Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AirportDelays

Europe

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നീ​ണ്ട കാ​ത്തി​രി​പ്പ്; ഇ​ഇ​എ​സ് പ​രി​ശോ​ധ​നാ സം​വി​ധാ​ന​ത്തി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഇ​യു പ്ര​സി​ഡ​ന്‍റ്

ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രെ വ​ല​ച്ച് പു​തി​യ എ​ൻ​ട്രി - എ​ക്സി​റ്റ് സി​സ്റ്റം (ഇ​ഇ​എ​സ്) ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡന്‍റ് ഉ​ർ​സു​ല വോ​ൺ ഡെ​ർ ലെ​യ്ൻ വ്യ​ക്ത​മാ​ക്കി.

പു​തി​യ അ​തി​ർ​ത്തി സു​ര​ക്ഷാ പ​രി​ശോ​ധ​നാ സം​വി​ധാ​നം കാ​ര​ണം ചി​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് അ​ഞ്ച് മ​ണി​ക്കൂ​ർ വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്മീ​ഷ​ൻ മേ​ധാ​വി​യു​ടെ പ്ര​തി​ക​ര​ണം.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ന് പു​റ​ത്തു​നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ൻ​ട്രി - എ​ക്സി​റ്റ് ഡി​ജി​റ്റ​ലാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ന​ട​പ്പാ​ക്കി​യ ഇ​ഇ​എ​സ് സം​വി​ധാ​ന​ത്തി​ൽ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ശേ​ഖ​രി​ക്കു​ന്ന​താ​ണ് പു​തി​യ രീ​തി.

പാ​സ്‌​പോ​ർ​ട്ടി​ൽ കൈ​കൊ​ണ്ട് മു​ദ്ര പ​തി​പ്പി​ക്കു​ന്ന പ​ഴ​യ സം​വി​ധാ​ന​ത്തി​ന് പ​ക​ര​മാ​യാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കി​യ​ത്. അ​യ​ർ​ല​ൻ​ഡും സൈ​പ്ര​സും ഒ​ഴി​കെ​യു​ള്ള യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളി​ലും സ്വി​റ്റ്സ​ർ​ല​ൻ​ഡ്, നോ​ർ​വേ, ഐ​സ്‌​ല​ൻ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഷെ​ങ്ക​ൻ രാ​ജ്യ​ങ്ങ​ളി​ലും ഈ ​സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ലാ​ണ്.

ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ മു​ത​ൽ 10.8 കോ​ടി യാ​ത്ര​ക്കാ​രാ​ണ് ഇ​ഇ​എ​സ് വ​ഴി യാ​ത്ര ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ലൂ​ടെ രേ​ഖ​ക​ളി​ല്ലാ​തെ പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച 44,000 പേ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ന്നാ​ൽ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളും കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​നാ ന​ട​പ​ടി​ക​ളും പ​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും നീ​ണ്ട ക്യൂ​വി​നും യാ​ത്രാ വൈ​ക​ല്യ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. വേ​ന​ൽ​ക്കാ​ല അ​വ​ധി​ക്കാ​ല യാ​ത്ര​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ യൂ​റോ​പ്യ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​ന് അ​ധി​ക യാ​ത്ര​ക്കാ​ർ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ഇ​ഇ​എ​സ് സം​വി​ധാ​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ (IATA)യും ​എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​റോ​പ്പ് (ACI Europe)യും ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​മാ​ന​ക്ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​മാ​യി പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പു​തി​യ സം​വി​ധാ​നം എ​ല്ലാ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ​യും സം​യു​ക്ത തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വ​രും ദി​വ​സ​ങ്ങ​ളി​ൽ യൂ​റോ​പ്പി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ അ​ധി​ക പ​രി​ശോ​ധ​നാ സ​മ​യ​വും സാ​ധ്യ​ത​യു​ള്ള കാ​ല​താ​മ​സ​വും മു​ൻ​കൂ​ട്ടി ക​ണ​ക്കി​ലെ​ടു​ത്ത് യാ​ത്രാ പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Latest News

Corehub Up