങ​ളും പ​രി​പാ​ടി​ക​ളും മു​ൻ​പ് ന​ട​ത്തി​യി​ട്ടു​ണ്ട്.

ഡാ​ഡി പ​ല വേ​ഷ​ങ്ങ​ളി​ൽ ഫോ​ട്ടോ​ക​ൾ​ക്കും വി​ഡി​യോ​ക​ൾ​ക്കും അ​വി​ടെ വ​ച്ച് പോ​സ് ചെ​യ്തി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വി​ടെ വ​ച്ച് ഡാ​ഡി​യെ സ്മ​രി​ക്കു​മ്പോ​ൾ ഡാ​ഡി​യു​ടെ ആ​ത്മാ​വ് ഞ​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടാ​കു​മെ​ന്നും ഡാ​ഡി അ​ത് ആ​സ്വ​ദി​ക്കു​മെ​ന്നും ഞ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നു. അ​ങ്ങ​നെ ചെ​യ്തൊ​രു പ​രി​പാ​ടി​യാ​ണ്.

ആ ​ഫോ​ട്ടോ​സി​ന്‍റെ താ​ഴെ ഒ​രു​പാ​ട് നെ​ഗ​റ്റി​വ് ക​മ​ന്‍റു​ക​ൾ വ​ന്നി​രു​ന്നു. ‘ദേ ​ക​ണ്ടി​ല്ലേ’ അ​വ​ർ ചി​രി​ച്ചു നി​ൽ​ക്കു​ന്നു’ എ​ന്നൊ​ക്കെ.

ഡാ​ഡി​യു​ടെ ഫോ​ട്ടോ​യ്ക്ക് താ​ഴെ നി​ന്ന് ഞ​ങ്ങ​ൾ ചി​രി​ച്ചു​കൊ​ണ്ട് നി​ൽ​ക്കു​മ്പോ​ൾ ചി​ല​ർ​ക്ക് അ​ത് അ​ദ്ഭു​ത​മാ​യി തോ​ന്നി​യി​രി​ക്കാം. എ​ന്നാ​ൽ ഞ​ങ്ങ​ൾ ചി​രി​ച്ചു ക​ണ്ടാ​ലേ ഡാ​ഡി​ക്ക് സ​ന്തോ​ഷ​മാ​വു​ക​യു​ള്ളൂ എ​ന്ന് ഞ​ങ്ങ​ൾ​ക്ക് അ​റി​യാ​മാ​യി​രു​ന്നു. പ്രാ​ർ​ഥ​ന​ക​ൾ​ക്കൊ​പ്പം ഞ​ങ്ങ​ൾ പ്രി​യ​പ്പെ​ട്ട​വ​ർ ഡാ​ഡി​യെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ച​പ്പോ​ൾ ഡാ​ഡി സ്വ​ർ​ഗ​ത്തി​ലി​രു​ന്ന് ഞ​ങ്ങ​ളെ ക​ണ്ട് സ​ന്തോ​ഷി​ക്കു​ന്നു​ണ്ടാ​കു​മെ​ന്ന് ഞാ​നു​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു.

ഇ​നി​യ​ങ്ങോ​ട്ടു​ള്ള എ​ന്‍റെ വി​ഡി​യോ​ക​ളി​ൽ ഡാ​ഡി ഉ​ണ്ടാ​വി​ല്ല എ​ന്ന​ത് വ​ലി​യൊ​രു സ​ങ്ക​ടം ത​ന്നെ​യാ​ണ്. അ​വ​സാ​ന നാ​ളു​ക​ളി​ൽ ഡാ​ഡി​യെ മ​ര​ണ ഭ​യം വ​ല്ലാ​തെ വേ​ട്ട​യാ​ടി​യി​രു​ന്നു. ‘പോ​കാ​റാ​യ​ല്ലോ, അ​തു​കൊ​ണ്ടാ​ണ് ഈ ​ഗ്ലാ​മ​ർ’ എ​ന്ന് ഡാ​ഡി ഇ​ട​യ്ക്ക് ത​മാ​ശ​യാ​യി പ​റ​യു​മാ​യി​രു​ന്നു. എ​ഴു​പ​തു​ക​ൾ ആ​കു​മ്പോ​ൾ ചി​ല​പ്പോ​ൾ ന​മ്മ​ളും ഇ​തു​പോ​ലൊ​യൊ​ക്കെ ചി​ന്തി​ക്കു​മാ​യി​രി​ക്കും.

