അഹമ്മദാബാദ്: ഗുജറാത്തില്‍ 25 കോടിയുടെ ലഹരിമരുന്ന് പിടികൂടി. അഹമ്മദാബാദ്-വഡോദര എക്സ്പ്രസ് വേയിലെ സിടിഎം ടോള്‍ പ്ലാസയ്ക്ക് സമീപത്തുനിന്നാണ് ലഹരിമരുന്ന് പിടിച്ചത്.
സംഭവത്തില്‍ ഡല്‍ഹി സ്വദേശികളായ ടിഫെല് നൊഖേജ് (44), കഫീല്‍ അഹമ്മദ് (59), ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശി മുഹമ്മദ് ഇമ്രാന് അല്‍വി (38) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. 4.53 കിലോ ഹെറോയിനും 2.49 കിലോ മെഫെഡ്രോണുമാണ് പിടിച്ചെടുത്തത്.
പ്രതികള്‍ക്കെതിരേ നേരത്തെയും വിവിധ ലഹരിക്കടത്ത്, ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലിസ് അറിയിച്ചു.