Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Air Ambulance

മാ​ത്യു അ​ച്ചാ​ട​ൻ അ​ന്ത​രി​ച്ചു; വി​ട​വാ​ങ്ങി​യ​ത് എ​യ​ർ ആം​ബു​ല​ൻ​സ് വ​ഴി ഹൃ​ദ​യം എ​ത്തി​ച്ച് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ ആ​ദ്യ​വ്യ​ക്തി

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി എ​യ​ർ ആം​ബു​ല​ൻ​സ് വ​ഴി ഹൃ​ദ​യം എ​ത്തി​ച്ച് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ മാ​ത്യു അ​ച്ചാ​ട​ൻ (57) അ​ന്ത​രി​ച്ചു. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്.

തൃ​ശൂ​ർ ചാ​ല​ക്കു​ടി​ക്ക​ടു​ത്ത് പ​രി​യാ​രം സ്വ​ദേ​ശി​യാ​യ മാ​ത്യു​വി​ന് 2015 ജൂ​ലൈ 24നാ​ണ് ഹൃ​ദ​യം മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. അ​ന്ന് ഹൃ​ദ​യ​മെ​ത്തി​ച്ച​ത് നാ​വി​ക​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ലാ​യി​രു​ന്നു. ഹൃ​ദ​യ​പേ​ശി​ക​ൾ ദു​ർ​ബ​ല​മാ​വു​ക​യും ര​ക്തം പ​മ്പ് ചെ​യ്യാ​നു​ള്ള ശേ​ഷി കു​റ​യു​ക​യും ചെ​യ്യു​ന്ന ഡൈ​ലേ​റ്റ​ഡ് കാ​ർ​ഡി​യോ​മ​യോ​പ്പ​തി ബാ​ധി​ച്ചാ​ണ് മാ​ത്യു​വി​നെ ലി​സി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ആ​ഴ്‌​ച​ക​ളോ​ളം നീ​ണ്ട പ​രി​ശോ​ധ​ന​ക​ൾ​ക്കും ചി​കി​ത്സ​യ്ക്കും ശേ​ഷം അ​വ​സ്ഥ മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന​തോ​ടെ ഹൃ​ദ​യം മാ​റ്റി​വെ​ക്ക​ൽ മാ​ത്ര​മാ​ണ് ഏ​ക പോം​വ​ഴി​യെ​ന്ന് വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ കേ​ര​ള നെ​റ്റ‌്‌​വ​ർ​ക്ക് ഫോ​ർ ഓ​ർ​ഗ​ൻ ഷെ​യ​റിം​ഗി​ന്‍റെ വെ​യ്റ്റിം​ഗ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

ഇ​തി​നി​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് മ​സ്‌​തി​ഷ്‌​കാ​ഘാ​തം മൂ​ലം മ​ര​ണം സം​ഭ​വി​ച്ച നീ​ല​ക​ണ്ഠ ശ​ർ​മ​യു​ടെ ഹൃ​ദ​യം മാ​ത്യു​വി​ന് അ​നു​യോ​ജ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഹൃ​ദ​യം തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്ത് എ​ത്തി​ക്കു​ക എ​ന്ന​താ​യി​രു​ന്നു വ​ലി​യ വെ​ല്ലു​വി​ളി. തു​ട​ർ​ന്ന് നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.

Latest News

Corehub Up