കുറ്റിപ്പുറം: വി.എം. കൊളക്കാട് സ്മാരക പുരസ്കാരം പി.ടി. അജയ് മോഹന്‍. 5,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക മേഖലകളില്‍ ആറര പതിറ്റാണ്ട് നേതൃപരമായ പങ്ക് വഹിച്ച വി.എം. കൊളക്കാടിന്റെ ഓര്‍മയ്ക്കായാണ് അവാര്‍ഡ്.
ആഗസ്റ്റില്‍ കുറ്റിപ്പുറത്ത് നടക്കുന്ന നാലാമത് ചരമവാര്‍ഷിക അനുസ്മരണത്തില്‍ അവാര്‍ഡ് സമ്മാനിക്കും. കഴിഞ്ഞ വര്‍ഷം അര്‍ഹനായ റിയാസ് മുക്കോളിക്കും അവാര്‍ഡ് നല്‍കും.രാഷ്ട്രീയ സാമൂഹ്യ രംഗത്ത് ദീഘകാലമായി പ്രവര്‍ത്തിക്കുന്ന പി.ടി. അജയ് മോഹന്‍ കോണ്‍ഗ്രസിന്റെയും സാമൂഹിക സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലുണ്ട്.
അവാര്‍ഡ് ദാന ചടങ്ങില്‍ മന്ത്രിമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.