Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Akshara Death

കാക്കനാട് ബസിടിച്ച് യുവതി മരിച്ച സംഭവം; ഡ്രൈ​​​വ​​​ര്‍ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് കേ​​​സ് പ്ര​​​തി​​​യാ​​​ണെ​​​ന്ന​​​ത് ഞെ​​​ട്ടി​​​പ്പി​​​ച്ച​​​താ​​​യി ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: കാ​​​ക്ക​​​നാ​​​ട് ഇ​​​ന്‍ഫോ​​​പാ​​​ര്‍ക്ക് റോ​​​ഡി​​​ല്‍ ക​​​ഴി​​​ഞ്ഞ​​​ ദി​​​വ​​​സം ഇ​​​ന്‍ഫോ​​​പാ​​​ര്‍ക്ക് ജീ​​​വ​​​ന​​​ക്കാ​​​രി അ​​​ക്ഷ​​​ര​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ ബ​​​സ് ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​ത് മ​​​യ​​​ക്കു​​​മ​​​രു​​​ന്നു കേ​​​സ് പ്ര​​​തി​​​യാ​​​ണെ​​​ന്ന​​​തു ഞെ​​​ട്ടി​​​പ്പി​​​ച്ച​​​താ​​​യി ഹൈ​​​ക്കോ​​​ട​​​തി.

എ​​​ന്‍ഡി​​​പി​​​എ​​​സ് കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യി​​​രു​​​ന്നു ഡ്രൈ​​​വ​​​റെ​​​ന്ന് കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​യ സി​​​റ്റി പൊ​​​ലി​​​സ് ക​​​മ്മി​​​ഷ​​​ണ​​​ര്‍ അ​​​റി​​​യി​​​ച്ച​​​പ്പോ​​​ഴാ​​​ണു ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. മ​​​റ്റു കേ​​​സു​​​ക​​​ളും ഡ്രൈ​​​വ​​​ര്‍ക്കെ​​​തി​​​രേ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യും വ്യ​​​ക്ത​​​മാ​​​ക്കി.

ജീ​​​വ​​​നു വി​​​ല ക​​​ല്പി​​​ക്കാ​​​തെ പാ​​​യു​​​ന്ന ബ​​​സു​​​ക​​​ളെ ഉ​​​രു​​​ക്കു​​​മു​​​ഷ്‌​​​ടി​​​കൊ​​​ണ്ടു നേ​​​രി​​​ട​​​ണ​​​മെ​​​ന്ന് സി​​​റ്റി പൊ​​​ലി​​​സ് ക​​​മ്മി​​​ഷ​​​ണ​​​ര്‍ക്കു കോ​​​ട​​​തി നി​​​ര്‍ദേ​​​ശം ന​​​ല്‍കി. റോ​​​ഡ് സു​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​ര്‍ജി​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു കോ​​​ട​​​തി.

സ്വ​​​കാ​​​ര്യ ബ​​​സ് ഡ്രൈ​​​വ​​​ര്‍മാ​​​ര്‍ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ കൃ​​​ത്യ​​​മാ​​​യി നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​വ​​​രു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​മ​​​ട​​​ക്കം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന സ്മാ​​​ര്‍ട്ട് ഐ​​​ഡി സം​​​വി​​​ധാ​​​നം ഏ​​​ര്‍പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് ഡി​​​സി​​​പി കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നോ​​​ട​​​കം 1300 ജീ​​​വ​​​ന​​​ക്കാ​​​രെ പ​​​രി​​​ശോ​​​ധി​​​ച്ചു. എ​​​ന്നി​​​ട്ടും കാ​​​ക്ക​​​നാ​​​ട് അ​​​പ​​​ക​​​ട​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യ ഡ്രൈ​​​വ​​​റു​​​ടെ പ​​​ശ്ചാ​​​ത്ത​​​ലം എ​​​ന്തു​​​കൊ​​​ണ്ട് ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ലെ​​​ന്ന് കോ​​​ട​​​തി ചോ​​​ദി​​​ച്ചു. അ​​​തു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ ഒ​​​രു ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​കു​​​മാ​​​യി​​​രു​​​ന്നു.

അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ക്കു​​​ന്ന ബ​​​സു​​​ട​​​മ​​​ക​​​ള്‍ക്കെ​​​തി​​​രേ​​​യും ന​​​ട​​​പ​​​ടി വേ​​​ണം. കാ​​​ല്‍ന​​​ട​​​യാ​​​ത്ര​​​ക്കാ​​​ര്‍ക്കു സ്ഥ​​​ല​​​മി​​​ല്ല. കാ​​​ക്ക​​​നാ​​​ട്ടെ അ​​​പ​​​ക​​​ട​​​ത്തി​​​നി​​​ര​​​യാ​​​യ യു​​​വ​​​തി​​​ക്ക് മാ​​​റി​​​നി​​​ല്‍ക്കാ​​​ന്‍ സ്ഥ​​​ല​​​മി​​​ല്ലാ​​​യി​​​രു​​​ന്നുവെന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

Latest News

Corehub Up