Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ajith Kumar

അ​ജി​ത്തി​നൊ​പ്പം പ്ര​ധാ​ന​വേ​ഷ​ത്തി​ൽ ഉ​ണ്ണി മു​കു​ന്ദ​നും  

ഗു​ഡ് ബാ​ഡ് അ​ഗ്ലി​ക്കു​ശേ​ഷം അ​ജി​ത് കു​മാ​റി​നെ നാ​യ​ക​നാ​ക്കി ആ​ദി​ക് ര​വി​ച​ന്ദ്ര​ൻ ഒ​രു​ക്കു​ന്ന ‘ഡെ​യ​ർ ഡെ​വി​ളി’​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ ഉ​ണ്ണി മു​കു​ന്ദ​നും. സൂ​രി നാ​യ​ക​നാ​യ ‘ഗ​രു​ഡ​നു’​ശേ​ഷം ഉ​ണ്ണി അ​ഭി​ന​യി​ക്കു​ന്ന ത​മി​ഴ് ചി​ത്രം കൂ​ടി​യാ​ണി​ത്.

സി​നി​മ​യു​ടെ പൂ​ജ ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ​യി​ൽ വ​ച്ചു ന​ട​ന്നു. ആ​ദി​ക് ര​വി​ച​ന്ദ്ര​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വഹി​ക്കു​ന്ന ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ശാ​ലി​നി അ​ജി​ത് കു​മാ​റാ​ണ്. 34 വ​ർ​ഷ​ത്തെ സി​നി​മാ​ജീ​വി​ത​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് അ​ജി​ത്ത് കു​മാ​ർ നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്.

ശ്രീ​ലീ​ല​യാ​ണ് നാ​യി​ക. പാ​ർ​ത്ഥി​പ​ൻ, സു​നി​ൽ, റെ​ഡി​ൻ കി​ങ്സ്ലി, പ്ര​ഭു, രാ​ധി​ക, യോ​ഗി ബാ​ബു എ​ന്നി​വ​ര​ട​ങ്ങു​ന്ന വ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു. അ​ഭി​ന​ന്ദ​ൻ രാ​മാ​നു​ജം ഛായാ​ഗ്ര​ഹ​ണ​വും വി​ജ​യ് വേ​ലു​ക്കു​ട്ടി എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. 

സു​പ്രീം സു​ന്ദ​റാ​ണ് സം​ഘ​ട്ട​ന​സം​വി​ധാ​നം.​ന​വം​ബ​ർ 12-ന് ​ഹൈ​ദ​രാ​ബാ​ദി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. ഫെ​ബ്രു​വ​രി അ​വ​സാ​നം വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന തു​ട​ർ​ച്ച​യാ​യ ഷെ​ഡ്യൂ​ളാ​ണ് പ്ലാ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. തൂ​ത്തു​ക്കു​ടി പ​ശ്ചാ​ത്ത​ല​മാ​ക്കി​യു​ള്ള ഒ​രു റൂ​റ​ല്‍ ഡ്രാ​മ​യി​ലാ​യി​രി​ക്കും ചി​ത്ര​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്.

Movies

കാ​രൂ​ർ ദു​ര​ന്ത​ത്തി​ൽ വി​ജ​യ് മാ​ത്ര​മ​ല്ല ഉ​ത്ത​ര​വാ​ദി; അ​ജി​ത്ത് പ​റ‍​യു​ന്നു

ക​രൂ​ര്‍ ദു​ര​ന്ത​ത്തി​ല്‍ വി​ജ​യ് മാ​ത്ര​മ​ല്ല ഉ​ത്ത​ര​വാ​ദി​യെ​ന്ന് ന​ട​ൻ അ​ജി​ത് കു​മാ​ർ. ജ​ന​ക്കൂ​ട്ട​ത്തെ അ​മി​ത​മാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ദു​ര​ന്ത​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും ജ​ന​കൂ​ട്ട​ത്തെ ഉ​പ​യോ​ഗി​ക്കു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ പ്ര​വ​ണ​ത മാ​റ​ണ​മെ​ന്നും അ​ജി​ത് വ്യ​ക്ത​മാ​ക്കി.

ദ് ​ഹോ​ളി​വു​ഡ് റി​പ്പോ​ര്‍​ട്ട​ര്‍ ഇ​ന്ത്യ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ജി​ത്.