പേ​ര​ക്കു​ട്ടി​ക​ൾ വ​ള​രു​ന്ന​ത് കാ​ണാ​നും അ​മ്മു​വി​ന്‍റെ ക​ല്യാ​ണം കാ​ണാ​നു​മൊ​ക്കെ​യു​ള്ള ഒ​ത്തി​രി ആ​ഗ്ര​ഹ​ങ്ങ​ൾ ഡാ​ഡി​ക്ക് ബാ​ക്കി​യു​ണ്ടാ​യി​രു​ന്നു.

എ​ങ്കി​ലും ഒ​ട്ടും ക​ഷ്ട​പ്പെ​ടാ‍​തെ, ഒ​ന്നി​നും മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ക്കാ​തെ, ഇ​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണം ക​ഴി​ച്ചു ത​ന്നെ ഡാ​ഡി ക​ട​ന്നു​പോ​യി. അ​തൊ​രു ന​ല്ല ആ​ത്മാ​വി​ന്റെ ല​ക്ഷ​ണ​മാ​യി​രി​ക്കാം. എ​ന്‍റെ ഡാ​ഡി​യെ ഞാ​ൻ അ​ത്ര​ത്തോ​ളം മി​സ്സ് ചെ​യ്യു​ന്നു,’’സി​ന്ധു കൃ​ഷ്ണ പ​റ​യു​ന്നു.

Movies

ആ​ർ​ക്കും സ​മീ​പി​ക്കാ​വു​ന്ന​തു​മാ​യ വ്യ​ക്തി​ത്വം; ചി​രി​യോ​ടെ മു​ഖ്യ​മ​ന്ത്രി, സെ​ൽ​ഫി​യു​മാ​യി അ​ഹാ​ന

ന​ടി​യും സോ​ഷ്യ​ൽ മീ​ഡി​യാ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ അ​ഹാ​ന കൃ​ഷ്ണ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി പ​ങ്കു​വ​ച്ചൊ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ൽ. വി​മാ​ന​ത്തി​ൽ വ​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് അ​ഹാ​ന പ​ങ്കു​വ​ച്ച​ത്.

‘‘സു​ന്ദ​ര​മാ​യ യാ​ദൃ​ച്ഛി​ക​ത, ആ​ർ​ക്കും അ​ടു​പ്പം തോ​ന്നു​ന്ന, ന​ല്ലൊ​രു വ്യ​ക്തി​ത്വം.’’ എ​ന്നാ​ണ്‌ അ​ഹാ​ന സ്റ്റോ​റി​യി​ൽ കു​റി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ സ്‌​ക്രീ​ന്‍​ഷോ​ട്ട് നി​മി​ഷ​നേ​ര​ങ്ങ​ൾ കൊ​ണ്ട് വൈ​റ​ലാ​യി.

പി​ന്നി​ൽ ഇ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യെ ആ​ക​സ്മി​ക​മാ​യി ക​ണ്ട സ​ന്തോ​ഷ​ത്തി​ൽ അ​ഹാ​ന ഒ​രു സെ​ൽ​ഫി എ​ടു​ക്കാ​ൻ തു​നി​ഞ്ഞ​പ്പോ​ൾ ഒ​രു വൈ​മു​ഖ്യ​വും കാ​ട്ടാ​തെ ചി​രി​ച്ചു​കൊ​ണ്ട് പി​ണ​റാ​യി വി​ജ​യ​ൻ സെ​ൽ​ഫി​ക്കാ​യി പോ​സ് ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​ഹാ​ന​യു​ടെ ചി​ത്രം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും പ​ങ്കു​വ​ച്ചു. ഇ​ന്ന് ക​ണ്ട ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ സെ​ൽ​ഫി എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് മ​ന്ത്രി ചി​ത്രം പ​ങ്കു​വ​ച്ച​ത്.

Latest News

Corehub Up