x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​ക​ള്‍​ക്കെ​തി​രേ വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍; ന​വ​മാ​ധ്യ​മ​ങ്ങ​ള്‍ നീ​തി കാ​ട്ട​ണ​മെ​ന്ന് വ​നി​ത ക​മ്മീ​ഷ​നം​ഗം

വെബ് ഡെസ്ക്
Published: July 25, 2026 01:32 AM IST | Updated: July 25, 2026 01:32 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: സ്ത്രീ​ത്വ​ത്തെ ഹ​നി​ക്കു​ന്ന വ്യാ​ജ​വാ​ര്‍​ത്ത​ക​ളും ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​വ​മാ​ധ്യ​മ​ങ്ങ​ള്‍ നീ​തി കാ​ട്ട​ണ​മെ​ന്ന് വ​നി​ത ക​മ്മീ​ഷ​നം​ഗം അ​ഡ്വ. പി. ​കു​ഞ്ഞാ​യി​ഷ. ക​ണ്ണൂ​ര്‍ ക​ള​ക്ട​റേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ക​മ്മീ​ഷ​ൻ സി​റ്റിം​ഗി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

പെ​ണ്‍​കു​ട്ടി​ക​ളെ​യും സ്ത്രി​ക​ളെ​യും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ള്‍ വ​നി​ത ക​മ്മീ​ഷ​ന് മു​ന്നി​ല്‍ കൂ​ടി​വ​രു​ന്നു. ഓ​ണ്‍​ലൈ​ന്‍ ഉ​പ​യോ​ഗ​ങ്ങ​ളി​ല്‍ സ്ത്രീ​ക​ൾ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. മു​മ്പ് ഗാ​ര്‍​ഹി​ക പീ​ഡ​ന പ​രാ​തി​ക​ളാ​യി​രു​ന്നു കൂ​ടു​ത​ലെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​ള്ള പ​രാ​തി​ക​ളാ​ണ്.

കോ​ട​തി​യി​ലു​ള്ള​തും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തു​മാ​യ പ​രാ​തി​ക​ളി​ല്‍ തെ​റ്റാ​യ കാ​ര്യ​ങ്ങ​ള്‍ മാ​ധ്യ​മ ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്ക​പ്പെ​ടു​മ്പോ​ള്‍ ത​ക​രു​ന്ന​ത് പ​രാ​തി ന​ല്‍​കി​യ​വ​രു​ടെ​യോ ഇ​ര​യാ​യ​വ​രു​ടെ​യോ കു​ടും​ബ​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം ചൂ​ണ്ടി​ക്കാ​ട്ടി. സ്ത്രീ​ക​ള്‍ പ​രാ​തി​ക്കാ​രോ എ​തി​ര്‍ ക​ക്ഷി​ക​ളോ ആ​കു​ന്ന വാ​ര്‍​ത്ത​ക​ളി​ല്‍ നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളും സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യും അ​ന്ത​സും ഉ​റ​പ്പാ​ക്ക​ണം.

സി​റ്റിം​ഗി​ല്‍ 48 പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ച​തി​ൽ ഒ​ന്പ​തെ​ണ്ണം തീ​ര്‍​പ്പാ​ക്കി. ഏ​ഴ് പ​രാ​തി​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​രി​ല്‍ നി​ന്നും റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. 32 പ​രാ​തി​ക​ള്‍ അ​ടു​ത്ത സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റി. പു​തി​യ​താ​യി ല​ഭി​ച്ച മൂ​ന്ന് പ​രാ​തി​ക​ള്‍ ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു. വ​ഴി​ത​ര്‍​ക്കം, സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍, ഗാ​ര്‍​ഹി​ക പീ​ഡന​ങ്ങ​ള്‍, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്ത​ല്‍ എ​ന്നി​ങ്ങ​നെ​യു​ള്ള പ​രാ​തി​ക​ളാ​ണ് ജി​ല്ല​യി​ല്‍ കൂ​ടു​ത​ലാ​യി വ​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Fake news

Recent News

Corehub Up