നിലന്പൂർ: വിജയപുരം -അളക്കലിൽ ഭാഗത്ത് അനധികൃത കരിങ്കൽ ക്വാറിയിൽ വീണ്ടും പാറ പൊട്ടിക്കൽ. പരാതിയിൽ ഇടപ്പെട്ട് റവന്യു വകുപ്പ്. ചാലിയാർ പഞ്ചായത്തിലെ പെരുവന്പാടം വാർഡിൽ ഉൾപ്പെട്ട വിജയപുരം-അളക്കൽ ഭാഗത്തുള്ള അനധികൃത ക്വാറിയിലാണ് പാറ പൊട്ടിച്ച് കടത്താൻ നീക്കം നടന്നത്.
നാട്ടുകാർ പരാതി നൽകിയതോടെ പുള്ളിപ്പാടം വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു. ഏതാനം മാസങ്ങൾക്കു മുന്പ് ഈ കരിങ്കൽ ക്വാറിയിൽനിന്ന് വലിയ തോതിൽ പാറകൾ പൊട്ടിച്ച് കടത്തിയിരുന്നു. മാധ്യമ വാർത്തകളെത്തുടർന്ന് പുള്ളിപ്പാടം വില്ലേജ് അധികൃതർ സ്ഥലത്തെത്തി കരിങ്കൽ ഖനനം നിർത്തിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും പാറ പൊട്ടിച്ച് കടത്താൻ നീക്കമുണ്ടായത്. വിജയപുരം - അളക്കൽ ഭാഗങ്ങളിൽ മുന്പ്് മണ്ണിടിച്ചിൽ ഉണ്ടാവുകയും ഈ ഭാഗത്ത് ഭൂമിയിൽ വിള്ളൽ വീഴുകയും ചെയ്തിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews Alakkal area.