Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ajanur Fishing Harbour

Kasaragod

അ​ജാ​നൂ​ര്‍ ഫി​ഷിം​ഗ് ഹാ​ര്‍​ബ​ര്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കും: മു​ഖ്യ​മ​ന്ത്രി

കാ​ഞ്ഞ​ങ്ങാ​ട്: 150 കോ​ടി രൂ​പ​യു​ടെ അ​ജാ​നൂ​ര്‍ ഫി​ഷിം​ഗ് ഹാ​ര്‍​ബ​ര്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്നും ഇ​നി അ​ജാ​നൂ​ര്‍ ക​ട​പ്പു​റ​ത്തു​വ​രു​ന്ന​ത് പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ടാ​നാ​യി​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍.

ഫി​ഷ​റീ​സ് ഹാ​ര്‍​ബ​ര്‍ എ​ഞ്ചി​നി​യ​റിം​ഗ് വ​കു​പ്പ് മ​ന്ത്രി​യോ​ട് നി​ര്‍​ദേ​ശി​ച്ച​തു​പ്ര​കാ​രം പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ പ്രോ​ജ​ക്‌​ട് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കും.

ന​ബാ​ര്‍​ഡി​ന്‍റെ ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ടും. അ​തു കി​ട്ടി​യി​ല്ലെ​ങ്കി​ലും പ​ദ്ധ​തി വ​രും. ഏ​റ്റ​വും പ്ര​യാ​സ​പ്പെ​ടു​ന്ന ജ​ന​ത തീ​ര​പ്ര​ദേ​ശ​ത്ത് ജീ​വി​ക്കു​ന്ന​വ​രാ​ണ്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ദു​ര​ന്ത​മു​ണ്ടാ​ക്കു​ന്നു.

മ​ത്സ്യ ല​ഭ്യ​ത​യു​ടെ ഗ​ണ്യ​മാ​യ​കു​റ​വ്, തീ​ര​ശോ​ഷ​ണം, ക​ട​ല്‍​ക​യ​റ്റം എ​ന്നി​ങ്ങ​നെ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ജീ​വി​തം വ​ഴി​മു​ട്ടി നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് തീ​ര​ദേ​ശ ജ​ന​ത അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. അ​ങ്ങ​നെ അ​വ​രെ വി​ധി​ക്കു വി​ട്ടുകൊ​ടു​ക്കാ​നാ​വി​ല്ല.

അ​വ​രെ ചേ​ര്‍​ത്തു​പി​ടി​ച്ചു സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ഴ്ച​പ്പാ​ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍, കെ. ​നീ​ല​ക​ണ്ഠ​ന്‍, ജി​ല്ലാ ക​ള​ക്‌​ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ് എ​ന്നി​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up