മുഖ്യമന്ത്രി വി.ഡി. സതീശന് അജാനൂര്‍ കടപ്പുറം സന്ദര്‍ശിക്കുന്നു.
കാഞ്ഞങ്ങാട്: 150 കോടി രൂപയുടെ അജാനൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കുമെന്നും ഇനി അജാനൂര്‍ കടപ്പുറത്തുവരുന്നത് പദ്ധതിക്ക് തറക്കല്ലിടാനായിരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്.
ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് മന്ത്രിയോട് നിര്‍ദേശിച്ചതുപ്രകാരം പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും.
നബാര്‍ഡിന്റെ ഫണ്ട് ആവശ്യപ്പെടും. അതു കിട്ടിയില്ലെങ്കിലും പദ്ധതി വരും. ഏറ്റവും പ്രയാസപ്പെടുന്ന ജനത തീരപ്രദേശത്ത് ജീവിക്കുന്നവരാണ്. കാലാവസ്ഥ വ്യതിയാനം ദുരന്തമുണ്ടാക്കുന്നു.
മത്സ്യ ലഭ്യതയുടെ ഗണ്യമായകുറവ്, തീരശോഷണം, കടല്‍കയറ്റം എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ ജീവിതം വഴിമുട്ടി നില്ക്കുന്ന സാഹചര്യമാണ് തീരദേശ ജനത അഭിമുഖീകരിക്കുന്നത്. അങ്ങനെ അവരെ വിധിക്കു വിട്ടുകൊടുക്കാനാവില്ല.
അവരെ ചേര്‍ത്തുപിടിച്ചു സംരക്ഷിക്കണമെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എംഎല്‍എമാരായ ഗോവിന്ദന് പള്ളിക്കാപ്പില്‍, കെ. നീലകണ്ഠന്, ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Tags : Ajanur Fishing Harbour NattuVishesham DistricteNews