'ആ​രേ​യും താ​ഴ്ത്തി​ക്കെ​ട്ടാ​ന​ല്ല ഞാ​ന്‍ ഇ​ത് പ​റ​യു​ന്ന​ത്. പ​ക്ഷേ ക​രൂ​ര്‍ ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ല്‍ പ​ല​തും ന​ട​ക്കു​ന്നു​ണ്ട്. ആ ​വ്യ​ക്തി (വി​ജ​യ്) മാ​ത്ര​മ​ല്ല ഇ​തി​ന് ഉ​ത്ത​ര​വാ​ദി. സം​ഭ​വ​ത്തി​ൽ ന​മു​ക്ക് എ​ല്ലാ​വ​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. മാ​ധ്യ​മ​ങ്ങ​ൾ​ക്കും ഇ​തി​ൽ പ​ങ്കു​ണ്ട്.

സ്വാ​ധീ​നം തെ​ളി​യി​ക്കാ​ൻ ആ​ൾ​ക്കൂ​ട്ട​ത്തെ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​യി സ​മൂ​ഹം മാ​റി​യി​ട്ടു​ണ്ട്, ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ അ​മി​ത​മാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​മൂ​ഹ​മാ​യി മാ​റി​യി​ട്ടു​ണ്ട്. ഈ ​രീ​തി അ​വ​സാ​നി​ക്ക​ണം.

താ​ര​ങ്ങ​ൾ​ക്ക് ആ​രാ​ധ​ക​രു​ടെ സ്നേ​ഹം വേ​ണം. സി​നി​മ​ക്ക് വേ​ണ്ടി ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന​തും രാ​ത്രി​യി​ല്‍ ഷൂ​ട്ട് ചെ​യ്യു​ന്ന​തും കു​ടും​ബ​ത്തി​ല്‍ നി​ന്നും വേ​ര്‍​പെ​ട്ടി​രി​ക്കു​ന്ന​തു​മെ​ല്ലാം ജ​ന​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​നാ​യാ​ണ്.

ജ​ന​കൂ​ട്ട​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത മാ​ധ്യ​മ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്ക​ണം. സി​നി​മാ താ​ര​ങ്ങ​ൾ വ​രു​ന്നി​ട​ത്തു മാ​ത്രം എ​ങ്ങ​നെ അ​പ​ക​ടം ഉ​ണ്ടാ​കു​ന്നു. ക്രി​ക്ക​റ്റ് കാ​ണാ​ന്‍ പോ​കു​ന്ന ജ​ന​ങ്ങ​ളെ ക​ണ്ടി​ട്ടി​ല്ലേ. അ​വി​ടെ ഇ​തൊ​ന്നും സം​ഭ​വി​ക്കു​ന്നി​ല്ല​ല്ലോ.

എ​ന്തു​കൊ​ണ്ടാ​ണ് തി​യ​റ്റ​റു​ക​ളി​ല്‍ മാ​ത്രം ഇ​ത് കാ​ണു​ന്ന​ത്. സെ​ലി​ബ്രി​റ്റി​ക​ള്‍​ക്കും സി​നി​മാ താ​ര​ങ്ങ​ള്‍​ക്കും മാ​ത്രം ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ്? ഇ​ത് സി​നി​മാ മേ​ഖ​ല​യെ ആ​കെ മോ​ശം നി​ല​യി​ലാ​ക്കി കാ​ണി​ക്കു​ന്നു. ഇ​തൊ​ന്നും ഞ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള​ല്ല'. അ​ജി​ത്ത് പ​റ​ഞ്ഞു.

Movies

ഗു​ഡ് ബാ​ഡ് അ​ഗ്ലി​ക്ക് ലാ​ഭ​വും കി​ട്ടി​യി​ല്ല, ന​ഷ്ട​വു​മാ​യി​ല്ല; അ​ജി​ത്ത് ചി​ത്ര​ത്തെ​ക്കു​റി​ച്ച് നി​ർ​മാ​താ​ക്ക​ൾ

അ​ജി​ത് കു​മാ​റി​നെ നാ​യ​ക​നാ​ക്കി ആ​ദി​ക് ര​വി​ച​ന്ദ്ര​ന്‍ സം​വി​ധാ​നം ചെ​യ്ത ഗു​ഡ് ബാ​ഡ് അ​ഗ്ലി ത​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വ​ലി​യ ലാ​ഭ​മാ​യി​രു​ന്നി​ല്ലെ​ന്ന്‌ നി​ര്‍​മാ​താ​ക്ക​ളാ​യ മൈ​ത്രി മൂ​വി മേ​ക്കേ​ഴ്‌​സ്. ലാ​ഭം ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ചി​ത്രം ന​ഷ്ട​മാ​യി​രു​ന്നി​ല്ലെ​ന്ന് നി​ര്‍​മാ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

