Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AlAhli

ക്രി​സ്റ്റ്യാ​നോ​യ്ക്ക് പി​ഴ​ച്ചു; അ​ൽ ന​സ​റി​ന് തോ​ൽ​വി

ജി​ദ്ദ: സൗ​ദി പ്രോ ​ലീ​ഗി​ൽ അ​ൽ ന​സ​റി​ന് തോ​ൽ​വി. സൂ​പ്പ​ർ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ പെ​നാ​ൽ​റ്റി ന​ഷ്ട​പ്പെ​ടു​ത്തി​യ മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് അ​ൽ അ​ഹ്ലി അ​ൽ ന​സ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം ഗോ​ൾ നേ​ടി മു​ന്നി​ലെ​ത്തി​യി​ട്ടും ക്രി​സ്റ്റ്യാ​നോ​യ്ക്കും സം​ഘ​ത്തി​നും വി​ജ​യം സ്വ​ന്ത​മാ​ക്കാ​നാ​യി​ല്ല. മ​ത്സ​ര​ത്തി​ന്‍റെ 14-ാം മി​നി​റ്റി​ൽ ഗോ​ൾ ക​ണ്ടെ​ത്തി ക്രി​സ്റ്റ്യാ​നോ അ​ൽ ന​സ​റി​ന് ലീ​ഡ് സ​മ്മാ​നി​ച്ചു.

താ​ര​ത്തി​ന്‍റെ ക​രി​യ​റി​ലെ 986-ാം ഗോ​ളാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ ഈ ​സ​ന്തോ​ഷ​ത്തി​ന് അ​ധി​കം ആ​യു​സു​ണ്ടാ​യി​ല്ല. നാ​ല് മി​നി​റ്റി​നു​ശേ​ഷം ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​ൽ ക്രി​സ്റ്റ്യാ​നോ പ​രാ​ജ​യ​പ്പെ​ട്ടു. ബോ​ക്സി​നു​ള്ളി​ൽ അ​വാ​ദ് അ​മ​നെ സ​യ്യി​ദ് ബാ​റ്റി​യ വീ​ഴ്ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ൽ ന​സ​റി​ന് അ​നു​കൂ​ല​മാ​യി റ​ഫ​റി പെ​നാ​ൽ​റ്റി അ​നു​വ​ദി​ച്ച​ത്. കി​ക്കെ​ടു​ത്ത ക്രി​സ്റ്റ്യാ​നോ​യു​ടെ ഷോ​ട്ട് പോ​സ്റ്റി​ൽ ത​ട്ടി പു​റ​ത്തേ​ക്ക് പോ​യി.

ലീ​ഡ് ഉ​യ​ർ​ത്താ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ് ഇ​തോ​ടെ അ​ൽ ന​സ​റി​ന് ന​ഷ്ട​മാ​യ​ത്. ര​ണ്ടാം പ​കു​തി​യി​ൽ അ​ൽ അ​ഹ്ലി ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വാ​ണ് ന​ട​ത്തി​യ​ത്. ഗ​ലേ​നോ, ഇ​വാ​ൻ ടോ​ണി, റോ​ജ​ർ ഇ​ബാ​ന​സ് എ​ന്നി​വ​ർ അ​ൽ അ​ഹ്ലി​ക്കാ​യി ല​ക്ഷ്യം ക​ണ്ടു.

Latest News

Corehub Up