x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​ങ്ക​ട​ലി​ൽ ക​പ്പ​ലി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം: ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ഓൺലൈൻ ഡെസ്ക്
Published: July 24, 2026 11:50 PM IST | Updated: July 24, 2026 11:50 PM IST

ക​രി​ങ്ക​ട​ലി​ൽ ക​പ്പ​ലി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണത്തിൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട​

ന്യൂ​ഡ​ൽ​ഹി: ക​രി​ങ്ക​ട​ലി​ലൂ​ടെ സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രു​ന്ന വാ​ണി​ജ്യ ക​പ്പ​ലി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ഇ​ന്ത്യ​ൻ പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ട​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. റ​ഷ്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ വെ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ജൂ​ലൈ 18-നാ​ണ് എം​വി ഒ​മോ​ർ​ഫി എ​ന്ന ക​പ്പ​ലി​ന് നേ​രെ ക​രി​ങ്ക​ട​ൽ യാ​ത്ര​യ്ക്കി​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ഇ​ന്ത്യ​ൻ പൗ​ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​നു​ശോ​ച​നം അ​റി​യി​ച്ചു.

ആ​ക്ര​മ​ണ സ​മ​യ​ത്ത് മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ ആ​കെ പ​ത്ത് ജീ​വ​ന​ക്കാ​രാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ മ​റ്റ് ര​ണ്ട് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സി​വി​ലി​യ​ൻ ക്രൂ ​അം​ഗ​ങ്ങ​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളെ ഇ​ന്ത്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ക​പ്പ​ൽ ഗ​താ​ഗ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നും അ​ന്താ​രാ​ഷ്ട്ര വാ​ണി​ജ്യ​ത്തി​നും നേ​രി​ടു​ന്ന ഭീ​ഷ​ണി​ക​ൾ അ​തീ​വ ഗൗ​ര​വ​ക​ര​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

മ​ര​ണ​പ്പെ​ട്ട​യാ​ളു​ടെ കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും എ​ത്തി​ക്കു​ന്ന​തി​നാ​യി റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രി​ക​യാ​ണ്.

 

Tags : MinistryofExternalAffairs Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up