Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Akka

കീ​ർ​ത്തി സു​രേ​ഷും രാ​ധി​ക ആ​പ്‌​തെ​യും ഒ​ന്നി​ക്കു​ന്ന നെ​റ്റ്ഫ്ലി​ക്സ് സീ​രീ​സ് 'അ​ക്ക' ടീ​സ​ർ പു​റ​ത്ത്

കീ​ർ​ത്തി സു​രേ​ഷും രാ​ധി​ക ആ​പ്‌​തെ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന നെ​റ്റ്ഫ്ലി​ക്സ് ത്രി​ല്ല​ർ സീ​രീ​സ് 'അ​ക്ക'യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. കീ​ർ​ത്തി സു​രേ​ഷി​ന്‍റെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ടീ​സ​ർ പു​റ​ത്തു​വി​ട്ട​ത്ത്. പ്ര​മു​ഖ നി​ർ​മാ​ണ ക​മ്പ​നി​യാ​യ യാ​ഷ് രാ​ജ് ഫി​ലിം​സി​ന്‍റെ ഡി​ജി​റ്റ​ൽ വി​ഭാ​ഗ​മാ​യ വൈ​ആ​ർ​എ​ഫ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് നി​ർ​മി​ക്കു​ന്ന ഈ ​സീ​രീ​സ് വ​രു​ന്ന ഒ​ക്ടോ​ബ​ർ 30-ന് ​നെ​റ്റ്ഫ്ലി​ക്സി​ലൂ​ടെ സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കും.

1980-ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഥ പ​റ​യു​ന്ന 'അ​ക്ക', ത​ല​മു​റ​ക​ളാ​യി സ്ത്രീ​ക​ൾ മാ​ത്രം കെ​ട്ടി​പ്പ​ടു​ത്ത് ഭ​രി​ക്കു​ന്ന പെ​ർ​ണു​രു എ​ന്ന സാ​ങ്ക​ൽ​പ്പി​ക രാ​ജ്യ​ത്തി​ന്‍റെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. ആ​ഴ​ത്തി​ലു​ള്ള പാ​ര​മ്പ​ര്യ​ങ്ങ​ളും ക​ടു​ത്ത വൈ​ര​ങ്ങ​ളും നി​റ​ഞ്ഞ ഈ ​ഗ്യാം​ഗ്സ്റ്റ​ർ ലോ​ക​ത്ത്, ഭ​വാ​നി, രു​ദ്ര എ​ന്നീ ക​രു​ത്തു​റ്റ ര​ണ്ട് സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള നേ​ർ​ക്കു​നേ​രെ​യു​ള്ള പോ​രാ​ട്ട​മാ​ണ് സീ​രീ​സി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. കീ​ർ​ത്തി സു​രേ​ഷ് ഭ​വാ​നി​യാ​യും രാ​ധി​ക ആ​പ്‌​തെ രു​ദ്ര​യാ​യും ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.

ത​നി​ക്ക് ല​ഭി​ച്ച​തി​ൽ​വ​ച്ച് ഏ​റ്റ​വും വ്യ​ത്യ​സ്ത​വും മ​ന​സി​ൽ നി​ൽ​ക്കു​ന്ന​തു​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് ഭ​വാ​നി​യെ​ന്ന് കീ​ർ​ത്തി സു​രേ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വൈ​ആ​ർ​എ​ഫ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​നും നെ​റ്റ്ഫ്ലി​ക്സി​നു​മൊ​പ്പ​മു​ള്ള ത​ന്‍റെ ആ​ദ്യ അ​നു​ഭ​വം കൂ​ടി​യാ​ണി​ത്. അ​തേ​സ​മ​യം, സ്വ​ന്തം വി​ശ്വാ​സ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യും ചു​റ്റു​മു​ള്ള വ്യ​വ​സ്ഥ​ക​ളെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്യു​ന്ന ശ​ക്ത​യാ​യ സ്ത്രീ ​ക​ഥാ​പാ​ത്ര​മാ​ണ് ത​ന്‍റേ​തെ​ന്ന് രാ​ധി​ക ആ​പ്‌​തെ വ്യ​ക്ത​മാ​ക്കി. കീ​ർ​ത്തി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ​ത്ത​ന്നെ ടീ​സ​ർ പു​റ​ത്തു​വി​ടാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​വും താ​രം പ​ങ്കു​വ​ച്ചു.

സ്ത്രീ​ക​ൾ മു​ൻ​കൈ​യെ​ടു​ക്കു​ന്ന ഗ്യാം​ഗ്സ്റ്റ​ർ സാ​ഗ എ​ന്ന നി​ല​യി​ലും പാ​ര​മ്പ​ര്യ​വും അ​ധി​കാ​ര​വും ത​മ്മി​ലു​ള്ള കൊ​ടും​പോ​രാ​ട്ടം പ​റ​യു​ന്ന ക​ഥ എ​ന്ന നി​ല​യി​ലും 'അ​ക്ക' പ്രേ​ക്ഷ​ക​ർ​ക്ക് തി​ക​ച്ചും പു​തി​യൊ​രു ദൃ​ശ്യാ​നു​ഭ​വ​മാ​യി​രി​ക്കും.

Latest News

Corehub Up