Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alakkal Area.

Malappuram

വി​ജ​യ​പു​രം-അ​ള​ക്ക​ൽ ഭാ​ഗ​ത്ത് വീ​ണ്ടും അ​ന​ധി​കൃ​ത ക​രി​ങ്ക​ൽ ഖ​ന​നം

നി​ല​ന്പൂ​ർ:​ വി​ജ​യ​പു​രം -അ​ള​ക്ക​ലി​ൽ ഭാ​ഗ​ത്ത് അ​ന​ധി​കൃ​ത ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ വീ​ണ്ടും പാ​റ പൊ​ട്ടി​ക്ക​ൽ. പ​രാ​തി​യി​ൽ ഇ​ട​പ്പെ​ട്ട് റ​വ​ന്യു വ​കു​പ്പ്. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​ന്പാ​ടം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട വി​ജ​യ​പു​രം-​അ​ള​ക്ക​ൽ ഭാ​ഗ​ത്തു​ള്ള അ​ന​ധി​കൃ​ത ക്വാ​റി​യി​ലാ​ണ് പാ​റ പൊ​ട്ടി​ച്ച് ക​ട​ത്താ​ൻ നീ​ക്കം ന​ട​ന്ന​ത്.

നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​തോ​ടെ പു​ള്ളി​പ്പാ​ടം വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഏ​താ​നം മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഈ ​ക​രി​ങ്ക​ൽ ക്വാ​റി​യി​ൽനി​ന്ന് വ​ലി​യ തോ​തി​ൽ പാ​റ​ക​ൾ പൊ​ട്ടി​ച്ച് ക​ട​ത്തി​യി​രു​ന്നു. മാ​ധ്യ​മ വാ​ർ​ത്ത​ക​ളെത്തു​ട​ർ​ന്ന് പു​ള്ളി​പ്പാ​ടം വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ക​രി​ങ്ക​ൽ ഖ​ന​നം നി​ർ​ത്തി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് വീ​ണ്ടും പാ​റ പൊ​ട്ടി​ച്ച് ക​ട​ത്താ​ൻ നീ​ക്ക​മു​ണ്ടാ​യ​ത്. വി​ജ​യ​പു​രം - അ​ള​ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽ മു​ന്പ്് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​വു​ക​യും ഈ ​ഭാ​ഗ​ത്ത് ഭൂ​മി​യി​ൽ വി​ള്ള​ൽ വീ​ഴു​ക​യും ചെ​യ്തി​രു​ന്നു.

 

Latest News

Corehub Up