'സി​നി​മ​യി​ല്‍ ഞ​ങ്ങ​ള്‍ സ​ന്തു​ഷ്ട​രാ​ണ്. അ​ജി​ത് കു​മാ​റി​ന്‍റെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ള​ക്ഷ​ന്‍ നേ​ടി​യ ചി​ത്ര​മാ​യി അ​ത് മാ​റി. ഞ​ങ്ങ​ള്‍ വ​ലി​യ ലാ​ഭം കി​ട്ടി​യി​ല്ലെ​ങ്കി​ലും ന​ഷ്ട​മൊ​ന്നു​മി​ല്ല. ത​മി​ഴി​ലേ​ക്ക് ഞ​ങ്ങ​ള്‍​ക്ക് ശ​ക്ത​മാ​യ എ​ന്‍​ട്രി ല​ഭി​ച്ചു. ഭാ​വി​യി​ല്‍ അ​ജി​ത്തു​മാ​യി വീ​ണ്ടും സ​ഹ​ക​രി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്' എ​ന്നാ​യി​രു​ന്നു നി​ര്‍​മാ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം.

ഗു​ഡ് ബാ​ഡ് അ​ഗ്ലി​യി​ല്‍ ഇ​ള​യ​രാ​ജ​യു​ടെ പാ​ട്ടു​ക​ള്‍ ചേ​ര്‍​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ക​ര്‍​പ്പ​വ​കാ​ശ ത​ര്‍​ക്ക​ങ്ങ​ളി​ലും നി​ര്‍​മാ​താ​ക്ക​ള്‍ പ്ര​തി​ക​രി​ച്ചു.

ഒ​രു പാ​ട്ടി​ന് ഏ​ക​ദേ​ശം 15 മു​ത​ല്‍ 20 ല​ക്ഷം​വ​രെ രൂ​പ ന​ല്‍​കി സോ​ണി മ്യൂ​സി​ക്കി​ല്‍​നി​ന്നാ​ണ് ഞ​ങ്ങ​ള്‍ പാ​ട്ടു​ക​ളു​ടെ അ​വ​കാ​ശം വാ​ങ്ങി​യ​ത്. ത​ര്‍​ക്കം ഇ​ള​യ​രാ​ജ​യും സോ​ണി മ്യൂ​സി​ക്കും ത​മ്മി​ലാ​ണ്. ഗാ​ന​ങ്ങ​ള്‍ താ​ത്കാ​ലി​ക​മാ​യി മാ​റ്റി​യി​ട്ടു​ണ്ട്.

അ​ന്തി​മ​വി​ധി ഉ​ട​ന്‍ വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഞ​ങ്ങ​ളു​ടെ കൈ​യി​ല്‍ നി​യ​മ​പ​ര​മാ​യ എ​ല്ലാ രേ​ഖ​ക​ളു​മു​ണ്ട്. കൃ​ത്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചി​ട്ടു​ണ്ട്. കേ​സ് നി​ല​വി​ലി​രി​ക്കെ കൂ​ടു​ത​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല'. അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

Kerala

അ​ജി​ത് കു​മാ​റി​നെതിരായ അ​ന​ധി​കൃ​ത സ്വ​ത്ത് കേ​സ്; ഹ​ര്‍​ജി​ക​ള്‍ ഒ​ന്നി​ച്ചു പ​രി​ഗ​ണി​ക്കും

 

 

കൊ​ച്ചി: എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത് കു​മാ​റി​നെതിരായ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ജി​ല​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്യു​ന്ന ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി ഒ​ന്നി​ച്ചു പ​രി​ഗ​ണി​ക്കും.

വി​ജി​ല​ന്‍​സ് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു അ​ജി​ത്കു​മാ​റും ഉ​ത്ത​ര​വി​ലെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സം​സ്ഥാ​ന സ​ര്‍​ക്കാ​രും ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ബെ​ഞ്ചി​ല്‍ പ​രി​ഗ​ണ​ന​യ്ക്കു വ​ന്നെ​ങ്കി​ലും ഒ​ന്നി​ച്ചു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റു​ക​യാ​യി​രു​ന്നു. അ​ജി​ത്കു​മാ​റി​ന്‍റെ ആ​വ​ശ്യ​ത്തെ എ​തി​ര്‍​ത്ത് മു​ന്‍ എം​എ​ല്‍​എ പി.​വി. അ​ന്‍​വ​ര്‍ ക​ക്ഷി​ചേ​രാ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Kerala

