Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AirDefenceSystem

റ​ഷ്യ​യി​ൽ​നി​ന്ന് കൂ​ടു​ത​ൽ എ​​​​സ്-400 വാ​ങ്ങാ​ൻ ഇ​ന്ത്യ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സി​​​​ന്ദൂ​​​​ർ ദൗ​​​​ത്യ​​​​ത്തി​​​​ന്‍റെ വി​​​​ജ​​​​യ​​​​ത്തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ച എ​​​​സ്-400 ട്ര​​​​യം​​​​ഫ് വ്യോ​​​​മപ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​നം കൂ​​​​ടു​​​​ത​​​​ൽ വാ​​​​ങ്ങാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി ഇ​​​​ന്ത്യ മു​​​​ന്നോ​​​​ട്ട്.

അ​​​​ഞ്ച് എ​​​​സ്-400 സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കൂ​​​​ടി റ​​​​ഷ്യ​​​​യി​​​​ൽ​​​​നി​​​​ന്നു വാ​​​​ങ്ങാ​​​​നാ​​​​ണ് പ്ര​​​​തി​​​​രോ​​​​ധ​​​​ മ​​​​ന്ത്രാ​​​​ല​​​​യം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി നി​​​​ർ​​​​മാ​​​​ണ​​​​ച്ചെ​​​​ല​​​​വും സാ​​​​മ​​​​ഗ്രി​​​​ക​​​​ളും സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ റ​​​​ഷ്യ ഇ​​​​ന്ത്യ​​​​ക്കു കൈ​​​​മാ​​​​റി.

ടി​​​​ബ​​​​റ്റി​​​​ലെ ഹോ​​​​ത്ത​​​​ൻ, ലാ​​​​സ, നി​​​​ഞ്ചി വ്യോ​​​​മ​​​​താവ​​​​ള​​​​ങ്ങ​​​​ളി​​​​ൽ ചൈ​​​​ന​​​​യു​​​​ടെ അ​​​​ഞ്ചാം ത​​​​ല​​​​മു​​​​റ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​മാ​​​​യ ജെ-20 ​​​​വി​​​​ന്യ​​​​സി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ കി​​​​ഴ​​​​ക്ക​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ പു​​​​തി​​​​യ എ​​​​സ്-400 സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നാ​​​​ണു വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

സാ​​​​മ്പ​​​​ത്തി​​​​ക കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ന്തി​​​​മ​​​​തീ​​​​രു​​​​മാ​​​​ന​​​​മാ​​​​കു​​​​ക​​​​യും ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​ശേ​​​​ഷം, സു​​​​ര​​​​ക്ഷാ​​​​ കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള മ​​​​ന്ത്രി​​​​സ​​​​ഭാ​​​​ സ​​​​മി​​​​തി ക​​​​രാ​​​​റി​​​​ന് അ​​​​ന്തി​​​​മാം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കും.

11,12 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ബ്രി​​​​ക്സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കാ​​​​യി റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ഡി​​​​മി​​​​ർ പു​​​​ടി​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തു​​​​മ്പോ​​​​ൾ ഹൈ​​​​പ്പ​​​​ർ​​​​സോ​​​​ണി​​​​ക് മി​​​​സൈ​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള പ്ര​​​​തി​​​​രോ​​​​ധ സ​​​​ഹ​​​​ക​​​​ര​​​​ണം കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.

2018ൽ 5.43 ​​​​ബി​​​​ല്യ​​​​ൺ യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​ന് ക​​​​രാ​​​​ർ ചെ​​​​യ്ത അ​​​​ഞ്ച് എ​​​​സ്-400 സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​വ​​​​സാ​​​​ന​​​​ത്തേ​​​​ത് ഈ ​​​​വ​​​​ർ​​​​ഷം ന​​​​വം​​​​ബ​​​​റോ​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തും. അ​​​​തേ​​​​സ​​​​മ​​​​യം, റ​​​​ഷ്യ​​​​യു​​​​ടെ അ​​​​ഞ്ചാം ത​​​​ല​​​​മു​​​​റ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​മാ​​​​യ എ​​​​സ്‌​​​​യു-57​​​​ന്‍റെ ര​​​​ണ്ട് സ്ക്വാ​​​​ഡ്ര​​​​ണു​​​​ക​​​​ൾ വാ​​​​ങ്ങു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ ഇ​​​​തു​​​​വ​​​​രെ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല.

Latest News

Corehub Up