Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Al Reem Hotel

കൊ​ച്ചി അ​ൽ റീം ​ഹോ​ട്ട​ലി​ലെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ: മൂന്നു പേ​ർ​ക്കു ഷി​ഗെ​ല്ല; കേ​സെ​ടു​ത്തു

കൊ​ച്ചി: ക​തൃ​ക്ക​ട​വി​ലു​ള്ള 'അ​ൽ റീം' ​റ​സ്റ്റ​റ​ന്‍റി​ൽനിന്നു ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്കു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വ​ത്തി​ൽ മൂന്നു പേ​ർ​ക്കു ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ബാ​ധ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​ട്ട​ലി​നെ​തി​രെ എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു.

പു​ണി​ത്തു​റ സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സു​ര​ക്ഷാ വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് ഈ ​ഹോ​ട്ട​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് നേ​ര​ത്തെത​ന്നെ പൂ​ട്ടി​പ്പി​ച്ചി​രു​ന്നു.

ഈ ​മാ​സം 10, 11 തീ​യ​തി​ക​ളി​ൽ ഹോ​ട്ട​ലി​ൽനിന്നു ഭ​ക്ഷ​ണം ക​ഴി​ച്ച 40 ഓ​ളം ആ​ളു​ക​ളാ​ണ് ക​ടു​ത്ത ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെത്തു​ട​ർ​ന്ന് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ആ​ദ്യ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ 32 പേ​രും തൊ​ട്ട​ടു​ത്ത ദി​വ​സം എ​ട്ടു പേ​രും ചി​കി​ത്സ തേ​ടി.

ഇ​വ​രി​ൽ ആ​ദ്യം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട 15 പേ​രു​ടെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ലാ​ണ് മൂ​ന്നു പേ​ർ​ക്കു ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ച​ത്. പൊ​ന്നു​രു​ന്നി, നെ​ട്ടൂ​ർ, മ​ല​യി​ടം​തു​രു​ത്ത് സ്വ​ദേ​ശി​ക​ളാ​യ മൂന്നു പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​തെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ആ​രോ​ഗ്യ​വ​കു​പ്പും ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​വും ഹോ​ട്ട​ലി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണ്. ഷി​ഗെ​ല്ല ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​രാ​നു​ണ്ട്.

 

Latest News

Corehub Up