വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഒറേഗോൺ സംസ്ഥാനത്ത് രണ്ട് ഹെലികോപ്റ്ററുകൾ ആകാശത്തു കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു.
വ്യാഴാഴ്ച മക്വിൽ മുനിസിപ്പൽ വിമാനത്താവളത്തിനു സമീപമായിരുന്നു അപകടം. റോബിൻസൺ ആർ22, എയർബസ് ഹെലികോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്.