Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ajithkumar

അ​ജി​ത്കു​മാ​റി​ന് മാ​തൃ​കാ പൊ​ലി​സ് സ്റ്റേ​ഷ​നുകൾ സ​ജ്ജ​മാ​ക്കാ​ൻ ചു​മ​ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് മാ​​​തൃ​​​കാ പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ സ​​​ജ്ജ​​​മാ​​​ക്കാ​​​നു​​​ള്ള ചു​​​മ​​​ത​​​ല സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലു​​​ള്ള എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​നു ന​​​ൽ​​​കി​​​യ​​​ത് വി​​​വാ​​​ദ​​​മു​​യ​​ർ​​ത്തി. 10 വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ സ​​​ർ​​​വീ​​​സു​​​ള്ള എ​​​സ്പി​​​മാ​​​ർ മു​​​ത​​​ൽ ഡി​​​ജി​​​പി റാ​​​ങ്ക് വ​​​രെ​​​യു​​​ള്ള ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത 59 സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യാ​​​ണു ന​​​ൽ​​​കി​​​യ​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ൽ പൊ​​​ലി​​​സ് ജി​​​ല്ല​​​യി​​​ലെ വ​​​ർ​​​ക്ക​​​ല സ്റ്റേ​​​ഷ​​​ന്‍റെ ചു​​​മ​​​ത​​​ല​​​യാ​​​യി​​​രു​​​ന്നു എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​നു ന​​​ൽ​​​കി​​​യ​​​ത്. കെ​​​എ​​​സ്‌​​​യു​​​ക്കാ​​​രെ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഗ​​​ണ്‍​മാ​​​ൻ​​​മാ​​​ർ മ​​​ർ​​​ദി​​​ച്ച കേ​​​സ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​ന് ഏ​​​താ​​​നും നാ​​​ൾ മു​​​ൻ​​​പ് അ​​​ജി​​​ത്തി​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു. നി​​​യ​​​മ​​​നം വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ ഇ​​​റ​​​ക്കി​​​യ പ​​​ട്ടി​​​ക സം​​​സ്ഥാ​​​ന പൊ​​​ലി​​​സ് മേ​​​ധാ​​​വി പി​​​ൻ​​​വ​​​ലി​​​ച്ചു.


വി​​​ക​​​സി​​​ത ഭാ​​​ര​​​തം കാ​​​ഴ്ച​​​പ്പാ​​​ടോ​​​ടെ മാ​​​തൃ​​​കാ പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ എ​​​ല്ലാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും ഓ​​​രോ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ ദ​​​ത്തെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും അ​​​തി​​​ലൂ​​​ടെ ക്ര​​​മ​​​സ​​​മാ​​​ധാ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി​​​യാ​​​ണ് 2025ൽ ​​​ഡി​​​ജി​​​പി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്ന​​​ത്.

ഇ​​​തേ​​ത്തു​​​ട​​​ർ​​​ന്ന് നേ​​​ര​​​ത്തേ മു​​​ത​​​ൽ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലു​​​ള്ള​​​വ​​​രും കേ​​​ന്ദ്ര ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ലേ​​​ക്കു പോ​​​യ​​​വ​​​രും പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​ത്. ഡി​​​ജി​​​പി റാ​​​ങ്കു​​​ള്ള യോ​​​ഗേ​​​ഷ് ഗു​​​പ്ത​​​യ്ക്കു ത​​​ന്പാ​​​നൂ​​​രും വി​​​ജി​​​ല​​​ൻ​​​സ് മേ​​​ധാ​​​വി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാ​​​മി​​​നു വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വും എ​​​സ്.​ ശ്രീ​​​ജി​​​ത്തി​​നു തു​​​ന്പ​​​യും ന​​​ൽ​​​കി. കേ​​​ന്ദ്ര ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ലു​​​ള്ള സു​​​രേ​​​ഷ് രാ​​​ജ് പു​​​രോ​​​ഹി​​​തി​​​ന് (എ​​​സ്. സു​​​രേ​​​ഷ്) കി​​​ളി​​​മാ​​​നൂ​​​രും ന​​​ൽ​​​കി.

കേ​​​ന്ദ്ര ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ലു​​​ള്ള​​​വ​​​ർ​​​ക്കും വി​​​ര​​​മി​​​ക്കാ​​​റാ​​​യ​​​വ​​​ർ​​​ക്കും സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യ​​​തും വി​​​വാ​​​ദ​​​മാ​​​യി. തു​​​ട​​​ർ​​​ന്നാ​​​ണ് എ​​​സ്പി​​​മാ​​​ർ മു​​​ത​​​ൽ ഡി​​​ജി​​​പി​​​മാ​​​ർ വ​​​രെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ ചു​​​മ​​​ത​​​ല പ​​​ട്ടി​​​ക പി​​​ൻ​​​വ​​​ലി​​​ച്ച് പൊ​​​ലി​​​സ് മേ​​​ധാ​​​വി ത​​​ല​​​യൂ​​​രി​​​യ​​​ത്. പു​​​തി​​​യ പ​​​ട്ടി​​​ക ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ച് പി​​​ന്നീ​​​ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.


പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളെ മാ​​​തൃ​​​കാ സ്റ്റേ​​​ഷ​​​നു​​​ക​​​ളാ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​തും പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്തേ​​​ണ്ട​​​തും ചു​​​മ​​​ത​​​ല​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ്.പൊ​​​ലി​​​സ് ആ​​​സ്ഥാ​​​ന​​​ത്തു​​നി​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ർ​​​ട്ട് കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ഡി​​​ജി​​​പി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

Latest News

Corehub Up