Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ajayan Adattu

‘ഓ​പ്പ​റേ​ഷ​ൻ ത്രാ​ൾ’ ടീ​സ​ർ വി​ഡി​യോ​യ്ക്ക് താ​ഴെ ആർഎസ്എസ് ക​മ​ന്‍റു​മാ​യി സൗ​ണ്ട് ഡി​സൈ​ന​ർ അ​ജ​യ​ൻ

ജ​യ​സൂ​ര്യ​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ര​തീ​ഷ് വേ​ഗ ഒ​രു​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ ത്രാ​ൾ ടീ​സ​ർ വീ​ഡി​യോ​യി​ൽ വി​ദ്വേ​ഷ ക​മ​ന്‍റു​മാ​യി സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജേ​താ​വും സൗ​ണ്ട് ഡി​സൈ​ന​റു​മാ​യ അ​ജ​യ​ൻ അ​ടാ​ട്ട്.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ രം​ഗ​ത്തെ​ത്തി. ചി​ത്ര​ത്തി​ന്‍റെ സൗ​ണ്ട് മി​ക്സിം​ഗ് വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ട് ആ​ർ.​കെ. വി​ക്കി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത ‘ഓ​പ്പ​റേ​ഷ​ൻ ത്രാ​ൾ ടീ​സ​റി​ന്‍റെ സൗ​ണ്ട് ഡി​സൈ​ന്‍’ മേ​ക്കിം​ഗ് വീ​ഡി​യോ​യു​ടെ താ​ഴെ​യാ​ണ് അ​ജ​യ​ൻ അ​ടാ​ട്ട് വി​വാ​ദ ക​മ​ന്‍റ് കു​റി​ച്ച​ത്.

‘‘അ​യ്യേ ആ​ർ​എ​സ്എ​സ് ...’ എ​ന്നാ​യി​രു​ന്നു അ​ജ​യ​ന്‍റെ പ്ര​തി​ക​ര​ണം. ഇ​ല​വീ​ഴാ പൂ​ഞ്ചി​റ എ​ന്ന ചി​ത്ര​ത്തി​ലെ സൗ​ണ്ട് ഡി​സൈ​നിം​ഗി​ന് 53-ാമ​ത് സം​സ്ഥാ​ന അ​വാ​ർ​ഡും പ​ണി എ​ന്ന ചി​ത്ര​ത്തി​ന് 54-ാമ​ത് സം​സ്ഥാ​ന അ​വാ​ർ​ഡും നേ​ടി​യ പ്ര​മു​ഖ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​നി​ൽ നി​ന്ന് ഇ​ത്ത​ര​മൊ​രു പ്ര​തി​ക​ര​ണം വ​ന്ന​ത് എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​ജ​യ​ന്‍റെ ക​മ​ന്‍റി​നെ​തി​രെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ ര​തീ​ഷ് വേ​ഗ പ്ര​തി​ക​രി​ച്ച​ത്. ‘‘താ​ങ്ക​ളി​ൽ നി​ന്ന് ഇ​ത്ത​ര​മൊ​രു ക​മ​ന്‍റ് കാ​ണു​ന്ന​ത് തി​ക​ച്ചും നി​രാ​ശാ​ജ​ന​ക​മാ​ണ്, പ്ര​ത്യേ​കി​ച്ച് ഇ​തേ ഇ​ൻ​ഡ​സ്ട്രി​യി​ൽ ത​ന്നെ ജോ​ലി ചെ​യ്യു​ന്ന ഒ​രാ​ളി​ൽ നി​ന്ന്. ഒ​രു പ്രോ​ജ​ക്റ്റ് നി​ർ​മി​ക്കു​ന്ന​തി​ന് എ​ത്ര​ത്തോ​ളം ക​ഠി​നാ​ധ്വാ​ന​വും ശ്ര​മ​വും ആ​വ​ശ്യ​മാ​ണെ​ന്ന് താ​ങ്ക​ൾ​ക്ക് അ​റി​യാ​മ​ല്ലോ. വി​മ​ർ​ശ​ന​ങ്ങ​ളെ എ​പ്പോ​ഴും സ്വാ​ഗ​തം ചെ​യ്യു​ന്നു, എ​ന്നാ​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ക​ലാ​കാ​ര​ന്മാ​രോ​ട് ന​മ്മ​ൾ കു​റ​ച്ചെ​ങ്കി​ലും ബ​ഹു​മാ​നം കാ​ണി​ക്ക​ണം എ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു.’’ ര​തീ​ഷ് വേ​ഗ കു​റി​ച്ചു.

എം. ​ജി. രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​നും പ്ര​മു​ഖ സൗ​ണ്ട് എ​ൻ​ജി​നി​യ​റു​മാ​യ എം. ​ആ​ർ. രാ​ജ​കൃ​ഷ്ണ​നും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. ‘‘നി​ങ്ങ​ളി​ൽ നി​ന്ന് ഇ​ത്ത​ര​മൊ​ന്ന് കാ​ണു​മ്പോ​ൾ എ​നി​ക്ക് ശ​രി​ക്കും ആ​ശ്ച​ര്യം തോ​ന്നു​ന്നു... ഈ ​ഇ​ൻ​ഡ​സ്ട്രി​യി​ലെ ഏ​റ്റ​വും മി​ക​ച്ച സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ, പ്ര​തി​ക​രി​ക്കേ​ണ്ട രീ​തി ഇ​താ​ണോ?.. ഈ ​ക​മ​ന്‍റി​ന് പി​ന്നി​ലെ കാ​ര​ണം എ​ന്താ​ണെ​ന്ന് ശ​രി​ക്കും അ​റി​യാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്,’’ എ​ന്ന് രാ​ജ​കൃ​ഷ്ണ​ൻ കു​റി​ച്ച്. നി​ര​വ​ധി പേ​രാ​ണ് അ​ജ​യ​നെ വി​മ​ർ​ശി​ച്ച് ക​മ​ന്‍റു​മാ​യി എ​ത്തു​ന്ന​ത്.

Latest News

Corehub Up