x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാ​ൻ അതിന്‍റെ ഭാ​ഗ​മ​ല്ലാ​തി​രി​ന്നി​ട്ടും അ​യാ​ൾ അ​ങ്ങ​നെ ചെ​യ്യു​ന്നു, മാ​ന​ന​ഷ്ട​ക്കേ​സ് കൊ​ടു​ക്കു​മെ​ന്ന് ഹ​ന്‍​സി​ക കൃ​ഷ്ണ

എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ഡെ​സ്ക്
Published: July 1, 2026 09:32 AM IST | Updated: July 1, 2026 09:32 AM IST

അഹാന, സിന്ധു കൃഷ്ണ, ഹൻസിക

അ​മ്മ സി​ന്ധു കൃ​ഷ്ണ​യ്ക്കെ​തി​രെ ഉ​യ​ർ​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി അ​ഹാ​ന കൃ​ഷ്ണ പ​ങ്കു​വ​ച്ച വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. മാ​തൃ​സ​ഹോ​ദ​രി​യു​ടെ മ​ക​ളാ​യ ത​ൻ​വി​ക്കും മു​ത്ത​ശി വ​സ​ന്ത​യ്ക്കു​മെ​തി​രെ​യാ​യി​രു​ന്നു അ​ഹാ​ന​യു​ടെ വീ​ഡി​യോ. എ​ന്നാ​ൽ ഈ ​യൂ​ട്യൂ​ബ് വി​ഡി​യോ​യ്ക്ക് പി​ന്നാ​ലെ അ​നാ​വ​ശ്യ​മാ​യി ത​ന്‍റെ പേ​ര് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തി​നെ​തി​രെ ഹ​ൻ​സി​ക കൃ​ഷ്ണ രം​ഗ​ത്തെ​ത്തി.

സം​ഭ​വ​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​തി​രു​ന്നി​ട്ടും ത​ന്‍റെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ച്ച് വ്യാ​ജ ത​മ്പ്‌​നെ​യി​ലു​ക​ൾ നി​ർ​മി​ച്ച് അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന യൂ​ട്യൂ​ബ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഹ​ൻ​സി​ക ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

‘‘അ​ഹാ​ന​യു​ടെ ഏ​റ്റ​വും പു​തി​യ യൂ​ട്യൂ​ബ് വി​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്, ഞാ​ൻ ഒ​ട്ടും ഭാ​ഗ​മ​ല്ലാ​ത്ത ഒ​രു വി​ഷ​യ​ത്തി​ലേ​ക്ക് ഒ​രു യൂ​ട്യൂ​ബ​ർ എ​ന്നെ വീ​ണ്ടും വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​ണ്. കാ​ഴ്ച്ച​ക്കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ വേ​ണ്ടി മാ​ത്രം അ​യാ​ൾ എ​ന്‍റെ പേ​രും ചി​ത്ര​വും വി​ഡി​യോ​യു​ടെ തം​ബ്‌​നെ​യി​ലി​ലും ടൈ​റ്റി​ലി​ലും ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്നു.

എ​ന്നെ മ​നഃ​പൂ​ർ​വം ല​ക്ഷ്യം വെ​ച്ചു​കൊ​ണ്ടാ​ണ് ഇ​ത് ചെ​യ്യു​ന്ന​ത്. ഈ ​അ​തി​ക്ര​മം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ അ​യാ​ൾ​ക്കെ​തി​രെ മാ​ന​ന​ഷ്ട​ത്തി​ന് കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്ന് ഞാ​ൻ അ​റി​യി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു,’’ ഹ​ൻ​സി​ക ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ൽ കു​റി​ച്ചു.

സി​ന്ധു കൃ​ഷ്ണ​യു​ടെ അ​മ്മ​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും വി​ഷ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യു​മാ​യി അ​ഹാ​ന കൃ​ഷ്ണ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, ഈ ​വി​വാ​ദ​ങ്ങ​ളി​ലൊ​ന്നും യാ​തൊ​രു പ​ങ്കു​മി​ല്ലാ​ത്ത ഹ​ൻ​സി​ക​യു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ചി​ല ഓ​ൺ​ലൈ​ൻ ചാ​ന​ലു​ക​ൾ വീ​ഡി​യോ​ക​ൾ പ്ര​ച​രി​പ്പി​ച്ച​തി​ലാ​ണ് ഹ​ൻ​സി​ക​യു​ടെ പ്ര​തി​ക​ര​ണം.

Tags : Hansika Krishna ahaana krishna sindhu krishna

Recent News

Corehub Up