Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AirIndiaFlightMishap

പൈലറ്റ് കഞ്ചാവ് ലഹരിയിലായിരുന്നു; എയർ ഇന്ത്യ വിമാന അപകടത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള സഞ്ചാരത്തിനിടെ എയർ ഇന്ത്യ വിമാനം 300 അ​ടി​യോ​ളം താ​ഴേ​ക്കു പ​തി​ച്ച സംഭവത്തിൽ പൈലറ്റ് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. എഐ 2379 - എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ പൈ​ല​റ്റ് ​ഇ​ൻ ​ക​മാ​ൻ​ഡ് ആ​ണ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ തെളിഞ്ഞത്. വി​മാ​നം ഡ​ൽ​ഹി​യി​ൽ ലാ​ൻ​ഡ് ചെ​യ്ത ശേ​ഷം ന​ട​ത്തി​യ ആ​ദ്യ​ഘ​ട്ട പരിശോധനയിൽ ല​ഹ​രി സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യിരുന്നു. തുട​ർ​ന്ന്, സാ​മ്പി​ൾ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യയ്​ക്കു​ക​യാ​യി​രു​ന്നു. ഇതിന്‍റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഓ​ഗ​സ്റ്റ് നാലിനാണു സംഭവം. അപകടത്തിൽ 24 പേർക്കു പരിക്കേറ്റിരുന്നു. 137 യാ​ത്ര​ക്കാ​രും എട്ടു ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​മാ​നം പെ​ട്ടെ​ന്നു നി​യ​ന്ത്ര​ണംവി​ട്ടു താ​ഴേ​ക്കു പതിക്കുകയായിരുന്നു. അ​ന്ത​രീ​ക്ഷ വ്യ​തി​യാ​ന​മാണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​യി​രു​ന്നു എ​യ​ർ ഇ​ന്ത്യ ആ​ദ്യം ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ പൈ​ല​റ്റിന്‍റെ ല​ഹ​രി ഉ​പ​യോ​ഗം വ്യ​ക്ത​മാ​യ​തോ​ടെ സം​ഭ​വം അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​യി അ​ധി​കൃ​ത​ർ ക​ണ​ക്കാ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തിൽ, എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ (എഎഐബി) വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പൈ​ല​റ്റു​മാ​രെ​യും ഡ്യൂ​ട്ടി​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി ഡിജിസിഎ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​രി​ൽ ര​ണ്ടു പേ​ർ ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടിന്‍റെ​യും ലാ​ബ് ഫ​ല​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പൈ​ല​റ്റി​നെ​തിരേ ക​ർ​ശ​ന ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

 

Latest News

Corehub Up