അജിത് കുമാറിന് വീഴ്ച പറ്റി; ഡിജിപിയുടെ അന്തിമ റിപ്പോര്‍ട്ട്

തി​രു​വ​ന​ന്ത​പു​രം: പൂ​രം ക​ല​ക്ക​ല്‍ വി​വാ​ദ​ത്തി​ല്‍ എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത് കു​മാ​റി​ന് ഔ​ദ്യോ​ഗി​ക വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ഡി​ജി​പി​യു​ടെ റി​പ്പോ​ര്‍​ട്ട്. ഔ​ദ്യോ​ഗി​ക ചു​മ​ത​ല​യു​ടെ ഭാ​ഗ​മാ​യി തൃ​ശൂ​രി​ലെ​ത്തി​യ എ​ഡി​ജി​പി പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല എ​ന്നാ​ണ് ഡി​ജി​പി സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

മ​ന്ത്രി​യും ക​മ്മീ​ഷ​ണ​റും ദേ​വ​സ്വ​വും എ​ല്ലാം മു​ന്‍​കൂ​ട്ടി വി​വ​രം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും എ​ഡി​ജി​പി വേ​ണ്ട​ത്ര ക​രു​ത​ല്‍ കാ​ണി​ച്ചി​ല്ല. പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു ശേ​ഷം മ​ന്ത്രി കെ. ​രാ​ജ​ന്‍ ഫോ​ണി​ല്‍ വി​ളി​ച്ചി​ട്ടും എ​ഡി​ജി​പി പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നും ഡി​ജി​പി ഷെ​യ്ക്ക് ദ​ര്‍​വേ​ഷ് സാ​ഹി​ബ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പൂ​ര​ത്തി​ന് ഇ​ട​യി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യ സ​മ​യ​ത്ത് താ​ന്‍ വി​ളി​ച്ചി​ട്ടും എ​ഡി​ജി​പി ഫോ​ണ്‍ എ​ടു​ത്തി​ല്ല എ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് നി​ഷേ​ധി​ക്കു​ന്ന നി​ല​പാ​ടാ​ണ് എം.​ആ​ര്‍. അ​ജി​ത് കു​മാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്. മ​ന്ത്രി വി​ളി​ച്ച​ത് അ​റി​ഞ്ഞി​ല്ലെ​ന്നും രാ​ത്രി വൈ​കി​യ​തി​നാ​ല്‍ ഉ​റ​ങ്ങി​യെ​ന്നു​മാ​യി​രു​ന്നു അ​ജി​ത് കു​മാ​ര്‍ ഇ​തു സം​ബ​ന്ധി​ച്ച് ഡി​ജി​പി​ക്ക് ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം.

പി.​വി. അ​ന്‍​വ​ര്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എം.​ആ​ര്‍. അ​ജി​ത് കു​മാ​റി​നെ​തി​രേ പ്ര​ഖ്യാ​പി​ച്ച ത്രി​ത​ല അ​ന്വേ​ഷ​ണം ഇ​തോ​ടെ അ​വ​സാ​നി​ച്ചു. പൂ​രം ക​ല​ക്ക​ല്‍, ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച, അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​നം എ​ന്നീ മൂ​ന്ന് ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് എ​ഡി​ജി​പി​ക്കെ​തി​രാ​യി അ​ന്വേ​ഷ​ണം ന​ട​ന്ന​ത്.

മ​റ്റ് ര​ണ്ട് ആ​രോ​പ​ണ​ങ്ങ​ളി​ലും അ​ജി​ത് കു​മാ​റി​ന് അ​നു​കൂ​ല​മാ​യ റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ലും പൂ​രം ക​ല​ങ്ങി​യ​തി​ല്‍ അ​ജി​ത് കു​മാ​റി​ന് വീ​ഴ്ച​പ​റ്റി എ​ന്നാ​യി​രു​ന്നു ഡി​ജി​പി​യു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ല്‍ ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്.

ഇ​തേ തു​ട​ര്‍​ന്ന് സ​മ​ര്‍​പ്പി​ച്ച അ​ന്തി​മ റി​പ്പോ​ര്‍​ട്ടി​ലും അ​ജി​ത് കു​മാ​റി​ന്റെ വീ​ഴ്ച​ക​ള്‍ ഡി​ജി​പി അ​ക്ക​മി​ട്ട് നി​ര​ത്തി​യി​ട്ടു​ണ്ട്. റി​പ്പോ​ര്‍​ട്ടി​ല്‍ സ​ര്‍​ക്കാ​ര്‍ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ക്കും എ​ന്ന​ത് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തേ​ക്ക് അ​ട​ക്കം പ​രി​ഗ​ണി​ക്കു​ന്ന അ​ജി​ത് കു​മാ​റി​ന് നി​ര്‍​ണാ​യ​ക​മാ​ണ്.

Latest News

Corehub Up