ന്യൂഡൽഹി: നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികളുടെ പുതിയ ബാച്ച് ഇന്ത്യ അയച്ചു.
മരുന്നുകൾ, ഫോറൻസിക് സാധനങ്ങൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ എന്നിവയുൾപ്പടെ 11 ടൺ വരുന്ന വസ്തുക്കളാണ് വ്യോമസേനയുടെ സി130 വിമാനത്തിൽ ഇന്നലെ കാഠ്മണ്ഡുവിൽ എത്തിച്ചത്.
ഇതുവരെ 130 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളും 54 വിദഗ്ധരെയും രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്.