Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AidDistributionCentre

യുക്രെയ്നിലെ സഹായവിതരണ കേന്ദ്രത്തിൽ ബോംബിംഗ്; 31 മരണം

കീ​​​വ്: ​​​തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ യു​​​ക്രെ​​​യ്നിലെ സ​​​ഹാ​​​യ​​​വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന സ്കൂ​​​ളി​​​ൽ റ​​​ഷ്യ ന​​​ട​​​ത്തി​​​യ ബോം​​​ബിം​​​ഗി​​​ൽ 31 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. 50 പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ട്.

തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ പ്ര​​​ദേ​​​ശ​​​മാ​​​യ സാ​​​പ്പോ​​​റി​​​ഷ്യ​​​യി​​​ൽ യു​​​ദ്ധ​​​മു​​​ന്ന​​​ണി​​​യി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന കോ​​​മി​​​ഷു​​​വാ​​​കാ ഗ്രാ​​​മ​​​ത്തി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.
എ​​​ല്ലാ തി​​​ങ്ക​​​ളാ​​​ഴ്ച​​​യി​​​ലും സ്കൂ​​​ളി​​​ൽ സ​​​ഹാ​​​യ​​​വ​​​സ്തു​​​ക്ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തി​​​രു​​​ന്നു.

ജ​​​ന​​​ങ്ങ​​​ൾ സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ൾ റ​​​ഷ്യ​​​ൻ സേ​​​ന ബോം​​​ബി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി പ​​​റ​​​ഞ്ഞു. സ്ഫോ​​​ട​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​ത്തി​​​യ​​​പ്പോ​​​ൾ ര​​​ണ്ടാ​​​മ​​​തും ബോം​​​ബി​​​ട്ടു.

നാ​​​ലു പൊ​​​ലി​​​സു​​​കാ​​​രും ര​​​ണ്ട് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. തെ​​​ര​​​ച്ചി​​​ലി​​​ൽ കൂ​​​ടു​​​ത​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.യു​​​ക്രെ​​​യ്ൻ സ​​​ർ​​​ക്കാ​​​ർ സാ​​​പ്പോ​​​റി​​​ഷ്യ മേ​​​ഖ​​​ല​​​യി​​​ൽ മൂ​​​ന്നു​​​ദി​​​വ​​​സ​​​ത്തെ ദുഃ​​​ഖാ​​​ച​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, യു​​​ക്രെ​​​യ്ൻ സൈ​​​നി​​​ക യൂ​​​ണി​​​റ്റു​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് റ​​​ഷ്യ​​​ൻ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. 25 യു​​​ക്രെ​​​യ്ൻ സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നും 15 സൈ​​​നി​​​ക വാ​​​ഹ​​​ന​​​ങ്ങ​​​ൾ, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ള്ള സ്റ്റേ​​​ഷ​​​ൻ എ​​​ന്നി​​​വ ന​​​ശി​​​പ്പി​​​ച്ചെ​​​ന്നും റ​​​ഷ്യ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
സാ​​​പ്പോ​​​റി​​​ഷ്യ​​​ക്കു പു​​​റ​​​മേ യു​​​ക്രെ​​​യ്ന്‍റെ ഇ​​​ത​​​ര​​​ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും റ​​​ഷ്യ​​​ൻ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യി.

289 ഡ്രോ​​​ണു​​​ക​​​ൾ, 17 ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ, 59 ക്രൂ​​​സ് മി​​​സൈ​​​ൽ എ​​​ന്നി​​​വ​​​യാ​​​ണ് റ​​​ഷ്യ പ്ര​​​യോ​​​ഗി​​​ച്ച​​​തെ​​​ന്ന് സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up